കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലഭാസ്കറുമായി 14 വർഷത്തെ അടുപ്പം; അദ്ദേഹത്തിന്റെ ഡ്രൈവറല്ല, നിരപരാധിത്തം തെളിയിക്കുമെന്ന് അർജുൻ

Google Oneindia Malayalam News

Recommended Video

cmsvideo
നിരപരാധിത്തം തെളിയിക്കുമെന്ന് അർജുൻ | #Balabhaskar Driver | Oneindia Malayalam

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആവർത്തിച്ച് പിതാവ് സികെ ഉണ്ണി. സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നെങ്കിലും കൂടുതൽ കാര്യങ്ങൾ ഇനിയും പുറത്ത് വരാനുണ്ടെന്ന നിഗമനത്തിലാണ് കുടുംബം. അപകട സമയത്ത് കൂടെയുണ്ടായിരുന്ന അർജുൻ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന പോലീസ് കണ്ടെത്തൽ ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്.

അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്കർ തന്നെയാണ് അർജുൻ ആവർത്തിക്കുന്നു. അപകടത്തെ തുടർ‌ന്നുണ്ടായ പരുക്കുകൾ ഭേദമായി വരുന്നതെയുള്ളു. മരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ തന്റെ ജീവിത്തതെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്ന് അർജുൻ പറയുന്നു.

ശബരിമല യുവതിപ്രവേശനം: മുഖ്യമന്ത്രിക്കും ഡിജിപിക്കുമെതിരായ ഹർജി ഫയലിൽ സ്വീകരിച്ശബരിമല യുവതിപ്രവേശനം: മുഖ്യമന്ത്രിക്കും ഡിജിപിക്കുമെതിരായ ഹർജി ഫയലിൽ സ്വീകരിച്

ദുരൂഹത വിട്ടൊഴിയാതെ

ദുരൂഹത വിട്ടൊഴിയാതെ

പാലക്കാട്ടെ ആയുർവേദ ഡോക്ടറും കുടുംബവുമായി ബാലഭാസ്കറിന് അടുപ്പമുണ്ടായിരുന്നു. ഇവർ തമ്മിൽ ചില സാമ്പത്തിക ഇടപാടുകളും നടന്നിരുന്നു. ഇതിൽ ദുരൂഹതയുണ്ടെന്നും ബാലഭാസ്കറിന്റെ മരണത്തെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പിതാവ് ഡിജിപിക്കും മുഖ്യമന്ത്രിക്കും നൽകിയ പരാതിയിയിലാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.

 അർജുൻ ബന്ധു

അർജുൻ ബന്ധു

പാലക്കാട്ടെ ഈ ആയുർവേദ ഡോക്ടറിന്റെ ബന്ധുവാണ് അപകട സമയത്ത് ഒപ്പമുണ്ടായിരുന്ന അർജുൻ എന്നും പരാതിയിൽ പറഞ്ഞിരുന്നു. അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്കറാണെന്നാണ് അർജുൻ പോലീസിന് മൊഴി നൽകിയത്. എന്നാൽ ദീർഘദൂര യാത്രകളിൽ ബാലു വാഹനം ഓടിക്കാറില്ലെന്നും അപകടം നടക്കുമ്പോൾ അർജുൻ തന്നെയാണ് വാഹനം ഓടിച്ചതെന്നും ഭാര്യ ലക്ഷ്മി മൊഴി നൽകിയതോടെയാണ് അപകടത്തിൽ കൂടുതൽ ദുരൂഹതകൾ സംശയിച്ച് തുടങ്ങിയത്.

 ദുരൂഹതയില്ലെന്ന് പോലീസ്

ദുരൂഹതയില്ലെന്ന് പോലീസ്

പിതാവിന്റെ പരാതിയെ തുടർന്ന് ഡോക്ടറെയും ഭാര്യയേയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവർ തമ്മിൽ നടന്ന സാമ്പത്തിക ഇടപാടിൽ ദുരൂഹതയില്ലെന്ന നിലപാടിലാണ് പോലീസ്. എട്ട് ലക്ഷംരൂപ കടമായി വാങ്ങിയിരുന്നെന്നും ഇത് തിരിച്ച് നൽകിയെന്നും മൊഴി നൽകി. ഇതിന്റെ ബാങ്ക് രേഖകളും ഹാജരാക്കിയിരുന്നു.

ക്രിമിനൽ കേസിൽ പ്രതി

ക്രിമിനൽ കേസിൽ പ്രതി

അതേസമയം അർജുൻ രണ്ട് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് കണ്ടെത്തി. എടിഎം മോഷണം നടത്തിയ സംഘങ്ങൾക്കൊപ്പം ഡ്രൈവറായി പോയെന്നാണ് കേസ്. ഒറ്റപ്പാലം, ചെറുതുരുത്തി സ്റ്റേഷനുകളിലാണ് ഇയാൾക്കെതിരെ കേസുള്ളത്.

