കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലഭാസ്കറിന്റെ അപകട സ്ഥലത്ത് ഉണ്ടായിരുന്നയാൾ സരിത്തോ? നുണപരിശോധനയ്ക്കും തയ്യാറെന്ന് കലാഭവൻ സോബി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്രെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്ത് സ്വർണ്ണക്കടത്ത് കേസിലെ പ്രതി ഉണ്ടായിരുന്നുവെന്ന കലാഭവൻ സോബിയുടെ ആരോപണം വഴിത്തിരിവിലേക്ക്. സോബിയുടെ ആരോപണത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തിയേക്കും. ഇതിന്റെ ഭാഗമായി സോബിയെ ഓഫീസിലേക്ക് വിളിച്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു.സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസിന്റെ പിടിയിലായ സരിത്ത് ഉണ്ടായിരുന്നുവെന്നാണ് കലാഭവൻ സോബി ഉന്നയിച്ച ആരോപണം.

 കോൺഗ്രസ് വിട്ടവരോട് ജനങ്ങൾക്ക് അസംതൃപ്തി: തിരിച്ചുവരുമെന്ന് പ്രതീക്ഷയെന്ന് അശോക് ഗെലോട്ട് കോൺഗ്രസ് വിട്ടവരോട് ജനങ്ങൾക്ക് അസംതൃപ്തി: തിരിച്ചുവരുമെന്ന് പ്രതീക്ഷയെന്ന് അശോക് ഗെലോട്ട്

സിബിഐ മുന്നോട്ട്

സിബിഐ മുന്നോട്ട്

ബാലഭാസ്കർ മരിച്ചത് ആസൂത്രിതമായ അപകടത്തിലാണെന്നും സോബി ആരോപിച്ചിരുന്നു. ഇതിന്റെ നിജസ്ഥിതിയാണ് സിബിഐ പരിശോധിക്കുക. ഇതിനിടെ സോബിയുടെ വിശദമായ മൊഴിയും സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്. നുണ പരിശോധന ഉൾപ്പെടെ കേസന്വേഷണവുമായുള്ള നടപടികളുമായി സഹകരിക്കാൻ തയ്യാറാണെന്നും സോബി സിബിഐയോട് വ്യക്തമാക്കുകയും ചെയ്തു. ഇക്കാര്യം സിബിഐയ്ക്ക് രേഖാമൂലം എഴുതി നൽകുകയും ചെയ്തിട്ടുണ്ട്.

 അപകടത്തിന് മുമ്പ്

അപകടത്തിന് മുമ്പ്

ബാലഭാസ്കർ മരിച്ച അപകടത്തിന് മുമ്പ് തന്നെ ഏതാനും ഗുണ്ടകളുടെ സംഘം ബാലഭാസ്കറിന്റെ കാർ തല്ലിപ്പൊളിക്കുന്നത് കണ്ടുവെന്ന് നേരത്തെ തന്നെ സോബി ആരോപിച്ചിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ സരിത്ത് അറസ്റ്റിലായതിന് പിന്നാലെയാണ് ബാലഭാസ്കറിന്റെ വാഹനം അപകടത്തിൽപ്പെട്ട സ്ഥലത്ത് സരിത്തിനെ പോലെ ഒരാളെ കണ്ടെന്ന് സോബി ആരോപണമുന്നയിച്ച് രംഗത്തെത്തുന്നത്. ബാലഭാസ്കറിന്റെ മരണത്തിൽ ഏറ്റവുമധികം ആരോപണങ്ങളുന്നയിച്ച് രംഗത്തത്തിയിട്ടുള്ളത് കലാഭവൻ സോബിയാണ്. ഇക്കാര്യങ്ങളെക്കുറിച്ച് സോബിയിൽ നിന്ന് ചോദിച്ചറിയുന്നതിന് വേണ്ടിയാണ് തിരുവനന്തപുരത്തെ സിബിഐ ഓഫീസിലേക്ക് ഇദ്ദേഹത്തെ വിളിപ്പിച്ചത്.

