കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്‍ ട്വിസ്റ്റ്!! വാഹനം ഓടിച്ചത് ബാലഭാസ്കറല്ലെന്ന് ദൃക്സാക്ഷി മൊഴി? ക്രൈംബ്രാഞ്ച് നിഗമനം ഇങ്ങനെ

  • By
Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ ഒക്ടോബറിലാണ് വയലിനിസ്റ്റ് ബാലഭാസ്കറും മകള്‍ തേജസ്വിനിയും വാഹനാപകടത്തില്‍ മരിച്ചത്. ഭാര്യ ലക്ഷ്മിയും ഡ്രൈവറും സുഹൃത്തുമായ അര്‍ജ്ജുനും അത്ഭുതകരമായി രക്ഷപ്പെട്ടു. തുടക്കം മുതല്‍ തന്നെ സംഭവത്തില്‍ വന്‍ ദുരൂഹത ആരോപിക്കപ്പെട്ടിരുന്നു. ഭാര്യ ലക്ഷ്മി നല്‍കിയ മൊഴിയും ഡ്രൈവര്‍ അര്‍ജ്ജുന്‍റെ മൊഴിയുമായിരുന്നു അന്വേഷണ സംഘത്തെ കുഴക്കിയത്. ബാലുവല്ല വാഹനം ഓടിച്ചതെന്നാണ് ലക്ഷ്മിയുടെ മൊഴി. എന്നാല്‍ മറിച്ചാണ് അര്‍ജ്ജുന്‍ പോലീസിന് മൊഴി നല്‍കിയത്.

<strong>ബാന്ദ്രയിലെ മക്ഡൊണാൾഡ് കടയിൽ മേശ തുടച്ചിരുന്ന ജോലിക്കാരി, സ്മൃതി ഇറാനിയുടെ സർട്ടിഫിക്കറ്റ് ലേലത്തിന്</strong>ബാന്ദ്രയിലെ മക്ഡൊണാൾഡ് കടയിൽ മേശ തുടച്ചിരുന്ന ജോലിക്കാരി, സ്മൃതി ഇറാനിയുടെ സർട്ടിഫിക്കറ്റ് ലേലത്തിന്

ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ലക്ഷ്മിയുടെ മൊഴി സാധൂകരിക്കുന്ന നിഗമനങ്ങളിലാണ് സംഘം എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇതോടെ ബാലുവിന്‍റേയും മകളുടേയും അപകട മരണം സംബന്ധിച്ചുള്ള ചില നിര്‍ണായക വിവരങ്ങള്‍ കൂടി പുറത്തുവന്നിരിക്കുകയാണ്.

 ദൃക്സാക്ഷി മൊഴി

ദൃക്സാക്ഷി മൊഴി

2018 ഒക്ടോബര്‍ രണ്ടിനാണ് ബാലുവും കുടുംബവും യാത്ര ചെയ്ത വാഹനം തിരുവനന്തപുരത്ത് വെച്ച് അപകടത്തില്‍ പെടുന്നത്. തൃശ്ശൂരിലെ വടക്കുംന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തിരിച്ചുവരുമ്പോഴായിരുന്നു സംഭവം. അപകടത്തില്‍ പെട്ട കാര്‍ ആരാണ് ഓടിച്ചതെന്ന ദുരൂഹത തുടക്കം മുതലേ ഉയര്‍ന്നിരുന്നു. ബാലുവാണ് വാഹനം ഓടിച്ചതെന്നായിരുന്നു സുഹൃത്തും ഡ്രൈവറുമായി അര്‍ജ്ജുന്‍ പോലീസിന് മൊഴി നല്‍കിയത്. അര്‍ജ്ജുന്‍റെ മൊഴി തന്നെയാണ് അപകട സമയത്ത് രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ചിലരും ആവര്‍ത്തിച്ചത്.

 ലക്ഷ്മിയുടെ മൊഴി

ലക്ഷ്മിയുടെ മൊഴി

അപകടം നടന്നപ്പോള്‍ ആദ്യം ഓടിയെത്തിയ നാട്ടുകാരും കെഎസ്ആര്‍ടിസി ഡ്രൈവറുമെല്ലാം നല്‍കിയതും സമാനമൊഴിയാണ്. എന്നാല്‍ അര്‍ജ്ജുന്‍ തന്നെയാണ് വാഹനം ഓടിച്ചതെന്നായിരുന്നു ലക്ഷ്മിയുടെ മൊഴി. പിറ്റേന്ന് രാവിലെ ജിമ്മില്‍ പോകണമെന്നും അതിനാല്‍ കുറച്ച് ഉറങ്ങണമെന്നും പറഞ്ഞ് അര്‍ജ്ജുനോട് വാഹനം എടുക്കാന്‍ നിര്‍ദ്ദേശിച്ച് ബാലു പുറകിലെ സീറ്റില്‍ കിടന്നുറങ്ങുകയായിരുന്നുവെന്ന് ലക്ഷ്മി ആവര്‍ത്തിച്ചു.യാത്രാച്ചൊരുക്ക് ഉള്ളതിനാല്‍ താനും മകളും അര്‍ജ്ജുനൊപ്പം മുന്‍ സീറ്റില്‍ ഇരുന്നെന്നും ലക്ഷ്മി പറയുന്നു. ലക്ഷ്മിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് നന്ദു എന്നയാളുടെ സാക്ഷി മൊഴി.

