കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉറങ്ങുകയായിരുന്നു, വലിയ ശബ്ദം കേട്ടാണ് ഓർമ്മ വന്നത്; ബാലഭാസ്‌കർ അവസാനമായി പറഞ്ഞത്; വെളിപ്പെടുത്തൽ

Google Oneindia Malayalam News

തിുരുവനന്തപുരം: പ്രശ്‌സ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട അന്വേഷണം കഴിഞ്ഞ ദിവസമായിരുന്നു സിബിഐ ഏറ്റെടുത്തത.് കേരള പൊലീസില്‍ നിന്നാണ് അന്വേഷണം ഇപ്പോള്‍ സിബിഐ ഏറ്റെടുത്തിരിക്കുന്നത്. ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്നും മരണത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണമെന്നും പിതാവ് ഉണ്ണി ആവശ്യപ്പെട്ടിരുന്നു.

2018 സെപ്റ്റംബര്‍ 25നായിരുന്നു അപകടനം നടന്നത്. എന്നാല്‍ ഇപ്പോഴിതാ കേസില്‍ നിര്‍ണായകമായ മൊഴിയുമായി രംഗത്തെത്തിയിരിക്കുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിച വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ ഫൈസല്‍. ആശുപത്രിയിലെത്തിച്ച ബാലഭാസ്‌കറിന് ബോധമുണ്ടായിരുന്നെന്നും പത്ത് മിനിറ്റോളം ബാലഭാസ്‌കര്‍ ബോധത്തോടെയായിരുന്നു ഉണ്ടായിരുന്നതെന്നും ഡോക്ടര്‍ പറയുന്നു. വിശദാംശങ്ങളിലേക്ക്.

 പത്ത് മിനിറ്റ് മാത്രം

പത്ത് മിനിറ്റ് മാത്രം

കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ഡോക്ടര്‍ ഫൈസല്‍ ഇന്റേണ്‍ഷിപ്പ് ചെയ്തത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ്. പത്ത് മിനിറ്റ് മാത്രമാണ് ബാലഭാസ്‌കര്‍ പേഷ്യന്റുമായി സംസാരിച്ചത്. സര്‍ജറി വിഭാഗത്തില്‍ ക്വാഷ്യാലിറ്റി നെറ്റ് ഡ്യൂട്ടി പോസ്റ്റിംഗ് ഉണ്ടായിരുന്ന സമയത്താണ് പേഷ്യന്‍ഫമായി സംസാരിച്ചതെന്ന് ഡോക്ടര്‍ പറയുന്നു.

അര്‍ദ്ധരാത്രിയില്‍

അര്‍ദ്ധരാത്രിയില്‍

അര്‍ദ്ധരാത്രിയിലാണ് ബാലഭാസ്‌കറിനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. കൃത്യമായ സമയം ഓര്‍മ്മയില്ല. അഅക്‌സിഡന്റില്‍ രണ്ട് മൂന്ന് പേരെ കൊണ്ടുവന്നിരുന്നു. അതില്‍ ബാലഭാസ്‌കറിനോട് സംസാരിച്ചത് താനായിരുന്നുവെന്ന് ഡോ ഫൈസല്‍ പറയുന്നു. അപ്പോള്‍ അദ്ദേഹത്തിന് ബോധമുണ്ടായിരുന്നു. വീഡിയോയിലൊക്കെ കണ്ടുപരിചയമുള്ളതിനാല്‍ അദ്ദേഹത്തെ തനിക്ക് മനസിലായെന്നും ഡോക്ടര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Recommended Video

cmsvideo
Balabhaskar's last words to doctor | Oneindia Malayalam
എന്താണ് സംഭവിച്ചത്

എന്താണ് സംഭവിച്ചത്

ബാലഭാസ്‌കര്‍ അല്ലേ എന്ന് ചോദിച്ചു. പുള്ളി അതേ എന്ന് മറുപടി പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ കൃത്യമായി ഒന്നും ഓര്‍മ്മയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ആക്‌സിഡന്റാണോ എന്ന് ചോദിച്ചപ്പോള്‍ ഉറങ്ങുകയായിരുന്നുവെന്നും വലിയ ശബ്ദം കേട്ടപ്പോഴാണ് ഓര്‍മ്മ വന്നതെന്നുമാണ് ബാലഭാസ്‌കര്‍ പറഞ്ഞതെന്നും ഡോക്ടര്‍ വ്യക്തമാക്കുന്നു.

