കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണ് തുറക്കുമ്പോൾ അവൻ ജാനിയെ ചോദിക്കും.. അപ്പോൾ എന്ത് പറയും! മകളുടെ വേർപാടറിയാതെ ബാലഭാസ്കർ

Google Oneindia Malayalam News

തിരുവനന്തപുരം: ജീവിതത്തിലേക്ക് തിരികെ വരികയാണ് എന്ന പ്രതീക്ഷ നല്‍കിയ
ശേഷമാണ് തികച്ചും അപ്രതീക്ഷിതമായി ബാലഭാസ്‌കറിന്റെ മരണം
സംഭവിച്ചിരിക്കുന്നത്. അച്ഛന് മുന്‍പേ ഈ ലോകത്തോട് വിട പറഞ്ഞ
മകള്‍ക്കൊപ്പമാണ് ബാലുവിന്റെയും യാത്ര.

അച്ഛന്റെ കുഞ്ഞു ജാനിയെ തനിച്ചാക്കാന്‍ അവനാവില്ലല്ലോ എന്ന് ബാലുവിന്റെ
സുഹൃത്തുക്കള്‍ സ്വയം ആശ്വസിപ്പിക്കുന്നു. ചിലപ്പോഴൊക്കെയും മരണം
രംഗബോധമില്ലാത്ത കോമാളി തന്നെയാണ്. ഏകമകള്‍ കൂടെയില്ലെന്ന ജീവിതത്തിലെ
ഏറ്റവും വേദനിപ്പിക്കുന്ന വാര്‍ത്ത കേള്‍ക്കാന്‍ നില്‍ക്കാതെയാണ് ബാലു പോയത്.

ജീവനെടുത്ത അപകടം

ജീവനെടുത്ത അപകടം

കഴിഞ്ഞ ചൊവ്വാഴ്ചയാണ് തിരുവനന്തപുരം പള്ളിപ്പുറം താമരക്കുളത്തിന് സമീപത്ത്
വെച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച്
അപകടമുണ്ടായത്. നാട്ടുകാര്‍ കാര്‍ വെട്ടിപ്പൊളിച്ച് ഇവരെ ആശുപത്രിയില്‍
എത്തിച്ചുവെങ്കിലും രണ്ട് വയസ്സുകാരി തേജസ്വിനി ബാല അതിനകം തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു.

Recommended Video

cmsvideo
ബാലഭാസ്കർ ലക്ഷ്മി പ്രണയകഥ | Feature Video | Oneindia Malayalam
മരണവിവരം അറിയാതെ

മരണവിവരം അറിയാതെ

അന്ന് മുതല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍
അബോധാവസ്ഥയില്‍ കഴിയുകയാണ് ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും. തേജസ്വിനിയുടെ
മരണ വിവരം ഇവരെ രണ്ട് പേരെയും അറിയിച്ചിരുന്നില്ല. ആദ്യം ബന്ധുക്കള്‍
തീരുമാനിച്ചത് ഇരുവരേയും കാണിച്ച ശേഷം മാത്രം സംസ്‌ക്കാരം നടത്തിയാല്‍ മതി എന്നായിരുന്നു.

കുഞ്ഞിനെ അന്വേഷിച്ചാൽ..

കുഞ്ഞിനെ അന്വേഷിച്ചാൽ..

എന്നാല്‍ ചികിത്സയെ ബാധിക്കുമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം
കുഞ്ഞിന്റെ സംസ്‌ക്കാരം നടത്തുകയായിരുന്നു. ലക്ഷ്മിയാകട്ടെ അബോധാവസ്ഥയില്‍
ഒരു തവണ കുഞ്ഞിനെ അന്വേഷിച്ചിരുന്നു. ബാലഭാസ്‌കറിന് ബോധം തിരിച്ച്
കിട്ടുമ്പോള്‍ കുഞ്ഞിനെ ചോദിച്ചാല്‍ എന്ത് ഉത്തരം നല്‍കും എന്ന ചോദ്യത്തിന്
മുന്നില്‍ പകച്ച് നില്‍ക്കുകയായിരുന്നു ഉറ്റവര്‍.

