''കല്ലെന്നറിഞ്ഞവർ എന്നെയും ചേർത്തുതന്നെ എറിയുന്നു, അവർക്ക് നെഞ്ചിലെ തീക്കനൽ കാണാനാകില്ല''
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം സംഗീതപ്രേമികൾക്ക് തീരാവേദനയാണ്. ബാലഭാസ്കറിന്റെ മരണത്തിൽ ഇന്നും ദുരൂഹതകൾ അവശേഷിക്കുന്നുണ്ട്. മകനെ കൊലപ്പെടുത്തിയതാണെന്നും പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്നുമാണ് ബാലഭാസ്കറിന്റെ അച്ഛൻ ആരോപിക്കുന്നത്. പലതരം വിമർശനങ്ങൾക്കിടെ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയെയും കുറ്റപ്പെടുത്തുന്നവരുണ്ട്.
ഇത്തരം വിമർശനങ്ങൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഗായകനും ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തുമായ ഇഷാൻ ദേവ്. ലക്ഷ്മിയെ കല്ലെറിഞ്ഞ് രസിക്കുന്നവർക്ക് അവരുടെ നെഞ്ചിലെ തീക്കനൽ കാണാനാകില്ലെന്ന് ഇഷാൻ ദേവ് ഫേസ്ബുക്കിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു.

ഇഷാൻ ദേവിന്റെ കുറിപ്പ് വായിക്കാം: ലക്ഷ്മി ബാലഭാസ്കർ പറയുന്നത് ബാലഭാസ്കർ എന്ന ഭർത്താവിനെയും , മകളെയും അവർ നേരിട്ട നേരിടുന്ന ജീവിതത്തെയും ആണ് . നിങ്ങൾക്ക് വേണ്ടത് ചിലപ്പോൾ ഇതിൽ ഉണ്ടാവില്ല . അവർക്ക് പറയാനുള്ളത് ബാലു എന്ന ഭർത്താവിനെ ഇഷ്ടപ്പെടുന്നവരോടാണ് , അവരുടെ ജീവിതത്തെ ബഹുമാനിക്കുന്ന സൗഹൃദങ്ങളോടാണ്.
കല്ലെറിഞ്ഞു രസിക്കുന്നവർക്ക്, വാർത്തകളും വാചകങ്ങളും കൊണ്ട് കഥ മെനഞ്ഞവർക്ക് നെഞ്ചിലെ തീക്കനൽ കാണാൻ കഴിഞ്ഞെന്നു വരില്ല. ഞാനും എന്റെ കുടുംബവും അന്നും ഇന്നും അവരോടൊപ്പം തന്നെ ആണ് . ഞങ്ങളുടെ ബാലു അണ്ണന്റെ ഭാര്യയുടെ കൂടെ .
കല്ലെന്നറിഞ്ഞവർ എന്നെയും ചേർത്തുതന്നെ എറിയുന്നുണ്ട് , അതൊക്കെ ഏറ്റുവാങ്ങുമ്പോഴും എന്റെ സ്വന്തം സഹോദരന്റെ ഭാര്യക്ക് കൊടുക്കേണ്ട ബഹുമാനവും, സ്നേഹവും പേടിച്ചു മാറ്റി വക്കാൻ ഞാനും എന്റെ ഭാര്യയും തയ്യാറായില്ല. അത് ബാലു അണ്ണൻ അത്രത്തോളം സ്നേഹിച്ച ഭാര്യയോട് ഞങ്ങൾക്കുള്ള കടപ്പാടും , സ്നേഹവും , ബഹുമാനവുമാണ്.
കേസ് പോലീസും സിബിഐ ഒക്കെ അതിന്റെ നിമയപരമായുള്ള എല്ലാ സാധ്യതകളിലും അന്വേഷികുമ്പോഴും , കുറെ ഹൃദയങ്ങൾ വെന്തുരുകുന്നത് കാണുന്നവർ അതിലും പക്ഷാപാതം കാണിച്ചു , ചെളിവാരി തേച്ചു രസിച്ചു ,മെനഞ്ഞ കഥകൾ കൊണ്ട് ഒരു സിനിമകഥ പോലെ വില്ലനും , നായകനും ഒക്കെ ആക്കി. ഇപ്പുറത്തുള്ളവർക്കും ജീവിതം ഉണ്ട് അത്രയും ബഹുമാനം പോലും കാണിച്ചില്ല. കുറ്റമല്ല ആത്മഗതം പറഞ്ഞതാണ് .
ബാലഭാസ്കർ പറഞ്ഞുതന്ന അറിവ് മത്രമെ ഞങ്ങൾക്കും അദ്ധേഹത്തിന്റെ ബന്ധുക്കളെക്കുറിച്ചും , ബന്ധങ്ങളെ കുറിച്ചും ഞങ്ങൾക്കുള്ളു. ബാക്കി ഒക്കെ ഒരു പരിധിവരെ കണ്ടു അറിഞ്ഞത്, ജീവിച്ചറിഞ്ഞതും. Live and Let Live എന്ന സാമാന്യമായ നീതിയിൽ എല്ലാവരോടും പെരുമാറാൻ പഠിപ്പിച്ച സൗഹ്ര്യദങ്ങളും , കുടുംബവും മാത്രമേ ഞങ്ങൾക്കുള്ളു.
ബാലഭാസ്കർ എന്ന കലാകാരനുപരി അദ്ദേഹം തന്ന സ്നേഹത്തിനും സൗഹൃദത്തിനും പൂർണ്ണ ബഹുമാനം ഹൃദയത്തിൽ നിന്നുതന്നെ അർപ്പിച്ചു കൊണ്ട് നിർത്തുന്നു. നിങ്ങൾക്ക് ചിലപ്പോൾ ഇതൊക്കെ ഇതൊരു രസകരമായ കഥയാകാം, ഞങ്ങക്ക് ജീവിതവും. Live and Let Live.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications