ബാലഭാസ്കറിന്റെ മരണം; കലാഭവന്‍ സോബിയും ഡ്രൈവര്‍ അര്‍ജുനും പറഞ്ഞത് കള്ളം, പരിശോധന ഫലം
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണത്തില്‍ ദുരൂഹതയില്ലെന്ന നിഗമനത്തില്‍ സിബിഐ. സംശയങ്ങള്‍ നീക്കാന്‍ നുണപരിശോധന നടത്തിയിരുന്നു. നാല് പേരെയാണ് നുണപരിശോധനയ്ക്ക് വിധേയരാക്കിയത്. ബാലഭാസ്കറിന്റെ ഡ്രൈവര്‍ അര്ജുന് ബാലകൃഷ്ണന്, കലാഭവന്‍ സോബി, സ്വര്‍ണക്കടത്ത് കേസിലെ പ്രതിളായ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരെയാണ് പരിശോധിച്ചത്. ബാലഭാസ്കറിന്റെ മാനേജര്‍ കൂടിയാണ് പ്രകാശ് തമ്പി.

അപകട സമയം ബാലഭാസ്കറാണ് വാഹനം ഓടിച്ചത് എന്നായിരുന്നു ഡ്രൈവര്‍ അര്ജുന് അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാല്‍ ഇത് ശരിയല്ലെന്ന് നുണപരിശോധനയില്‍ തെളിഞ്ഞു. ഇതോടെ അര്ജുന് തന്നെയാകും വാഹനം ഓടിച്ചത് എന്ന നിഗമനത്തില്‍ അന്വേഷണ സംഘമെത്തി. കൂടാതെ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കലാഭവന്‍ സോബി പറഞ്ഞതും കള്ളമാണെന്ന് വ്യക്തമായി.
കലാഭവന്‍ സോബിയെ രണ്ടു തവണ പരിശോധിച്ചു. മറ്റുള്ളവരെ ഒരു തവണയും. രണ്ടാംതവണ കലാഭവന്‍ സോബി സഹകരിച്ചില്ല. അപകട മരണം തന്നെയാണ് എന്ന നിഗമനത്തിലാണിപ്പോള്‍ അന്വേഷണ സംഘം. ഇതിനിടെയാണ് സോബി നിരവധി ആരോപണങ്ങളുമായി രംഗത്തുവന്നത്. കള്ളക്കടത്ത് സംഘത്തിന് സംഭവത്തില്‍ പങ്കുണ്ടെന്ന സംശവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. അപകട സമയത്ത് കള്ളക്കടത്ത് സംഘത്തെ കണ്ടുവെന്നായിരുന്നു സോബിയുടെ മൊഴി. ഇത് കളവാണ് എന്നാണ് തെളിഞ്ഞത്.
Recommended Video
സോബി പറഞ്ഞ റൂബിന് തോമസിന്റെ അന്വേഷണ സംഘം കണ്ടെത്തി. അപകടം നടക്കുന്ന വേളയില്‍ ഇയാള്‍ ബെംഗളൂരുവിലായിരുന്നു. അന്വേഷണം തുടരുമെന്നാണ് വിവരം. ചെന്നൈയിലേയും ദില്ലിയിലെയും ഫോറന്‍സിക് ലാബുകളിലെ വിദഗ്ധരുടെ നേതൃത്വത്തിലാണ് സോബിയെ നുണപരിശോധനയ്ക്ക് വിധേയനാക്കിയത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications