Get Updates
Get notified of breaking news, exclusive insights, and must-see stories!

മോളെവിടെ? ബോധം വീണപ്പോൾ ലക്ഷ്മി ആദ്യം അന്വേഷിച്ചത് തേജസ്വിനിയെ! ഹൃദയഭേദകമായ രംഗങ്ങൾ

Recommended Video

cmsvideo
    ബോധം വീണപ്പോൾ ലക്ഷ്മി ആദ്യം അന്വേഷിച്ചത് മകളെ | Oneindia Malayalam

    തിരുവനന്തപുരം: കാര്‍ അപകടത്തില്‍പ്പെട്ട് ഗുരുതരമായ പരിക്കുകളുമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലഭാസ്‌കറിനും ഭാര്യ ലക്ഷ്മിക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും ആരാധകരും. ബാലഭാസ്‌കറും ലക്ഷ്മിയും ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെ തുടരുകയാണ്.

    എന്നാല്‍ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട് എന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നു. ഇടയ്ക്ക് ലക്ഷ്മിക്ക് ബോധം വന്നപ്പോള്‍ നടന്നത് കരളലിയിക്കുന്ന കാഴ്ചയാണ്.

    വെന്റിലേറ്ററിൽ തന്നെ

    വെന്റിലേറ്ററിൽ തന്നെ

    നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കര്‍ കഴിഞ്ഞ ദിവസത്തെ ശസ്ത്രക്രിയയ്ക്ക് ശേഷം നേരിയ തരത്തില്‍ ചികിത്സയോട് പ്രതികരിച്ച് തുടങ്ങിയിരുന്നു. വെന്റിലേറ്റര്‍ സഹായമില്ലാതെ തന്നെ ചികിത്സയോട് പൊരുത്തപ്പെട്ടതോടെ എല്ലാവരും പ്രതീക്ഷയിലുമായിരുന്നു. എന്നാല്‍ സ്ഥിതി വീണ്ടും ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് തന്നെ ബാലഭാസ്‌കറിനെ മാറ്റിയിരിക്കുകയാണ്.

    ഏറ്റവും കൂടുതൽ പരിക്ക്

    ഏറ്റവും കൂടുതൽ പരിക്ക്

    അപകടത്തില്‍ ഏറ്റവും അധികം പരിക്ക് പറ്റിയിരിക്കുന്നത് ബാലഭാസ്‌കറിന് ആണ്. അദ്ദേഹത്തിന് നട്ടെല്ലിന് പരിക്ക് പറ്റിയത് കൂടാതെ മറ്റ് ഭാഗങ്ങളിലെ എല്ലുകളും പൊട്ടിയിട്ടുണ്ട്. മാത്രമല്ല ആന്തരികാവയവങ്ങള്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

    ബാലു കണ്ണ് തുറന്നു

    ബാലു കണ്ണ് തുറന്നു

    കഴിഞ്ഞ ദിവസം ബാലഭാസ്‌കറിന്റെ അച്ഛന്‍ അടുത്ത് ചെന്ന് വിളിച്ചപ്പോള്‍ അദ്ദേഹം ചെറുതായി ക്ണ്ണ് തുറന്നിരുന്നു. ബന്ധുക്കളെ തിരിച്ചറിയുന്നുണ്ട് എന്നാണ് സൂചന. നിലവില്‍ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട് എന്നത് ശുഭസൂചനയായാണ് ഡോക്ടര്‍മാര്‍ കാണുന്നത്.

    ആരോഗ്യനിലയിൽ പുരോഗതി

    ആരോഗ്യനിലയിൽ പുരോഗതി

    എന്നാല്‍ ബാലഭാസ്‌കറിന് രക്തസമ്മര്‍ദ്ദത്തില്‍ ഉള്ള അസന്തുലിതാവസ്ഥ ചികിത്സയെ ചെറിയ തോതില്‍ ബാധിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷമിയുടേയും ഡ്രൈവര്‍ അര്‍ജുന്റെയും ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ട്. ലക്ഷ്മിയുടെ ആന്തരികാവയവങ്ങള്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. അര്‍ജുന്റെ രണ്ട് കാലുകളും ഒടിഞ്ഞ് തൂങ്ങിയ നിലയില്‍ ആണ്.

    കണ്ണ് നനയിക്കുന്ന രംഗം

    കണ്ണ് നനയിക്കുന്ന രംഗം

    ലക്ഷ്മിയുടെ ശരീരവും മരുന്നിനോട് പ്രതികരിക്കുന്നുണ്ട്. ലക്ഷ്മിയുടെ കണ്ണില്‍ നിന്നും ഇടയ്ക്ക് വെള്ളം വരുന്നുണ്ടെന്നും ഇത് ആരോഗ്യത്തില്‍ പുരോഗതിയുണ്ട് എന്നതിന്റെ ലക്ഷണമാണെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. ലക്ഷ്മി അപകട നില തരണം ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇടയ്ക്ക് ബോധം വന്നപ്പോള്‍ കണ്ണ് നനയിക്കുന്ന രംഗത്തിനാണ് ഡോക്ടര്‍മാരടക്കം സാക്ഷിയായത്.

    അന്വേഷിച്ചത് മകളെ

    അന്വേഷിച്ചത് മകളെ

    കണ്ണ് ചെറുതായൊന്ന് തുറന്നപ്പോള്‍ ലക്ഷ്മി മകള്‍ തേജസ്വിനിയെ അന്വേഷിച്ചതായാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇവരുടെ രണ്ട് വയസ്സുകാരിയായ മകള്‍ തേജസ്വനി അപകടത്തില്‍ മരിച്ച വിവരം ബാലഭാസ്‌കറിനോടോ ലക്ഷ്മിയോടെ ഇതുവരെ പറഞ്ഞിട്ടില്ല. ആശുപത്രിയില്‍ എത്തിക്കും മുന്‍പേ കുഞ്ഞ് മരിച്ചിരുന്നു.

    സംസ്ക്കാരം പിന്നീട്

    സംസ്ക്കാരം പിന്നീട്

    തേജസ്വിനിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം എംബാം ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്. ബാലഭാസ്‌കറിനേയും ലക്ഷ്മിയേയും കുഞ്ഞിനെ അവസാനമായി ഒരുനോക്ക് കാണിച്ച ശേഷം മാത്രം സംസ്‌ക്കാരം നടത്താനാണ് ബന്ധുക്കള്‍ തീരുമാനിച്ചിരിക്കുന്നത്. 15 വര്‍ഷം കാത്തിരുന്നതിന് ശേഷമാണ് ബാലഭാസ്‌കറിനും ലക്ഷ്മിക്കും തേജസ്വിനി പിറന്നത്.

    നാടിനെ നടുക്കിയ അപകടം

    നാടിനെ നടുക്കിയ അപകടം

    തൃശൂരിലെ വടക്കുംനാഥ ക്ഷേത്രത്തില്‍ തൊഴുതതിന് ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങി വരുന്ന വഴിയിലാണ് ബാലഭാസ്‌കറിന്റെ വാഹനം അപകടത്തില്‍പ്പെട്ടത്. വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ മരത്തില്‍ ഇടിച്ച് തകരുകയായിരുന്നു. നാട്ടുകാരും ഹൈവേ പോലീസും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+