കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ന് പുലര്‍ച്ചെ നടന്നത്.. ബാലുവിന്‍റെ അപകടത്തെ കുറിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍

  • By Aami Madhu
Google Oneindia Malayalam News

വയലനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തിന്‍റെ ദുരൂഹത ഒഴിയുന്നില്ല. ബാലഭാസ്കറിന്‍റെ മരണ സമയത്ത് വാഹനം ഓടിച്ചിരുന്നത് ആരെന്നത് സംബന്ധിച്ച് ബാലുവിന്‍റെ ഭാര്യ ലക്ഷ്മിയുടേയും ഡ്രൈവര്‍ അര്‍ജ്ജുന്‍റേയും മൊഴിയാണ് പോലീസിനെ കുഴക്കുന്നത്. ബാലഭാസ്കറാണ് കാര്‍ ഓടിച്ചതെന്നായിരുന്നു കഴിഞ്ഞ ദിവസം ദൃക്സാക്ഷികളായ അഞ്ച് പേര്‍ മൊഴി നല്‍കിയത്. എന്നാല്‍ ബാലഭാസ്കര്‍ വാഹനം ഓടിക്കുന്നത് കണ്ടെന്ന മൊഴിയുമായി മറ്റൊരു ദൃക്സാക്ഷി കൂടി എത്തിയതോടെ പോലീസ് വീണ്ടും കുഴഞ്ഞു.

പെണ്‍കുട്ടികള്‍ മലപ്പുറത്ത് മാറി മാറി തങ്ങിയത് മൂന്ന് ടൂറിസ്റ്റ് ഹോമുകളില്‍! ചുരുളഴിച്ച് ഇങ്ങനെപെണ്‍കുട്ടികള്‍ മലപ്പുറത്ത് മാറി മാറി തങ്ങിയത് മൂന്ന് ടൂറിസ്റ്റ് ഹോമുകളില്‍! ചുരുളഴിച്ച് ഇങ്ങനെ

എന്നാല്‍ അന്ന് പുലര്‍ച്ചെ നടന്ന അപകടത്തെ കുറിച്ച് ബാലഭാസ്കറിന്‍റെ കുടുംബത്തെ രക്ഷിക്കാന്‍ ഓടിയെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവറുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ വൈറലാകുന്നത്. സി അജി എന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ കുറിച്ചുള്ള കുറിപ്പ് ഐലവ് മൈ കെഎസ്ആര്‍ടി എന്ന ഫേസ്ബുക്ക് പേജിലാണ് പ്രത്യക്ഷപ്പെട്ടത്. കുറിപ്പ് ഇങ്ങനെ

തിരുവനന്തപുരത്തേക്ക്

തിരുവനന്തപുരത്തേക്ക്

തൃശ്ശൂരിലെ വടക്കുന്നാഥ ക്ഷേത്രത്തില്‍ നിന്ന് കുടുംബവുമായി മടങ്ങി വരുന്ന വഴിയാണ് ബാലഭാസ്കറിന്‍റെ വാഹനം തിരുവനന്തപുരത്ത് വെച്ച് അപകടത്തില്‍ പെട്ടത്. അപകട സമയത്ത് ബാലുവായിരുന്നു വാഹനം ഓടിച്ചതെന്നായിരുന്നു ഡ്രൈവറും സുഹൃത്തുമായ അര്‍ജ്ജുന്‍ ആദ്യം പോലീസിന് മൊഴി നല്‍കിയത്

ദുരൂഹത ഏറി

ദുരൂഹത ഏറി

എന്നാല്‍ അര്‍ജ്ജുന്‍ തന്നെയാണ് വാഹനം ഓടിച്ചതെന്ന ലക്ഷ്മിയുടെ മൊഴിയോടെയാണ് ബാലുവിന്‍റെ മരണം സംബന്ധിച്ച ദുരൂഹത ഏറിയത്.കൊല്ലത്ത് വെച്ച് ഒരു ജ്യൂസ് കടയില്‍ നിന്ന് ജ്യൂസ് കുടിച്ച ശേഷം അര്‍ജ്ജുന്‍ തന്നെയാണ് തിരുവനന്തപുരം വരെ വാഹനം ഓടിച്ചത് എന്നായിരുന്നു ലക്ഷ്മി പോലീസിന് മൊഴി നല്‍കിയത്.

