• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സംഗീത ജീവിതം അവസാനിപ്പിക്കാൻ ഒരിക്കൽ തീരുമാനിച്ചിരുന്നു; ബാലഭാസ്കർ പറഞ്ഞതിങ്ങനെ!!1

 • By Desk

സംഗീതം തന്നെയായിരുന്നു ബാലഭാസ്കറിന് ജീവിതം. മൂന്നാം വയസിൽ വയലിൻ അഭ്യസിച്ച് തുടങ്ങിയതാണ് അദ്ദേഹം. വയലിന്റെ മാതൃക നെഞ്ചോട് ചേർത്തുവെച്ചാണ് ഉറ്റവർ അദ്ദേഹത്തെ യാത്രയാക്കിയത്. വയലിനിൽ വിസ്തമയം തീർത്ത ആ മാന്ത്രിക വിരലുകൾക്ക് മരണമില്ലെന്ന് വിശ്വസിക്കാനാണ് ആരാധകർ ഇഷ്ടപ്പെടുന്നത്.

സംഗീതത്തേ ജീവനേക്കാൾ സ്നേഹിച്ച അദ്ദേഹം തന്റെ കലാജീവിതം അവസാനിപ്പിക്കാൻ പോവുകയാണെന്ന തരത്തിൽ ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ആരാധകരുടെ ഞെട്ടൽ മാറുന്നതിന് മുൻപ് തന്നെ അദ്ദേഹം ആ വാർത്ത പിൻവലിക്കുകയും ചെയ്തു. ആ സംഭവത്തെകുറിച്ച് ബാലഭാസ്കർ ഒരിക്കൽ പറഞ്ഞതിങ്ങനെയാണ്.

 വൈകാരികമായി

വൈകാരികമായി

വൈകാരികമായി കാര്യങ്ങളോട് പ്രതികരിക്കുന്ന വ്യക്തിയാണ് താൻ. സ്നേഹമാണെങ്കിലും ദേഷ്യമാണെങ്കിലും എല്ലാം അതിന്റെ അങ്ങേയറ്റമാകും. ആരോഗ്യസംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന ആളാണ് താൻ. നന്നായി ഭക്ഷണം കഴിക്കണം അതുകൊണ്ട് നന്നായി വ്യായാമം ചെയ്യും. എല്ലാ വിഷയങ്ങളിലും ഇതാണ് എന്റെ രീതി. ഒരഭിമുഖത്തിൽ ബാലഭാസ്കർ പറഞ്ഞിരുന്നു.

സുഹൃത്ത്

സുഹൃത്ത്

ജീവിതത്തിൽ എല്ലാവർക്കും മനസാക്ഷി സൂക്ഷിപ്പുകാർ ഉണ്ടാകും. എനിക്കും ഉണ്ടായിരുന്നു. എന്റെ എല്ലാ കാര്യങ്ങളും അറിയുന്നവർ. എന്റെ ബലഹീനതകളെ അടുത്തറിയാവുന്നവർ. എന്റെ എല്ലാ സ്വപ്നങ്ങളും ഞാൻ അവരുമായി പങ്കുവെച്ചിരുന്നു.

എല്ലാം അറിയുന്നവർ

എല്ലാം അറിയുന്നവർ

എന്റെ എല്ലാ കാര്യങ്ങളും അവരിലൂടെയായിരുന്നു ചെയ്തുകൊണ്ടിരിക്കുന്നത്. എന്റെ ജീവിതത്തിലെ എല്ലാ സുപ്രധാന തീരുമാനങ്ങൾ എടുത്തിരുന്നത് അവരാണ്. ഞാൻ എല്ലാം അവർക്ക് വിട്ടു കൊടുത്തിരുന്നു .

വഞ്ചന

വഞ്ചന

ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ഒരു സുഹൃത്തിൽ നിന്നും അപ്രതീക്ഷിതമായൊരു തിരിച്ചടിയുണ്ടായി. വിശ്വാസ വഞ്ചന നേരിട്ടപ്പോൾ തകർന്നു പോയി. അന്ന് ഞാൻ ഒരുപാട് കരഞ്ഞു. സ്റ്റേജിൽ നിൽക്കാൻ തോന്നിയില്ല.