ലക്ഷമിയാണോ എന്ന് ചോദിച്ചു

ലക്ഷമിയാണോ എന്ന് ചോദിച്ചു

ഇതിനിടെ അദ്ദേഹത്തിന്റെ ഭാര്യ ലക്ഷമി കരയുന്നുണ്ടായിരുന്നു. ആ ശബ്ദം കേട്ട് അത് ലക്ഷമിയാണോ എന്നും എങ്ങനെയുണ്ടെന്നും ചോദിച്ചു. അതേ ലക്ഷമിയാണെന്നും അവര്‍ക്ക് കുഴപ്പമില്ലെന്നും പറഞ്ഞതായി ഡോക്ടര്‍ വ്യക്തമാക്കി. വണ്ടി ഓടിച്ചത് അദ്ദേഹമാണോ അല്ലയോ എന്ന് തനിക്ക് പറയാന്‍ കഴിയില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

സ്‌പൈനല്‍ കോഡ്

സ്‌പൈനല്‍ കോഡ്

പിന്നീട് അദ്ദേഹത്തെ എക്‌സാമിന്‍ ചെയ്തപ്പോള്‍ രക്തമൊലിക്കുന്നതായൊന്നും ശ്രദ്ധയില്‍പ്പെട്ടില്ല. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ രണ്ട് കൈകളും ഫീല്‍ ചെയ്യുന്നില്ലെന്നാണ് പറഞ്ഞത്. അപ്പോള്‍ തന്നെ സ്‌പൈനല്‍ കോഡില്‍ പരിക്കേറ്റിരിക്കാമെന്ന് സംശയിച്ചിരുന്നു. സ്‌കാനിംഗ് ചെയ്യാന്‍ ഏഴുതുമ്പോഴേക്കും ബന്ധുക്കള്‍ വന്ന് അനന്തപുരി ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും പറഞ്ഞു.

അര്‍ജുന്റെ മൊഴി

അര്‍ജുന്റെ മൊഴി

അതേസമയം അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്നാണ് കൂടെയുണ്ടായിരുന്നു ഡ്രൈവര്‍ അര്‍ജുന്‍ പറഞ്ഞത്. എന്നാല്‍ ഈ മൊഴി തെറ്റാണെന്ന് തെളിയിക്കുന്ന വെളിപ്പെടുത്തലാണ് ഡോക്ടര്‍ ഫൈസല്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. കേസില്‍ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് ബാലഭാസ്‌കറിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

'സന്ദീപ് ജിയുടെ പേജില്‍, മുഴുവൻ വിലാപങ്ങള്‍:അജ്ജാതി അലക്കായിരുന്നല്ലോ സ്വരാജ് എടുത്തിട്ട് അലക്കിയത്''സന്ദീപ് ജിയുടെ പേജില്‍, മുഴുവൻ വിലാപങ്ങള്‍:അജ്ജാതി അലക്കായിരുന്നല്ലോ സ്വരാജ് എടുത്തിട്ട് അലക്കിയത്'

 കൊവിഡിലും 'വിഐപി' പരിഗണന: കൊവിഡ് ആശുപത്രികളില്‍ 3 വിഐപി മുറികള്‍ തയ്യാറാക്കാന‍് ഉത്തരവ് കൊവിഡിലും 'വിഐപി' പരിഗണന: കൊവിഡ് ആശുപത്രികളില്‍ 3 വിഐപി മുറികള്‍ തയ്യാറാക്കാന‍് ഉത്തരവ്

English summary
Balabhaskar Death; Doctor of the medical college revealed what Balabhaskar said In Casualty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X