കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലഭാസ്കറിന്റെ മരണം; അപകട സമയത്ത് സ്വർണക്കടത്തുകാരുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് സ്ഥിരീകരണം

Google Oneindia Malayalam News

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പുതിയ വഴിത്തിരിവ്. ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ അപകടം നടക്കുമ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്ന ചിലർ സ്വർണക്കടത്തുമായി ബന്ധമുള്ളവരായിരുന്നുവെന്ന് ഡിആർഐ സ്ഥിരീകരിച്ചു. ബാലഭാസ്കറിന്റെ മാനേജറായിരുന്ന പ്രകാശൻ തമ്പിയെന്നയാൾ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതോടെയാണ് ഈ ദിശയിലും അന്വേഷണം നടന്നത്.

മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽ നടന്മാർ മാത്രമല്ല, നടിമാരുമുണ്ട്! വെളിപ്പെടുത്തലുമായി ബാബുരാജ്മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽ നടന്മാർ മാത്രമല്ല, നടിമാരുമുണ്ട്! വെളിപ്പെടുത്തലുമായി ബാബുരാജ്

ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബി ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. സോബിയെ വിളിച്ചുവരുത്തി ഡിആർഐ സ്വർണക്കടത്തുമായി ബന്ധമുള്ള 32 പേരുടെ ചിത്രങ്ങൾ നൽകി പരിശോധിക്കാൻ ആവശ്യപ്പെട്ടിരുന്നു. അപകടം സ്ഥലത്ത് ഇവരിൽ ആരെയെങ്കിലും കണ്ടോയെന്നാണ് ഡിആർഐ സോബിയോട് ആരാഞ്ഞത്.

സ്വർണക്കടത്ത് കേസുമായി ബന്ധം

സ്വർണക്കടത്ത് കേസുമായി ബന്ധം

2018 സെപ്റ്റംബർ 28നാണ് ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിന് ഇടയാക്കിയ വാഹനാപകടം ഉണ്ടാകുന്നത്. തുടക്കം മുതലുണ്ടായ വിവാദങ്ങൾ കേസിനെ സങ്കീർണമാക്കി. അപകട സമയത്ത് അർജുനാണോ ബാലഭാസ്കറാണോ വാഹനം ഓടിച്ചത് എന്നത് സംബന്ധിച്ചായിരുന്നു ആദ്യ വിവാദം. വാഹനം ഓടിച്ചത് അർജുനാണെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും ബാലഭാസ്കറായിരുന്നു വാഹനം ഓടിച്ചതെന്ന് അർജുനും പറയുകയായിരുന്നു. ഇതിനിടയിലാണ് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പേർ ബാലഭാസ്കറിനൊപ്പം പ്രവർത്തിച്ചിരുന്നവരാണെന്ന് വ്യക്തമായത്. ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും രംഗത്ത് എത്തിയിരുന്നു.

സോബിയുടെ മൊഴി

സോബിയുടെ മൊഴി

കലാഭവൻ സോബിയുടെ മൊഴിയാണ് കേസന്വേഷണത്തിൽ നിർണായകമായത്. അപകടം നടന്ന് 10 മിനിറ്റിന് ശേഷം ദേശീയ പാത വഴി കടന്നു പോകുമ്പോൾ അപകട സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തിൽ രണ്ടുപേരെ കണ്ടെന്നാണ് കലാഭവൻ സോബി വെളിപ്പെടുത്തിയത്. ഇതിനെ തുടർന്ന് ക്രൈം ബ്രാഞ്ച് സംഘം സോബിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

 ഡിആർഐ വിളിച്ചു വരുത്തി

ഡിആർഐ വിളിച്ചു വരുത്തി

കലാഭവൻ സോബിയെ വിളിച്ചു വരുത്തിയ ഡിആർഐ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട 32 പേരുടെ ചിത്രങ്ങളാണ് സോബിക്ക് കൈമാറിയത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്നവരുടെയും കാരിയർമാരായി പ്രവർത്തിച്ചവരുടെയും ചിത്രങ്ങളായിരുന്നു ഇത്. ഇതിൽ 10 പേർ സ്ത്രീകളായിരുന്നു. അപകടം നടന്ന സ്ഥലത്ത് കൂടി കടന്നു പോവുകയായിരുന്ന സോബിയോട് വാഹനം നിർത്താതെ മുന്നോട്ട് പോകാൻ ആക്രോശിച്ച ഒരാളെ തിരിച്ചറിഞ്ഞതായാണ് വിവരം. അപകടമായി ബന്ധപ്പെട്ട ചില നിർണായക വിവരങ്ങൾ കൂടി സോബി വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.

 അപകട സമയത്ത്

അപകട സമയത്ത്

തൃശൂരിൽ ക്ഷേത്ര ദർശനം കഴിഞ്ഞ മടങ്ങുമ്പോഴാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെടുന്നത്. തിരുവനന്തപുരം പള്ളിപ്പുറത്തിനടുത്തുവെച്ചായിരുന്നു അപകടം. അപകടം നടന്ന് 10 മിനിറ്റിനകം താൻ അതുവഴി കടന്നുപോയിരുന്നെന്നും ബാലഭാസ്കറിന്റെ വണ്ടിയാണ് ആ സമയത്ത് അപകടത്തിൽപ്പെട്ടതെന്ന് അറിയില്ലായിരുന്നുവെന്നുമാണ് സോബി ക്രൈം ബ്രാഞ്ചിനോട് പറഞ്ഞത്. ഈ സമയം അപകടസ്ഥലത്ത് നല്ല തിരക്കുണ്ടായിരുന്നു.

ദുരൂഹത

ദുരൂഹത

അപകട സഥലത്ത് കൂടി തന്റെ വാഹനം മുന്നോട്ട് നീങ്ങിയപ്പോൾ ഇടതു വശത്ത് ഒരാൾ ഓടുന്നത് കണ്ടു. വലത് വശത്ത് ഒരാൾ ബൈക്ക് തള്ളുന്നതും കണ്ടു. അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കളാണെന്ന് കരുതി വാഹനത്തിന്റെ വേഗത കുറച്ചെങ്കിലും ഇവർ ഒന്നും പറഞ്ഞില്ല. പിന്നീട് വണ്ടി മുന്നോട്ട് നീങ്ങിയപ്പോൾ കുറച്ചാളുകൾ വണ്ടിയുടെ ബോണറ്റിൽ അടിച്ച് വണ്ടി മുന്നോട്ട് നീക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും സോബി മൊഴി നൽകിയിരുന്നു.

 സ്വർണ കടത്ത് കേസിൽ അറസ്റ്റ്

സ്വർണ കടത്ത് കേസിൽ അറസ്റ്റ്

ബാലഭാസ്കറിന്റെ മാനേജറായിരുന്ന പ്രകാശൻ തമ്പി സ്വർണകടത്ത് കേസിൽ പ്രതിയായതോടെയാണ് ഡിആർഐ സോബിയുടെ മൊഴിയെടുക്കാൻ തീരുമാനിച്ചത്. ബാലഭാസ്കറിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം സർക്കാരിന്റെ പരിഗണനയിലാണ്

English summary
Balabhaskar death case; Kalabhavan Soby gives statement to DRI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X