ജ്യൂസ് കുടിച്ചു

ജ്യൂസ് കുടിച്ചു

കൊല്ലത്ത് വെച്ച് ജ്യൂസ് കുടിച്ചതായി അര്‍ജ്ജുന്‍റെ മൊഴിയിലും ഉണ്ട്. എന്നാല്‍ അത് കഴിഞ്ഞ് താന്‍ പിന്‍സീറ്റിലേക്ക് മാറിയെന്നും ബാലഭാസ്കറാണ് വണ്ടിയോടിച്ചതെന്നുമാണ് അര്‍ജജുന്‍ പറയുന്നത്.എന്നാല്‍ ലക്ഷ്മി തന്‍റെ മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ്.

മുന്‍ സീറ്റില്‍

മുന്‍ സീറ്റില്‍

അതേസമയം അപകടത്തില്‍ പെട്ടപ്പോള്‍ മുന്‍ സീറ്റില്‍ നിന്നാണ് ബാലഭാസ്കറിനെ പുറത്തെടുത്തതെന്ന് അഞ്ച് സാക്ഷികള്‍ മൊഴി നല്‍കി. അര്‍ജ്ജുന്‍റെ മൊഴികള്‍ തന്നെയാണ് സാക്ഷികളും ശരിവെയ്ക്കുന്നത്.

വിരുദ്ധമായ മൊഴി

വിരുദ്ധമായ മൊഴി

എന്നാല്‍ ഇതിനെല്ലാം വിരുദ്ധമായ മൊഴിയാണ് ചാവറ സ്വദേശിയായ ഒരാള്‍ പോലീസിന് നല്‍കിയത്. ബാലഭാസ്കര്‍ പിന്‍സീറ്റില്‍ കിടക്കുകയായിരുന്നുവെന്നും ഡ്രൈവര്‍ ജ്യൂസ് വാങ്ങി ബാലഭാസ്കറിന് നല്‍കിയത് കണ്ടുവെന്നുമാണ് ചവറ സ്വദേശി മൊഴി നല്‍കിയിരിക്കുന്നത്.

ബാലു സംസാരിച്ചു

ബാലു സംസാരിച്ചു

അതേസമയം ഡ്രൈവറുടെ സീറ്റില്‍ നിന്നാണ് ബാലഭാസ്കറിനെ പുറത്തേക്കെടുത്തതെന്ന് പ്രധാന സാക്ഷിയായ പ്രവീണ്‍ പറയുന്നു. ആംബുലന്‍സിലേക്ക് കയറ്റുന്ന സമയം ബാലഭാസ്കര്‍ സംസാരിച്ചിരുന്നതായും പ്രവീണ്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.

മൊഴി രേഖപ്പെടുത്തും

മൊഴി രേഖപ്പെടുത്തും

എന്നാല്‍ മൊഴികളിലെ വൈരുധ്യം പോലീസിനെ കുഴക്കുന്നുണ്ട്. അപകടസമയം വാഹനം ഓടിച്ചത് ആരാണെന്ന വ്യക്തത വരുത്താനാണ് പോലീസ് ശ്രമിക്കുന്നത്. അപകടത്തില്‍ ദുരൂഹത ഉന്നയിച്ച ബാലുവിന്‍റെ അച്ഛന്‍റെ മൊഴി പോലീസ് എടുക്കും. കൂടാതെ ലക്ഷ്മിയുടേയും അര്‍ജ്ജുന്‍റേയും മൊഴിയും പോലീസ് വീണ്ടും രേഖപ്പെടുത്തും.