ഇനി ചോദ്യവും ഉത്തരവും ഇല്ല

ഇനി ചോദ്യവും ഉത്തരവും ഇല്ല

എന്നാലാ ചോദ്യം ചോദിക്കാന്‍ ബാലു കാത്ത് നിന്നില്ല. എന്ത് ഉത്തരം കൊടുക്കും
എന്ന ആശങ്കയും ഇനി വേണ്ട. മകള്‍ ജീവനോടെയില്ല എന്ന വേദന തിന്നാതെയാണ്
ബാലഭാസ്‌കര്‍ ലോകം വിട്ട് പോയിരിക്കുന്നത്. തേജസ്വിനിയുടെ മരണമുണ്ടാക്കിയ
വേദന ചെറുതല്ലെങ്കിലും ബാലുവും ലക്ഷ്മിയുമെങ്കിലും തിരികെ വരും എന്ന
പ്രതീക്ഷയായിരുന്നു ഇതുവരെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമുള്ള ആശ്വാസം.

തിരിച്ച് വരവിന്റെ സൂചന

തിരിച്ച് വരവിന്റെ സൂചന

ജീവിതത്തിലേക്ക് ബാലു തിരിച്ച് വരുന്നു എന്ന് തന്നെയാണ് കഴിഞ്ഞ ദിവസം
രാത്രി പുറത്ത് വന്ന വാര്‍ത്തയും. ആരോഗ്യ നില മെച്ചപ്പെട്ടതായി മെഡിക്കല്‍
ബുള്ളറ്റിന്‍ പുറത്തിറക്കിയിരുന്നു. ബാലുവിന് ഓര്‍മ്മ തിരിച്ച്
കിട്ടിയതായും അപകട നില തരണം ചെയ്തതായും ആശുപത്രി അധികൃതര്‍ അറിയിച്ചത് വലിയ
ആശ്വാസ വാര്‍ത്തയായിരുന്നു അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കെല്ലാം.

ബാക്കി ശൂന്യത

ബാക്കി ശൂന്യത

തേജസ്വിനിയുടെ മരണത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ബാലുവും മകള്‍ക്കൊപ്പം
പോയിരിക്കുന്നത്. ജീവിതത്തേലേക്ക് തിരികെ കയറുമ്പോള്‍ ഏറ്റവും പ്രിയപ്പെട്ട
രണ്ട് പേരുടെ ശൂന്യതയാണ് ഇപ്പോഴും ചികിത്സയില്‍ കഴിയുന്ന ലക്ഷ്മിയെ
കാത്തിരിക്കുന്നത്. ബാലുവിന്റെയും ജാനിയുടേയും മരണവാര്‍ത്ത എങ്ങനെ
ലക്ഷ്മിയെ അറിയിക്കുമെന്ന തീവ്രദുഖത്തിലാണ് ഉറ്റവര്‍.

കാത്തിരുന്ന് കിട്ടിയ നിധി

കാത്തിരുന്ന് കിട്ടിയ നിധി

2000ല്‍ പ്രണയ വിവാഹിതരായ ബാലുവും ലക്ഷ്മിയും 16 വര്‍ഷം കാത്തിരുന്ന്
കിട്ടിയ നിധിയായിരുന്നു തേജസ്വിനി. അച്ഛന്റെയും അമ്മയുടേയും ജാനി. കുഞ്ഞിന്
വേണ്ടി ഇരുവരും ഏറെ പ്രാര്‍ത്ഥനകളും വഴിപാടുകളും നടത്തിയിരുന്നു. കുഞ്ഞ്
ജനിച്ച ശേഷവും അവള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ തുടര്‍ന്നു.
അത്തരമൊരു യാത്രയാണ് ബാലുവിന്റെയും കുഞ്ഞിനേയും എന്നെന്നേക്കുമായി
ലക്ഷ്മിയില്‍ നിന്നും പറിച്ചെടുത്തിരിക്കുന്നത്.

ഞാൻ അവൾക്ക് ഒരു ഉറപ്പ് കൊടുത്തു; ലക്ഷ്മിയെ വിളിച്ചിറക്കിയ തീരുമാനത്തെ കുറിച്ച് ബാലഭാസ്കർ പറഞ്ഞത്...ഞാൻ അവൾക്ക് ഒരു ഉറപ്പ് കൊടുത്തു; ലക്ഷ്മിയെ വിളിച്ചിറക്കിയ തീരുമാനത്തെ കുറിച്ച് ബാലഭാസ്കർ പറഞ്ഞത്...

{document1}

English summary
Balabhaskar left the world without knowing about his daughter's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X