കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലഭാസ്‌കറിന്റെ മരണം; കലാഭവന്‍ സോബിയും ഡ്രൈവര്‍ അര്‍ജുനും പറഞ്ഞത് കള്ളം, പരിശോധന ഫലം

Google Oneindia Malayalam News

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ ദുരൂഹതയില്ലെന്ന നിഗമനത്തില്‍ സിബിഐ. സംശയങ്ങള്‍ നീക്കാന്‍ നുണപരിശോധന നടത്തിയിരുന്നു. നാല് പേരെയാണ് നുണപരിശോധനയ്ക്ക് വിധേയരാക്കിയത്. ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ ബാലകൃഷ്ണന്‍, കലാഭവന്‍ സോബി, സ്വര്‍ണക്കടത്ത് കേസിലെ പ്രതിളായ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരെയാണ് പരിശോധിച്ചത്. ബാലഭാസ്‌കറിന്റെ മാനേജര്‍ കൂടിയാണ് പ്രകാശ് തമ്പി.

b

അപകട സമയം ബാലഭാസ്‌കറാണ് വാഹനം ഓടിച്ചത് എന്നായിരുന്നു ഡ്രൈവര്‍ അര്‍ജുന്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാല്‍ ഇത് ശരിയല്ലെന്ന് നുണപരിശോധനയില്‍ തെളിഞ്ഞു. ഇതോടെ അര്‍ജുന്‍ തന്നെയാകും വാഹനം ഓടിച്ചത് എന്ന നിഗമനത്തില്‍ അന്വേഷണ സംഘമെത്തി. കൂടാതെ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കലാഭവന്‍ സോബി പറഞ്ഞതും കള്ളമാണെന്ന് വ്യക്തമായി.

കലാഭവന്‍ സോബിയെ രണ്ടു തവണ പരിശോധിച്ചു. മറ്റുള്ളവരെ ഒരു തവണയും. രണ്ടാംതവണ കലാഭവന്‍ സോബി സഹകരിച്ചില്ല. അപകട മരണം തന്നെയാണ് എന്ന നിഗമനത്തിലാണിപ്പോള്‍ അന്വേഷണ സംഘം. ഇതിനിടെയാണ് സോബി നിരവധി ആരോപണങ്ങളുമായി രംഗത്തുവന്നത്. കള്ളക്കടത്ത് സംഘത്തിന് സംഭവത്തില്‍ പങ്കുണ്ടെന്ന സംശവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. അപകട സമയത്ത് കള്ളക്കടത്ത് സംഘത്തെ കണ്ടുവെന്നായിരുന്നു സോബിയുടെ മൊഴി. ഇത് കളവാണ് എന്നാണ് തെളിഞ്ഞത്.

Recommended Video

cmsvideo
സ്റ്റീഫന്‍ ദേവസ്സി കുടുങ്ങുമോ? ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും ദുരൂഹത | Oneindia Malayalam

സോബി പറഞ്ഞ റൂബിന്‍ തോമസിന്റെ അന്വേഷണ സംഘം കണ്ടെത്തി. അപകടം നടക്കുന്ന വേളയില്‍ ഇയാള്‍ ബെംഗളൂരുവിലായിരുന്നു. അന്വേഷണം തുടരുമെന്നാണ് വിവരം. ചെന്നൈയിലേയും ദില്ലിയിലെയും ഫോറന്‍സിക് ലാബുകളിലെ വിദഗ്ധരുടെ നേതൃത്വത്തിലാണ് സോബിയെ നുണപരിശോധനയ്ക്ക് വിധേയനാക്കിയത്.

English summary
Balabhaskar accident death: Kalabhavan Sobi polygraph test result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X