സംഗീതം

സംഗീതം

സത്യസന്ധമായ സംഗീതം എന്നിൽ നിന്ന് പുറത്തേയ്ക്ക് വന്നില്ല. ചിരിക്കാൻ പോലും താൻ പ്രയാസപ്പെട്ടു. ഇത് എന്നോടും സംഗീതത്തോടും ചെയ്യുന്ന ചതിയാണെന്ന് തോന്നി. ലക്ഷ്മിയോടും ഇതേക്കുറിച്ച് സംസാരിച്ചു. സംഗീതത്തിൽ നിന്നും ഇടവേളയെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

തിരിച്ചു വരവ്

തിരിച്ചു വരവ്

ബാലഭാസ്കറിന്റെ തീരുമാനം ആരാധകരെ ഞെട്ടിച്ചു. തീരുമാനം പിൻവലിക്കണമെന്ന ആരാധകരുടെ അഭ്യർത്ഥനയ്ക്ക് ഒടുവിൽ ബാലഭാസ്കർ വഴങ്ങുകയായിരുന്നു. ഒരുപാട് പേർ തന്നെ സ്നേഹിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ തീരുമാനം മാറ്റുകയായിരുന്നുവെന്നാണ് ബാലഭാസ്കർ പറഞ്ഞത്.

ഇനി ഓർമ

ഇനി ഓർമ

തെക്കാട് ശാന്തി കവാടത്തിലാണ് ബാലഭാസ്കറിന് അന്ത്യവിശ്രമം ഒരുക്കിയത്. തിരിച്ചു വരവുകളുടെ പ്രതീക്ഷകൾ നൽകിയാണ് മകൾ തേജസ്വിനിക്ക് പിന്നാലെ ബാലഭാസ്കറും യാത്രയാകുന്നത്. ബാലഭാസ്കറിന്റെ സ്വന്തം യൂണിവേഴ്സിറ്റി കോളേജിൽ അദ്ദേഹത്തിന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. വയലിനിൽ വിസ്മയം തീർത്ത സംഗീത പ്രതിഭയെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.

cmsvideo
  'ബാലഭാസ്കറിന്റെ വിയോഗം ബച്ചൻ സാറിനോട് എങ്ങനെ പറയും?'
  ലക്ഷ്മി തനിച്ചായി

  ലക്ഷ്മി തനിച്ചായി

  22ാം വയസിൽ കൂടെക്കൂട്ടിയ പ്രണയിനിയെ തനിച്ചാക്കിയാണ് ബാലഭാസ്കറിന്റെ മടക്കം. പതിനാറ് വർഷം കാത്തിരുന്നു കിട്ടിയ കൺമണിയും ജീവനേക്കാളേറെ സ്നേഹിച്ച പ്രിയതമനും യാത്രയായത് ലക്ഷ്മി അറിഞ്ഞിട്ടില്ല. ഇടയ്ക്ക് ബോധം തെളിഞ്ഞപ്പോൾ കുഞ്ഞിനെ അന്വേഷിച്ചിരുന്നു. എല്ലാം അറിയുമ്പോൾ ലക്ഷ്മിയെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന് അറിയാതെ വിതുമ്പുകയാണ് ഉറ്റവർ

  പരിചയപ്പെട്ട് മൂന്നാം നാള്‍ ലക്ഷ്മിയോട് പ്രണയം പറഞ്ഞു; സ്വന്തമാക്കാന്‍ കാത്തിരുന്നത് ഒന്നരവര്‍ഷം

  ബാലഭാസ്കർ ഇനി ഓർമ്മ, അന്ത്യയാത്രയിലും ബാലുവിന്റെ നെഞ്ചോട് ചേർന്ന് വയലിൻ, കണ്ണീരണിഞ്ഞ് നാട്

  English summary
  balabhaskar about his musical journey
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more