കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അർജുൻ യഥാർത്ഥത്തിൽ ആരാണ്? ബാലഭാസ്കറിന് പാലക്കാട്ടെ ആയുർവേദ ഡോക്ടറുമായി സാമ്പത്തിക ഇടപാട്, ദുരൂഹത

  • By Goury Viswanathan
Google Oneindia Malayalam News

തിരുവനന്തപുരം: മലയാളക്കരയെ കണ്ണീരിലാഴ്ത്തിയ ബാലഭാസ്കറിന്റെ മരണം വീണ്ടും ചർച്ചകളിൽ നിറയുകയാണ്. ഇക്കഴിഞ്ഞ് ഒക്ടോബർ രണ്ടാം തീയതിയാണ് ആരാധകർ നെഞ്ചിലേറ്റിയ അതുല്യ പ്രതിഭ ബാലഭാസ്കർ യാത്രയാകുന്നത്. നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടമുണ്ടായിയെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. ബാലഭാസ്കറിന്റെ മരണശേഷം ഒരു മാസത്തോളം കഴിഞ്ഞ് ഡ്രൈവർ അർജുനും ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും നൽകിയ മൊഴികളിലെ പൊരുത്തക്കേടുകൾ ചില സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ കുടുംബം തന്നെ രംഗത്തെത്തുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ പിതാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. ഗുരുതരമായ ചില സംശയങ്ങളാണ് പിതാവ് പരാതിയിൽ ഉന്നയിക്കുന്നത്. പരാതിയുടെ വിശദാംശങ്ങൾ ഇങ്ങനെ:

പാലക്കാട്ടെ ആയുർവേദ ആശുപത്രി

പാലക്കാട്ടെ ആയുർവേദ ആശുപത്രി


പാലക്കാട്ടെ ഒരു ആയുർവേദ ആശുപത്രി ഉടമയുമായി ബാലഭാസ്കറിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഇവർ തമ്മിൽ ചില സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ട്. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഈ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണമെന്നാണ് പിതാവ് സികെ ഉണ്ണി നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

അർജുൻ ബന്ധു

അർജുൻ ബന്ധു

ബാലഭാസ്കറും ലക്ഷ്മിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന പാലക്കാട്ടെ ആയുർവേദ ഡോക്ടറും ആശുപത്രി ഉടമയുമായ വ്യക്തിയുടെ കുടുംബത്തിലെ അംഗമാണ് അപകട സമയത്ത് കാറോടിച്ചിരുന്ന അർജുൻ. ബാലഭാസ്കറാണ് വാഹനം ഓടിച്ചിരുന്നതെന്ന് അർജുൻ നുണ പറഞ്ഞതിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇവർ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും അപകടവുമായി ബന്ധമുണ്ടോയെന്നാണ് കുടുംബം സംശയിക്കുന്നത്.

തിടുക്കപ്പെട്ടത് എന്തിന്?

തിടുക്കപ്പെട്ടത് എന്തിന്?

മകളുടെ പേരിലുള്ള ചില വഴിപാടുകൾ നടത്താനാണ് ബാലഭാസ്കറും, ഭാര്യ ലക്ഷ്മിയും തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ പോയത്. തൃശൂരിൽ മുറിയെടുത്ത് താമസിച്ചിരുന്ന ബാലഭാസ്കറും കുടുംബവും തിരക്കിട്ട് തിരുവനന്തപുരത്തേയ്ക്ക് മടങ്ങേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. എന്നിട്ടും ഇത്ര തിടുക്കത്തിൽ തിരുവനന്തപുരത്തേയ്ക്ക് വന്നതിന്റെ കാരണം അന്വേഷിക്കണമെന്നും പിതാവ് ആവശ്യപ്പെടുന്നു.

