ബാലഭാസ്കറിന്റെ മരണം: അർജുൻ കേരളത്തിൽ തിരിച്ചെത്തി, ഉടൻ ചോദ്യം ചെയ്യില്ലെന്ന് ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന അര്ജുന് കേരളത്തില്‍ തിരിച്ചെത്തി. ബാലഭാസ്കറും കുടുംബവും അപകടത്തില്‍ പെടുമ്പോള്‍ സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചിരുന്നത് അര്ജുന് ആയിരുന്നു. ഇയാള്‍ എടിഎം കൊളളയും നാഗമാണിക്യം തട്ടിപ്പും അടക്കമുളള കേസുകളിലെ സ്ഥിരം കുറ്റവാളിയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹത ഉയരുകയും ക്രൈം ബ്രാഞ്ച് വിശദമായ അന്വേഷണം നടത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇയാള്‍ കേരളം വിട്ടിരുന്നു. അസമിലാണ് ഇയാളുളളത് എന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. ഇയാളെക്കുറിച്ചുളള അന്വേഷണം പുരോഗമിക്കവേയാണ് തിരിച്ച് കേരളത്തില്‍ എത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുന്നത്.

ബന്ധുക്കളാണ് അര്ജുന് കേരളത്തിലെത്തിയ വിവരം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇയാളെ ഉടനെ കസ്റ്റഡിയില്‍ എടുക്കേണ്ടതില്ല എന്നാണ് ക്രൈം ബ്രാഞ്ച് തീരുമാനം. ഫോറന്‍സിക് പരിശോധനാ ഫലം ലഭിച്ചതിന് ശേഷം മാത്രമേ അന്വേഷണ ഉദ്യോഗസ്ഥര്‍ അര്‍ജുനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുളളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബാലഭാസ്കറിന്റെ വാഹനം അപകടത്തില്‍പ്പെടുമ്പോള്‍ ആരായിരുന്നു ഡ്രൈവര്‍ എന്നത് സംബന്ധിച്ച് ദുരൂഹത തുടരുകയാണ്. ബാലഭാസ്കറാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് അര്‍ജുന്റെ മൊഴി. എന്നാല്‍ അര്ജുന് ആയിരുന്നു ഡ്രൈവര്‍ എന്നാണ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. ആദ്യം അര്ജുന് നല്കിയ മൊഴി താനായിരുന്നു വാഹനം ഓടിച്ചത് എന്നായിരുന്നു. പിന്നീട് മൊഴി മാറ്റിയതോടെയാണ് ഇയാള്‍ക്കെതിരെ സംശയം തോന്നുന്നത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications