കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലഭാസ്കറിന്റെ മരണം: അർജുൻ കേരളത്തിൽ തിരിച്ചെത്തി, ഉടൻ ചോദ്യം ചെയ്യില്ലെന്ന് ക്രൈം ബ്രാഞ്ച്

Google Oneindia Malayalam News

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന അര്‍ജുന്‍ കേരളത്തില്‍ തിരിച്ചെത്തി. ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍ പെടുമ്പോള്‍ സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചിരുന്നത് അര്‍ജുന്‍ ആയിരുന്നു. ഇയാള്‍ എടിഎം കൊളളയും നാഗമാണിക്യം തട്ടിപ്പും അടക്കമുളള കേസുകളിലെ സ്ഥിരം കുറ്റവാളിയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഗൂഢനീക്കവുമായി കമൽ നാഥ്! ആദ്യം മകനൊപ്പം മോദിയെ കണ്ടു! കോൺഗ്രസ് മുഖ്യമന്ത്രിമാർക്ക് വിരുന്നും!ഗൂഢനീക്കവുമായി കമൽ നാഥ്! ആദ്യം മകനൊപ്പം മോദിയെ കണ്ടു! കോൺഗ്രസ് മുഖ്യമന്ത്രിമാർക്ക് വിരുന്നും!

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത ഉയരുകയും ക്രൈം ബ്രാഞ്ച് വിശദമായ അന്വേഷണം നടത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇയാള്‍ കേരളം വിട്ടിരുന്നു. അസമിലാണ് ഇയാളുളളത് എന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. ഇയാളെക്കുറിച്ചുളള അന്വേഷണം പുരോഗമിക്കവേയാണ് തിരിച്ച് കേരളത്തില്‍ എത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുന്നത്.

balu

ബന്ധുക്കളാണ് അര്‍ജുന്‍ കേരളത്തിലെത്തിയ വിവരം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇയാളെ ഉടനെ കസ്റ്റഡിയില്‍ എടുക്കേണ്ടതില്ല എന്നാണ് ക്രൈം ബ്രാഞ്ച് തീരുമാനം. ഫോറന്‍സിക് പരിശോധനാ ഫലം ലഭിച്ചതിന് ശേഷം മാത്രമേ അന്വേഷണ ഉദ്യോഗസ്ഥര്‍ അര്‍ജുനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുളളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൂരലെടുത്ത് പ്രധാനമന്ത്രി, രാവിലെ 9.30ന് മന്ത്രിമാർ ഓഫീസിലുണ്ടാകണം, വീട്ടിലിരുന്നുളള ജോലി മറന്നേക്ക്ചൂരലെടുത്ത് പ്രധാനമന്ത്രി, രാവിലെ 9.30ന് മന്ത്രിമാർ ഓഫീസിലുണ്ടാകണം, വീട്ടിലിരുന്നുളള ജോലി മറന്നേക്ക്

ബാലഭാസ്‌കറിന്റെ വാഹനം അപകടത്തില്‍പ്പെടുമ്പോള്‍ ആരായിരുന്നു ഡ്രൈവര്‍ എന്നത് സംബന്ധിച്ച് ദുരൂഹത തുടരുകയാണ്. ബാലഭാസ്‌കറാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് അര്‍ജുന്റെ മൊഴി. എന്നാല്‍ അര്‍ജുന്‍ ആയിരുന്നു ഡ്രൈവര്‍ എന്നാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. ആദ്യം അര്‍ജുന്‍ നല്‍കിയ മൊഴി താനായിരുന്നു വാഹനം ഓടിച്ചത് എന്നായിരുന്നു. പിന്നീട് മൊഴി മാറ്റിയതോടെയാണ് ഇയാള്‍ക്കെതിരെ സംശയം തോന്നുന്നത്.

English summary
Balabhaskar's Death: Driver Arjun reached Kerala from Assam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X