അർജുൻ പറഞ്ഞത്

അർജുൻ പറഞ്ഞത്

അപകട സമയത്ത് അർജുനാണ് വാഹനം ഓടിച്ചിരുന്നതെന്നും ഇയാൾ ഉറങ്ങിപ്പോയതിനാൽ നിയന്ത്രണം വിട്ട വാഹനം മരത്തിലിടിച്ചാണ് അപകടം ഉണ്ടാകുന്നതെന്നുമായിരുന്നു ആദ്യ റിപ്പോർട്ട്. അപകടത്തിൽ അർജുനും ഗുരുതരമായി പരുക്കേറ്റിരുന്നു. തൃശൂരിൽ‌ നിന്നും കൊല്ലം വരെ താനാണ് വാഹനം ഓടിച്ചിരുന്നതെന്നും കൊല്ലത്തെത്തി വിശ്രമിച്ച ശേഷം ബാലഭാസ്കർ വാഹനം ഓടിക്കുകയായിരുന്നുവെന്നുമാണ് അർജുൻ പോലീസിന് മൊഴി നൽകിയത്. അപകടം സമയം താൻ പിൻസീറ്റിൽ ഉറങ്ങുകയായിരുന്നുവെന്നാണ് അർജുൻ പറയുന്നത്.

ലക്ഷ്മി പറയുന്നത്

ലക്ഷ്മി പറയുന്നത്

അതിതീവ്രപരിചരണ വിഭാഗത്തിലായിരുന്നു ഏറെ നാൾ ലക്ഷ്മി. അപകട സമയത്ത് അർജുൻ തന്നെയാണ് വാഹനം ഓടിച്ചതെന്നും ബാലഭാസ്കർ പിൻസീറ്റിൽ ഉറങ്ങുകയായിരുന്നുവെന്നുമാണ് ലക്ഷ്മി മൊഴി നൽകിയത്. ദീർഘദൂരയാത്രകളിലും രാത്രി യാത്രകളിലും ബാലഭാസ്കർ വാഹനം ഓടിക്കാറില്ലായിരുന്നുവെന്നും ലക്ഷ്മി പോലീസിനോട് പറഞ്ഞു. മൊഴികളിലെ ഈ വൈരുദ്ധ്യം പോലീസിനെ കുഴക്കിയിരിക്കുകയാണ്.

നിലപാട് വ്യക്തമാക്കാതെ പോലീസ്

നിലപാട് വ്യക്തമാക്കാതെ പോലീസ്

നിലവിൽ മംഗലപുരം പോലീസാണ് കേസ് അന്വേഷിക്കുന്നത്. അപകട സമയത്ത് വാഹനം ഓടിച്ചത് ആരായിരുന്നുവെന്ന് വ്യക്തത വരുത്താൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ബാലഭാസ്കറിന്റെ കുടുംബം സമഗ്രാന്വേഷണം ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ ഡിജിപി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

അപ്രതീക്ഷിത മരണം

അപ്രതീക്ഷിത മരണം

ഇക്കഴിഞ്ഞ സെപ്റ്റംബർ 25നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെടുന്നത്. പതിനാറ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ കൺമണി രണ്ടുവയസുകാരി തേജസ്വനി ബാല തൽക്ഷണം മരിച്ചിരുന്നു. ഗുതുതരമായി പരുക്കേറ്റ ബാക്കി മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും അധികം വൈകാതെ ബാലഭാസ്കറും യാത്രയാവുകയായിരുന്നു. കാലുകൾക്കും കഴുത്തിനും ഗുരുതരമായി പരുക്കേറ്റ ലക്ഷ്മി സുഖം പ്രാപിച്ചുവരികയാണ്.

ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹത: സമഗ്രാന്വേഷണം ആവശ്യപ്പെട്ട് പിതാവ് പരാതി നൽകിബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹത: സമഗ്രാന്വേഷണം ആവശ്യപ്പെട്ട് പിതാവ് പരാതി നൽകി

ഗോവയില്‍ ബിജെപിയെ പ്രതിസന്ധിയിലാക്കി മന്ത്രിയുടെ വെളിപ്പെടുത്തല്‍.. മുതലെടുക്കാന്‍ കോണ്‍ഗ്രസ്ഗോവയില്‍ ബിജെപിയെ പ്രതിസന്ധിയിലാക്കി മന്ത്രിയുടെ വെളിപ്പെടുത്തല്‍.. മുതലെടുക്കാന്‍ കോണ്‍ഗ്രസ്

English summary
balabhaskar had financial dealings with an ayurveda doctopr from palakkad, should investigate, father unni
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X