രക്ഷാപ്രവര്‍ത്തനം

രക്ഷാപ്രവര്‍ത്തനം

ഇതിനിടെയാണ് അന്നത്തെ രാത്രിയിലെ അപകടത്തെ കുറിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ കെഎസ്ആര്‍ടിസി ഡ്രൈവറുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.കുറിപ്പ് ഇങ്ങനെ-ബാലഭാസ്കറെ രക്ഷിക്കാൻ ആദ്യം ഓടിയെത്തിയ KSRTC ഡ്രൈവർ...
C Aji പൊന്നാനി ഡിപ്പോയിലെ ഡ്രൈവർ....... അസമയം.... വിജനമായ റോഡ്.... ബസ്സിലുള്ള യാത്രക്കാർ പോലും നല്ല ഉറക്കം..

വെളുപ്പിന്

വെളുപ്പിന്

വെളുപ്പിന് 3.30 കഴിഞ്ഞിട്ടുണ്ടാവും ... ആറ്റിങ്ങൽ മുതൽ മുന്നിൽ പോയി കൊണ്ടിരിക്കുന്ന.... ഇന്നോവ പള്ളിപ്പുറം കഴിഞ്ഞപ്പോൾ പെട്ടന്ന് വലത് വശത്തേക്ക് തിരഞ്ഞ് പോയി മരത്തിൽ ഇടിക്കുകയായിരുന്നു...

 മാരുതി 800 തടഞ്ഞ് നിർത്തി

മാരുതി 800 തടഞ്ഞ് നിർത്തി

അത് അവഗണിച്ച് പോകാൻ അജിക്ക് സാധിക്കുമായിരുന്നില്ല.... ഡ്യൂട്ടിയിലാണ് എന്നു പോലും മറന്ന് ബസ്സ് ഒതുക്കി... ഓടി കാറി നടത്തു എത്തി...... പുറകെ വന്ന മാരുതി 800 തടഞ്ഞ് നിർത്തി ...... അതിൽ നിന്ന് വീൽ stand വാങ്ങി ചില്ല് തല്ലിപ്പൊട്ടിച്ചാണ്.... ബാല ഭാസ്ക്കറേയും കുടുമ്പത്തേയും പുറത്ത് എടുത്തത്....

ആദ്യം മോളെ

ആദ്യം മോളെ

ആദ്യം മോളെ യാണ് എടുത്തത്..... ഇതിനിടയിൽ ബസ്സിലെ 22 യാത്രക്കാരും കണ്ടക്ടറും അജിക്കൊപ്പം നിന്നും...... ആരും അറച്ച് നിൽക്കുന്ന സമയത്തും .... ഡ്യൂട്ടിയിൽ ആണന്ന് പോലും മറന്നഅജിയുടെ ഇടപെടൽ ആണ് രണ്ട് ജീവനുകൾ എങ്കിലും രക്ഷിക്കാനായത്............

പോലീസില്‍

പോലീസില്‍

കാറിൽ നിന്ന് ഇറക്കി പോലീസിൽ അറിയിച്ച് എല്ലാവരേയും ആമ്പുലനസിൽ കയറ്റി വിട്ട്.... ചോര പുരണ്ട യൂണിഫോം മായി... അജി വീണ്ടും Duty തുടങ്ങി 22 യാത്രക്കാരുമായി.... <3

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

'വിനാശകാലേ വിപരീത ബുദ്ധി'.. എസ്പി യതീഷ് ചന്ദ്രയെ കൊണ്ട് മാപ്പ് പറയിപ്പിക്കുമെന്ന് ശ്രീധരന്‍ പിള്ളl'വിനാശകാലേ വിപരീത ബുദ്ധി'.. എസ്പി യതീഷ് ചന്ദ്രയെ കൊണ്ട് മാപ്പ് പറയിപ്പിക്കുമെന്ന് ശ്രീധരന്‍ പിള്ളl

ശബരിമല സ്ത്രീപ്രവേശന വിഷയം: സിപിഎമ്മിന് പഞ്ചായത്ത് ഭരണം നഷ്ടമാവുന്നുശബരിമല സ്ത്രീപ്രവേശന വിഷയം: സിപിഎമ്മിന് പഞ്ചായത്ത് ഭരണം നഷ്ടമാവുന്നു

English summary
balabaskar accident ksrtc driver facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X