 നന്ദു പറഞ്ഞത്

നന്ദു പറഞ്ഞത്

അപകടം നടന്ന സമയത്ത് നന്ദു തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ബന്ധുക്കളേയും കൂട്ടി മടങ്ങുകയായിരുന്നു. നന്ദു പിന്നീട് രക്ഷാപ്രവര്‍ത്തനത്തിനും പങ്കാളിയായിരുന്നു.രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളിയായ പ്രദേശവാസി ദേവദാസന്‍റെ മൊഴിയും അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്. സംഭവ ദിവസം രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു വലിയ ശബ്ദത്തോടെ വാഹനം അടുത്ത മഹാഗണി മരത്തില്‍ ചെന്നിടിക്കുന്ന ശബ്ദം കേട്ടത്. ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ മുന്‍ സീറ്റിന്‍റെ വാതില്‍ തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. തന്‍റെ വീട്ടില്‍ നിന്ന് പാരയെടുത്ത് കൊണ്ടുവന്നാണ് വാതില്‍ തുറന്നത്.

 സിസിടിവി ദൃശ്യങ്ങള്‍

സിസിടിവി ദൃശ്യങ്ങള്‍

മുന്‍ സീറ്റില്‍ ബാലഭാസ്കര്‍ തന്നെയാണ് ഇരുന്നതെന്നും പുറകിലെ വാതില്‍ പാരയുപയോഗിച്ച് തുറന്ന് ബാലഭാസ്കറിനെ പിന്‍സീറ്റിലൂടെയാണ് പുറത്ത് എത്തിച്ചതെന്നും ദേവദാസന്‍ പറഞ്ഞു. ഇതോടെ വാഹനം ആരാണ് ഓടിച്ചതെന്ന് കണ്ടെത്താന്‍ കൂടുതല്‍ തെളിവിനായി തേടുകയാണ് ക്രൈംബ്രാഞ്ച് സംഘം. അര്‍ജ്ജുന്‍ ആദ്യം നല്‍കിയ മൊഴി അനുസരിച്ച് കൊല്ലത്തെ ഒരു ജ്യൂസ് കടയില്‍ വെച്ച് ജ്യൂസ് കുടിച്ച ശേഷം ബാലഭാസ്കര്‍ കാറെടുക്കുകയായിരുന്നുവെന്നാണ്. ഈ കടയില്‍ ഇവര്‍ കയറുന്നതിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു.
എന്നാല്‍ ആദ്യ അന്വേഷണ സംഘം ഈ ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നില്ല.

 പ്രകാശന്‍ തമ്പിയും വിഷ്ണുവും

പ്രകാശന്‍ തമ്പിയും വിഷ്ണുവും

15 ദിവസം മാത്രം സിസിടിവികളില്‍ ദൃശ്യങ്ങള്‍ സ്റ്റോര്‍ ചെയ്യാന്‍ കഴിയുവെന്നതിനാല്‍ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള നീക്കത്തിലാണ് പോലീസ് ക്രൈം ബ്രാഞ്ച് സംഘം. അപകടത്തില്‍ ദുരൂഹത ഉണ്ടെന്നാണ് ബാലുവിന്‍റെ അച്ഛന്‍ ആവര്‍ത്തിക്കുന്നത്. ബാലുവിന്‍റെ ഉറ്റ സുഹൃത്തുക്കളായ പ്രകാശന്‍ തമ്പിയും വിഷ്ണുവും സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടതും ഇവരുടെ ബാലുവുമായുള്ള ബന്ധവും ദുരൂഹത ഉണര്‍ത്തുന്നതാണെന്നാണ് കുടുംബം ആരോപിക്കുന്നത്.

 ആ രണ്ട് പേര്‍

ആ രണ്ട് പേര്‍

വാഹനം ഓടിച്ചയാളെക്കുറിച്ചുള്ള വ്യത്യസ്ത മൊഴികളും പോലീസിനെ കുഴയ്ക്കുന്നു. അപകട സമയത്ത് കണ്ട് രണ്ട് പേരെ പിന്നീട് സ്ഥലത്ത് നിന്ന് കാണാതായെന്നുന്ന ദൃക്സാക്ഷികളുടെ മൊഴിയും സംശയം ഇരട്ടിപ്പിക്കുന്നുണ്ട്. ഉറങ്ങുന്നതിനിടെ വാഹനം വെട്ടിച്ചതായുളള പാടുകള്‍ റോഡില്‍ കണ്ടെത്തിയിട്ടില്ലെന്നതും ദുരൂഹത ഉണര്‍ത്തുന്നുണ്ട്.

<strong>പശ്ചിമ ബംഗാളിൽ ബിജെപിക്ക് ഇരട്ടി മധുരം; അധികാരം പിടിക്കാനുള്ള ആദ്യ പടി, ചരിത്രത്തിൽ ആദ്യം</strong>പശ്ചിമ ബംഗാളിൽ ബിജെപിക്ക് ഇരട്ടി മധുരം; അധികാരം പിടിക്കാനുള്ള ആദ്യ പടി, ചരിത്രത്തിൽ ആദ്യം

English summary
Balabaskar death: this is what crime branch concludes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X