Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ ബാലുവിന്‍റെ ലക്ഷ്മി കണ്ണു തുറന്നു... ആശുപത്രിയില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

Recommended Video

cmsvideo
    ബാലുവിന്‍റെ ലക്ഷ്മി കണ്ണു തുറന്നു | Oneindia Malayalam

    വയലനിസ്റ്റ് ബാല ബാലഭാസ്കര്‍ വിട പറഞ്ഞെന്നത് സംഗീത ലോകം ഇനിയും ഉള്‍ക്കൊണ്ടിട്ടില്ല. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന തോന്നലുണര്‍ത്തിയിട്ടായിരുന്നു പ്രാര്‍ത്ഥനകളും പ്രതീക്ഷകളുമെല്ലാം വിഫലമാക്കി ബാലുവിന്‍റെ പെട്ടെന്നുള്ള വിയോഗം.തന്‍റെ കുഞ്ഞു ജാനിക്കുട്ടിയുടെ ഒപ്പം ആ അച്ഛന് പോകാതിരിക്കാന്‍ ആവില്ലല്ലോയെന്നാണ് സംഗീത ലോകം ഇപ്പോഴും ബാലുവിന്‍റെ വിയോഗത്തെ കുറിച്ച് ആശ്വസിക്കുന്നത്.

    എന്നാല്‍ തന്‍റെ പ്രാണനായിരുന്ന മകളും ബാലുവും ഇല്ലെന്ന് അറിയാതെ ഇപ്പോഴും ആശുപത്രിക്കിടക്കയില്‍ ഉറങ്ങുകയാണ് ബാലുവിന്‍റെ ഭാര്യ ലക്ഷ്മി. ഇടയ്ക്കിടെ ബോധം വരുമ്പോള്‍ ഇരുവരേയും ലക്ഷ്മി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ലക്ഷ്മി ഉറക്കമുണരുമ്പോള്‍ എങ്ങനെയാവും ഈ വാര്‍ത്ത അവരെ അറിയിക്കുകയെന്നറിയാതെ ബുദ്ധിമുട്ടുകയാണ് ബന്ധുക്കള്‍.ലക്ഷ്മിയുടെ നിലയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

     അടര്‍ത്തിയെടുത്തു

    അടര്‍ത്തിയെടുത്തു

    കഴിഞ്ഞയാഴ്ചയാണ് കേരളത്തെ ഞെട്ടിച്ച് ആ അപകടം നടന്നത്. പള്ളിപ്പുറം താമരക്കുളത്തിന് സമീപത്ത് വെച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ മരത്തിലിടിക്കുകയായിരുന്നു.

     കീഴടങ്ങി

    കീഴടങ്ങി

    നാട്ടുകാര്‍ കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.രണ്ട് വയസ്സുകാരി തേജസ്വിനി ബാല അതിനകം തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു.

     അപകടം

    അപകടം

    16 വര്‍ഷം കാത്തിരുന്ന് കിട്ടിയ കുഞ്ഞിനേയും കൂട്ടി തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ തൊഴുതു മടങ്ങുമ്പോഴായിരുന്നു അപകടം. പക്ഷേ ആ അപകടം ആ കുടുംബത്തെ ഇത്രയും വലിയ ദുരന്തത്തില്‍ എത്തിക്കുമെന്ന് ആരും കരുതിയിരുന്നില്ല.

     വിടപറഞ്ഞു

    വിടപറഞ്ഞു

    നാളുകള്‍ കാത്തിരുന്ന് കിട്ടിയ മാലാഖ കുഞ്ഞിനെ ജാനി എന്നായിരുന്നു ബാലു വിളിച്ചിരുന്നത്. ഒരു കുഞ്ഞെന്നുള്ള സ്വപ്നവും യാഥാര്‍ത്ഥ്യമായതോടെ സന്തോഷത്തോടെ നീങ്ങുന്നതിനിടെ എല്ലാം തച്ചുടച്ചയായിരുന്നു അപകടം ആ കുടുംബത്തിന്‍റെ പ്രാണന്‍ എടുത്തത്.

