കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലഭാസ്‌കറിന്റെ കാറിന് പിറകേ അമിത വേഗത്തില്‍ ഒരു സ്വിഫ്റ്റ് കാര്‍... അപകടത്തിന് ശേഷം അപ്രത്യക്ഷമായി?

Google Oneindia Malayalam News

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അപകടമരണം സംബന്ധിച്ച് ഓരോ ദിവസവും ഓരോ വാര്‍ത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. വാഹനം ഓടിച്ചിരുന്നത് അര്‍ജ്ജുന്‍ ആയിരുന്നോ അതോ ബാലു തന്നെ ആയിരുന്നോ എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തതയാണ്. പരിക്കുകള്‍ പരിശോധിക്കുമ്പോള്‍ അര്‍ജ്ജുന്‍ തന്നെ വാഹനം ഓടിച്ചിരിക്കാനാണ് സാധ്യത എന്നാണ് വിദഗ്ധ സംഘം പറയുന്നത്.

ബാലഭാസ്‌കറിന്റെ ദുരൂഹമരണം: ഉത്തരംകിട്ടാത്ത പത്ത് ചോദ്യങ്ങള്‍... സംശയങ്ങള്‍ തീര്‍ക്കാനാകാതെ പോലീസ്ബാലഭാസ്‌കറിന്റെ ദുരൂഹമരണം: ഉത്തരംകിട്ടാത്ത പത്ത് ചോദ്യങ്ങള്‍... സംശയങ്ങള്‍ തീര്‍ക്കാനാകാതെ പോലീസ്

എന്നാല്‍, അപടത്തിന് തൊട്ടുപിറകേ രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ പറയുന്നത് ഡ്രൈവിങ് സീറ്റില്‍ ബാലഭാസ്‌കര്‍ ആയിരുന്നു എന്നാണ്. മറ്റൊരു ഞെട്ടിപ്പിക്കുന്ന കാര്യവും കൂടി ബസ് ഡ്രൈവര്‍ ആയ അജി വെളിപ്പെടുത്തിയിട്ടുണ്ട്.

ബാലഭാസ്‌കറിന്റെ കാറിനൊപ്പം മറ്റൊരു കാര്‍ കൂടി തങ്ങളുടെ ബസ്സിനെ ഓവര്‍ ടേക്ക് ചെയ്തിരുന്നു എന്നാണ് അജി പറയുന്നത്. പിന്നീട് ആ കാര്‍ അപ്രത്യക്ഷമാവുകയും ചെയ്തു.

ആശയക്കുഴപ്പമുണ്ടാക്കുന്ന മൊഴികള്‍

ആശയക്കുഴപ്പമുണ്ടാക്കുന്ന മൊഴികള്‍

ബാലഭാസ്‌കറിന്റെ അപകടമരണം സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്ന മൊഴികളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും വിശ്വാസ്യകരം എന്ന് കരുതുന്നതാണ് അപകടം നടന്ന ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജിയുടേത്. അജി ഇപ്പോള്‍ ഉറപ്പിച്ച് പറയുന്നത് ബാലഭാസ്‌കര്‍ തന്നെ ആയിരുന്നു ഡ്രൈവിങ് സീറ്റില്‍ ഉണ്ടായിരുന്നത് എന്നാണ്.

വെളുത്ത സ്വിഫ്റ്റ് കാര്‍

വെളുത്ത സ്വിഫ്റ്റ് കാര്‍

രാവിലെ 3.40 ന് ആണ് ആറ്റിങ്ങലില്‍ വച്ച് ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ബസ്സിനെ മറികടന്നത് എന്നാണ് അജി പറയുന്നത്. ഇതോടൊപ്പം ഒരു വെളുത്ത സ്വിറ്റ് കാറും ഉണ്ടായിരുന്നു. പള്ളിപ്പുറം സിഗ്നലിന് ശേഷമുള്ള വളവില്‍ വച്ചാണ് ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചത്. പക്ഷേ, അപ്പോഴേക്കും വെളുത്ത സ്വിഫ്റ്റ് കാര്‍ അപ്രത്യക്ഷമായിരുന്നു എന്നാണ് മൊഴി.

അന്വേഷണം തുടങ്ങി

അന്വേഷണം തുടങ്ങി

ആ സമയത്ത് അവിടെ ഉണ്ടായിരുന്ന സ്വിഫ്റ്റ് കാറിനെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഏറെ ദുരൂഹത പരത്തുന്നതാണ് ഈ കാറിന്റെ സാന്നിധ്യം. എന്നാല്‍ അജിയല്ലാതെ മറ്റാരും തന്നെ ഇത്തരം ഒരു മൊഴി നല്‍കിയിട്ടില്ല എന്നതും നിര്‍ണായകമാണ്. അപകടം നടന്ന ഉടനെ രക്ഷാപ്രവര്‍ത്തനത്തിന് മറ്റ് ചിലരും ഓടി എത്തിയിരുന്നു.

ജീന്‍സും ടീ ഷര്‍ട്ടും

ജീന്‍സും ടീ ഷര്‍ട്ടും

ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച ആളായിരുന്നു ഡ്രൈവിങ് സീറ്റില്‍ ഉണ്ടായിരുന്നത് എന്നായിരുന്നു അജി ആദ്യം നല്‍കിയ മൊഴി. അങ്ങനെയെങ്കില്‍ അത് അര്‍ജ്ജുന്‍ ആണെന്നായിരുന്നു നിഗമനം. എന്നാല്‍ ഡ്രൈവിങ് സീറ്റില്‍ കണ്ടത് ബാലഭാസ്‌കറിനെ തന്നെ ആണെന്ന് ഉറപ്പിച്ച് പറയുകയാണ് അജി. കുര്‍ത്ത ആയിരുന്നു ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന ആളുടെ വേഷം എന്നാണ് അജി ഇപ്പോള്‍ പറയുന്നത്.

നന്ദുവിന്റെ മൊഴി

നന്ദുവിന്റെ മൊഴി

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ മറ്റൊരാളാണ് നന്ദു. അജി ഉണ്ടായിരുന്ന അതേ സമയം തന്നെ അപകട സ്ഥലത്ത് ഇദ്ദേഹവും ഉണ്ടായിരുന്നു. അര്‍ജ്ജുന്‍ ആയിരുന്നു വണ്ടി ഓടിച്ചിരുന്നത് എന്നാണ് നന്ദുവിന്റെ മൊഴി. ബാലഭാസ്‌കര്‍ പിന്‍സീറ്റിനും മുന്‍ സീറ്റിനും ഇടയില്‍ ബോധം നഷ്ടപ്പെട്ട് കിടക്കുകയായിരുന്നു എന്നും നന്ദു മൊഴി നല്കിയിരുന്നു. അപകടത്തിന് ശേഷവും അര്‍ജ്ജുന് ബോധം ഉണ്ടായിരുന്നു എന്നും നന്ദുവിന്റെ മൊഴിയില്‍ പറയുന്നുണ്ട്.

English summary
Balabhaskar's death: One Swift Car disappeared after accident, says witness
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X