ദുരൂഹത ആവർത്തിച്ച് പിതാവ്

ദുരൂഹത ആവർത്തിച്ച് പിതാവ്

പോലീസിന്റെ വാദം ശരിയല്ലെന്നാണ് പിതാവ് സികെ ഉണ്ണി പറയുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയിൽ ഉറച്ച് നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എട്ട് ലക്ഷം രൂപയുടെ ഇടപാട് മാത്രമല്ല ഉള്ളതെന്ന് ബാലഭാസ്കർ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് പിതാവ് വെളിപ്പെടുത്തി. കരുതിക്കൂട്ടിയുള്ള അപകടമാണെന്ന് ഒറ്റ നോട്ടത്തിൽ അറിയാമെന്നും
പിതാവ് ആരോപിക്കുന്നു.

 മൊഴിയെടുത്തില്ല

മൊഴിയെടുത്തില്ല

നിലവിലെ അന്വേഷണ സംഘത്തെ മാറ്റി പുതിയ സംഘത്തെ നിയോഗിക്കണമെന്നാണ് പിതാവിന്റെ ആവശ്യം. ആയുർവേദ റിസോർട്ടിലെ സ്ത്രീയുമായി ബന്ധപ്പെട്ട ഇടപാടുകൾ പരിശോധിക്കണം. അന്വേഷണ പുരോഗതി കൃത്യമായി അറിയിക്കാമെന്ന് ഡിജിപി ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതുവരെ ഒന്നും അറിയിച്ചിട്ടില്ല. പരാതി നൽകിയിട്ടും ഇതുവരെ തന്റെ മൊഴി രേഖപ്പെടുത്തിയില്ലെന്നും അദ്ദേഹം പറയുന്നു.

 നിരപരാധിയെന്ന് അർജ്ജുൻ

നിരപരാധിയെന്ന് അർജ്ജുൻ

തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് അർജുൻ പറയുന്നത്. എടിഎം മോഷണകേസുമായി തനിക്ക് നേരിട്ട് ബന്ധമൊന്നുമില്ല. സുഹൃത്തുക്കൾ വിളിച്ചപ്പോൾ ഒപ്പം പോയതാണ്. അവർ കുറ്റം ചെയ്യുകയാണെന്ന് അറിയില്ലായിരുന്നു. നാലു കൊല്ലം മുമ്പാണ് സംഭവം നടക്കുന്നത്. ഈ കേസ് ഇപ്പോഴും നടക്കുകയാണെന്നും അർജുൻ വ്യക്തമാക്കിയതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

 ലക്ഷ്മി ഉറക്കത്തിലായിരുന്നു

ലക്ഷ്മി ഉറക്കത്തിലായിരുന്നു

അപകടസമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്കർ തന്നെയാണെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് അർജുൻ. കൊല്ലത്ത് വെച്ച് ഷെയ്ഖ് കുടിച്ച ശേഷം താൻ ഉറങ്ങിപ്പോയി, ബാലഭാസ്കറാണ് പിന്നീട് വണ്ടിയെടുത്തത്. ബോധം വരുമ്പോൾ ആശുപത്രിയിലാണ്. ബാലുച്ചേട്ടൻ വണ്ടിയെടുക്കുമ്പോൾ ലക്ഷ്മി ചേച്ചി ഉറക്കത്തിലായിരുന്നു. ഇതായിരിക്കാം ആശയക്കുഴപ്പം ഉണ്ടാക്കിയതെന്നും ലക്ഷ്മി പറയുന്നു.

 ഗുരുതര പരുക്കുകൾ

ഗുരുതര പരുക്കുകൾ

അപകടത്തിൽ അർജുനും ഗുരുതരമായി പരുക്കേറ്റിരുന്നു. ഇപ്പോഴും എണീറ്റ് നടക്കാറായിട്ടില്ല. ഇടത് കാലിനും അരയിലും കമ്പിയിട്ടിരിക്കുകയാണ്. തലയുടെ പിറകിലും താടിയിലും പരുക്കുണ്ട്. കഴിഞ്ഞയാഴ്ചയും ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. ഇത്തരം വിവാദങ്ങൾ തന്റെ ജീവിതത്തെ വല്ലാതെ ബാധിക്കുന്നുണ്ടെന്ന് അർജുൻ പറയുന്നു.

ഡ്രൈവർ അല്ല

ഡ്രൈവർ അല്ല

14 വർഷമായി ബാലുച്ചേട്ടനുമായി അടുപ്പമുണ്ട്. താൻ ബാലഭാസ്കറിന്റെ ഡ്രൈവറൊന്നും അല്ല. ജോലിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എത്തിയതു മുതലുള്ള പരിചയമാണെന്ന് അർജുൻ പറയുന്നു. അപകടസമയത്ത് വാഹനം ഓടിച്ചത് ആരാണെന്ന കാര്യത്തിൽ ഇപ്പോഴും സംശയം തുടരുകയാണ്. കൂടുതൽ ശാസ്ത്രിയ പരിശോധനകൾക്ക് കൂടി ശേഷം ഇക്കാര്യത്തിൽ അന്തിമ നിഗമനത്തിലെത്തും.

English summary
balabhaskar deah, driver arjun says he is innocent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X