    മടങ്ങി

    മടങ്ങി

    അപകടശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്‍റിലേറ്ററിലായിരുന്നു ഭാര്യ ലക്ഷ്മിയും ബാലുവും.പൊന്നുമകള്‍ പോയതറിയാതെ ബാലുവും ഭാര്യ ലക്ഷ്മിയും ആശുപത്രി കിടക്കിയില്‍ മരണത്തോട് പോരാടുകയായിരുന്നു. ഇരുവരും ചികിത്സയിലായതിനാല്‍ മകളുടെ മരണ വിവരം അറിയിച്ചില്ല.

     ബാലുവും മടങ്ങി

    ബാലുവും മടങ്ങി

    അവരുടെ പ്രാണന്‍ നഷ്ടപ്പെട്ടത് എങ്ങനെ ഇരുവരേയും അറിയിക്കുമെന്ന ബന്ധക്കളുടെ പിടിച്ചിലിനിടെയാണ് ബാലുവും മടങ്ങിയത്.അപകടത്തില്‍പ്പെട്ട് ഒരാഴ്ചയോളം ചികില്‍സയില്‍ കഴിഞ്ഞ ശേഷമായിരുന്നു ബാലഭാസ്കർ മരണത്തിന് കീഴടങ്ങിയത്.

     ശസ്ത്രക്രിയ

    ശസ്ത്രക്രിയ

    അപകടത്തില്‍ തലയ്ക്കും കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റ ബാലഭാസ്‌ക്കറിനെ ഒന്നിലധികം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.

     ഹൃദയാഘാതം

    ഹൃദയാഘാതം

    അപകടനില തരണം ചെയ്തതായും നേരിയ പുരോഗതി ഉണ്ടെന്നുമുള്ള വാര്‍ത്തകള്‍ വരുന്നതിനിടെയായിരുന്നു ഹൃദയാഘാതം മൂലം ബാലുവിന്‍റെ മരണം. 16 വര്‍ഷം കാത്തുനിന്ന് കിട്ടിയ മാലാഖയും തന്‍ററെ പ്രാണനും പോയതറിയാതെ ലക്ഷ്മി ഇപ്പോഴും ആശുപത്രിയില്‍ കഴിയുകയാണ്.

     തനിച്ച്

    തനിച്ച്

    എന്നാല്‍ ഭര്‍ത്താവും മകളും തന്നെ തനിച്ചാക്കി പോയതറിയാതെ ഇപ്പോഴും ആശുപത്രി കിടക്കയില്‍ കഴിയുകയാണ് ലക്ഷ്മി.മകള്‍ മരിച്ചെന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ ലക്ഷ്മിക്ക് വീണ്ടും ബോധം നഷ്ടപ്പെടുകയായിരുന്നുവെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

     പുരോഗതി

    പുരോഗതി

    ഇപ്പോള്‍ ലക്ഷ്മിയുടെ നിലയില്‍ നേരിയ പുരോഗതി ഉണ്ടെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം. അതേസമയം അവര്‍ ഇപ്പോഴും തീവ്രപരിചണ വിഭാഗത്തില്‍ തുടരുകയാണ്. ചികിത്സയില്‍ കഴിയുന്നതിനാല്‍ മരണവിവരം ലക്ഷ്മിയെ അറിയിക്കരുതെന്ന് ആശുപത്രി അധികൃതര്‍ തന്നെ ബന്ധുക്കളോട് പറഞ്ഞതായാണ് വിവരം.

     ആശുപത്രിയില്‍

    ആശുപത്രിയില്‍

    ലക്ഷ്മിക്കൊപ്പം വാഹനം ഓടിച്ചിരുന്ന സുഹൃത്ത് അര്‍ജ്ജുനും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അര്‍ജ്ജുന്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പോലീസ് നിഗമനം. ഇയാളുടെ കാല്‍ അപകടത്തില്‍ ഒടിഞ്ഞ് തൂങ്ങിയിരുന്നു.

     ഉറങ്ങിപ്പോയി

    ഉറങ്ങിപ്പോയി

    ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോള്‍ പള്ളിപ്പുറം സിആര്‍പിഎഫ് കാമ്പിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്.കളിചിരികള്‍ ഓര്‍മ്മയാക്കി കുഞ്ഞും ഭര്‍ത്താവും മടങ്ങിയപ്പോള്‍ ലക്ഷ്മി പലരുടെ ചങ്കിലെ കരച്ചിലായി ഇപ്പോഴും ആശുപത്രിയില്‍ ഒന്നുമറിയാതെ കഴിയുകയാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+