 നേരത്തെയും മൊഴി

നേരത്തെയും മൊഴി

ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് നേരത്തെയും സോബിയിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. അന്ന് ക്രൈം ബ്രാഞ്ചിനാണ് സോബി മൊഴി നൽകിയത്. അപകട സ്ഥലത്ത് രണ്ട് പേരെ ദുരൂഹ സാഹചര്യത്തിൽ കണ്ടുവെന്നാണ് അന്ന് വ്യക്തമാക്കിയത്. വാഹനം തള്ളിപ്പൊളിക്കുന്നത് കണ്ടുവെന്ന് അന്ന് പറഞ്ഞിരുന്നില്ല. രണ്ടു മൊഴികളിലും നിലനിൽക്കുന്ന വൈരുധ്യത്തെക്കുറിച്ച് സിബിഐ അന്വേഷിക്കുന്നുണ്ട്. പുതിയ ആരോപണങ്ങളുടെ സാഹചര്യത്തിൽ സോബിയെ അപകടം നടന്ന സ്ഥലത്തെത്തിച്ച് സിബിഐ സംഘം കൂടുതൽ വിരങ്ങൾ ശേഖരിക്കും.

അപകടം 2018ൽ

അപകടം 2018ൽ


2018 സെപ്തംബർ 25ന് പുലർച്ചെയാണ് ബാലഭാസ്കർ കുടുംബ സമേതം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുന്നത്. നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ചാണ് അപകടം. ബാലഭാസ്കറിന്റെ മകൾ സംഭവസ്ഥലത്ത് വെച്ചും ബാലഭാസ്കർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയുമാണ് മരിച്ചത്. ഭാര്യയ്ക്ക് പുറമേ വാഹനത്തിലുണ്ടായിരുന്ന സുഹൃത്ത് അർജുനും അപകടത്തിൽ പരിക്കേറ്റിരുന്നു.

പത്ത് മിനിറ്റിന് ശേഷം

പത്ത് മിനിറ്റിന് ശേഷം

ബാലഭാസ്കറിന്റെ വാഹനം അപകടത്തിൽപ്പെട്ട് 10 മിനിറ്റിനുള്ളിൽ താൻ അത് വഴി കടന്നുപോയെന്നാണ് സോബി ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിൽ പറയുന്നത്. ആ സമയത്ത് ബാലഭാസ്കറിന്റെ വണ്ടിയാണ് അപകടത്തിൽപ്പെട്ടതെന്ന് തനിക്കറിയില്ലായിരുന്നുവെന്നും സോബി പറഞ്ഞിരുന്നു. താൻ സഞ്ചരിച്ച വാഹനം മുന്നോട്ടുപോയപ്പോൾ ഇടതുവശത്ത് കൂടി ഒരാൾ ഓടുന്നായി കണ്ടെന്നും വലതുവശത്ത് ഒരാൾ ബൈക്ക് തള്ളുന്നതായി കണ്ടുവെന്നും സോബി വെളിപ്പെടുത്തിയിരുന്നു. അപകടത്തിൽപ്പെട്ടവരുടെ സ്വന്തക്കാരാണെന്ന് കരുതിയാണ് വാഹനത്തിന്റെ വേഗത കുറച്ചെന്നും സോബി ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.

 ചുവന്ന ടീഷർട്ട് ഇട്ടയാൾ

ചുവന്ന ടീഷർട്ട് ഇട്ടയാൾ


ബാലസഭാസ്കറിന്റെ അപകടത്തിൽപ്പെട്ട സ്ഥലത്ത് നിന്ന് മുമ്പോട്ടുപോയപ്പോൾ കുറച്ചു ആളുകൾ എത്തി വണ്ടിയുടെ ബോണറ്റിൽ അടിച്ചെന്നും വണ്ടിയെടുത്ത് പോകാൻ ആവശ്യപ്പെട്ടെന്നും സോബി അവകാശപ്പെടുന്നു. ഇവരിൽ ചുവന്ന ടീഷർട്ട് ധരിച്ച് കണ്ണടവെച്ചയാൾ സരിത്തായിരുന്നുവെന്നും സോബി പറയുന്നു. പോക്കറ്റിൽ കയ്യിട്ട് നിന്ന സരിത്ത് ആൾക്കൂട്ടത്തിൽ നിന്ന് മാറിയായിരുന്നുവെന്നും സോബി പറഞ്ഞു. മറ്റുള്ളവർ തെറിവിളിച്ചെങ്കിലും സരിത്ത് ഒന്നും പറഞ്ഞിരുന്നില്ലെന്നും ഇതുകൊണ്ടാണ് ഇയാളെ ഓർക്കാൻ കാരണമെന്നും സോബി പറയുന്നു.

English summary
BalaBhaskar's death: Kalabhavans Soby says he is ready to Narco analysis, CBI records statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X