കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയതമന്‍റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ തയ്യാറായി ബാലുവിന്‍റെ സ്വന്തം ലക്ഷ്മി; പിന്തുണയോടെ ഉറ്റവരും

Google Oneindia Malayalam News

വാഹനപകടത്തില്‍ പരിക്കേറ്റ് മകള്‍ക്ക് പിന്നാലെ ബാലഭാസ്കറും മരണത്തിന് കീഴടങ്ങിയതോടെ ജീവിതത്തില്‍ തനിച്ചായത് ലക്ഷ്മിയായിരുന്നു. ദിവസങ്ങളോളം വെന്‍റിലേറ്ററിലും ഐസിയുവിലും കിടന്ന ലക്ഷ്മിക്ക് ബോധം തിരിച്ച് കിട്ടിയത് പോലും ആഴ്ചചകള്‍ക്ക് ശേഷമായിരുന്നു.

<strong>ഒട്ടകത്തിന് സ്ഥലം കൊടുത്ത അറബിയുടെ അവസ്ഥയായി മാത്യൂ ടി തോമസിന്- ജയശങ്കറിന്‍റെ പരിഹാസം</strong>ഒട്ടകത്തിന് സ്ഥലം കൊടുത്ത അറബിയുടെ അവസ്ഥയായി മാത്യൂ ടി തോമസിന്- ജയശങ്കറിന്‍റെ പരിഹാസം

വീണ്ടും ദിവസങ്ങള്‍ എടുത്തു ബാലുവും തേജുവും ഇല്ലാത്ത വീണ്ടിലേക്ക് ലക്ഷ്മി തിരിച്ചെത്താന്‍. ആശുപത്രി വിട്ടെങ്കിലും ലക്ഷ്മിക്ക് ഇതുവരെ നടക്കാന്‍ സാധിച്ചിട്ടില്ല. സ്വന്തം മാതാപിക്കളും ബാലഭാസ്കറിന്‍റെ മാതാപിതാക്കളും ലക്ഷ്മിക്ക് ധൈര്യം പകര്‍ന്ന് ഒപ്പമുണ്ട്. ഇവരും ബാലുവിന്‍റെ സുഹൃത്തുക്കളും നല്‍കുന്ന കരുത്തില്‍ പ്രിയതമന്‍റെ നിറവേറപ്പെടാതെ പോയ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഒരുങ്ങുകയാണ് ലക്ഷ്മി... വിശദാംശങ്ങള്‍ ഇങ്ങനെ..

ലക്ഷ്കിയുടെ തീരുമാനം

ലക്ഷ്കിയുടെ തീരുമാനം

ബാലുവിന്‍റെ സഫലീകരിക്കപ്പെടാതെ പോയ സ്വപ്നങ്ങള്‍ക്ക് പിന്നാലെ നടന്നുകൊണ്ട് ജീവിതത്തിലേക്ക് തിരികെ വരാനാണ് ലക്ഷ്കിയുടെ തീരുമാനം. ബാലുവിന്‍റെ പാതി വഴിക്കു നിന്നുപോയ സംഗീത ആല്‍ബങ്ങള്‍ പുറത്തിറക്കണമെന്നാണ് ലക്ഷ്മിയുടെ ആഗ്രഹമെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

അപ്രതീക്ഷിത അപകടം

അപ്രതീക്ഷിത അപകടം

നിരവധി സ്റ്റേജ് ഷോകളും സംഗീത ആല്‍ബങ്ങളുമായി കലാരംഗത്ത് നിറഞ്ഞ് നില്‍ക്കുപ്പോഴായിരുന്നു അപ്രതീക്ഷിത അപകടം ബാലഭാസ്കറിന്‍റെ ജീവനെടുത്തത്. നിരവധി സംഗീത ആല്‍ബങ്ങള്‍ ബാലുവിന്‍റെ അണിയറയില്‍ തയ്യാറായി കൊണ്ടിരിക്കുകയും ആയിരുന്നു.

എല്ലാ പിന്തുണയുമായി

എല്ലാ പിന്തുണയുമായി

പാതി വഴിയില്‍ നിന്നുപോയ ബാലുവിന്‍റെ കയ്യൊപ്പ് പതിഞ്ഞ സംഗീത സൃഷ്ടികള്‍ ബാലഭാസ്കറിന്‍റെ സുഹൃത്തുക്കളുടെ സഹായത്തോടെ പുറത്തിറക്കാനാണ് ലക്ഷ്മിയുടെ നീക്കം. എല്ലാ പിന്തുണയുമായി ബാലുവിന്‍റെ സുഹൃത്തുക്കളും ഒപ്പമുണ്ടാവും എന്നത് ഉറപ്പാണ്.

ജീവിതത്തിലേക്ക്

ജീവിതത്തിലേക്ക്

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ലക്ഷ്മിയിപ്പോള്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്. ഈ അടുത്ത് ബാലഭാസ്കര്‍ പണികഴിപ്പിച്ച വീട്ടിലാണിപ്പോള്‍ ലക്ഷ്മി കഴിയുന്നുത്.

ഇപ്പോഴത്തെ ജീവിതം

ഇപ്പോഴത്തെ ജീവിതം

മാതാപിതാക്കളോടൊപ്പം നഴ്സും കൈത്താങ്ങായി അടുത്ത സുഹൃത്തുക്കളുമുണ്ട്. എഴുന്നേറ്റ് നടക്കാന്‍ ഇനിയും ആറേഴ് മാസം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വീല്‍ചെയറിന്‍റെ സഹായത്തോടെയാണ് ലക്ഷ്മിയുടെ ഇപ്പോഴത്തെ ജീവിതം.

പോലീസിന് മൊഴി

പോലീസിന് മൊഴി

ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം അവസാനത്തോടെയാണ് ലക്ഷ്മി ആശുപത്രി വിട്ടത്. തുടര്‍ന്ന് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് ലക്ഷ്മി പോലീസിന് മൊഴി നല്‍കിയിരുന്നു.

വാഹനം ഓടിച്ചിരുന്നത്

വാഹനം ഓടിച്ചിരുന്നത്

അപകടം നടക്കുമ്പോള്‍ സുഹൃത്ത് അര്‍ജുനാണ് വാഹനം ഓടിച്ചതെന്നായിരുന്നു ലക്ഷ്മി പോലീസിന് നല്‍കിയ മൊഴി. അതേസമയം അപകടം നടക്കുമ്പോള്‍ ബാലഭാസ്കര്‍ ആണ് വാഹനം ഓടിച്ചിരുന്നത് എന്നായിരുന്നു അർജുനന്‍റെ മൊഴി.

സംശയങ്ങള്‍

സംശയങ്ങള്‍

കാറപകടത്തില്‍ സംശയങ്ങള്‍ പ്രകടിപ്പിച്ച് ബാലഭാസ്കറിന്‍റെ പിതാവ് സി കെ ഉണ്ണി ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. പാലക്കാട്ടെ സ്വകാര്യ ആശുപത്രി ഉടമയുമായി ബാലഭാസ്കറിനു സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും അത് അന്വേഷിക്കണമെന്നും പിതാവ് ആവശ്യപ്പെടുന്നു.

കാരണം അന്വേഷിക്കണം

കാരണം അന്വേഷിക്കണം

ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞു താമസിക്കാന്‍ മുറിബുക്ക് ചെയ്തിരുന്നു. ഇത് ഉപേക്ഷിച്ചു രാത്രി യാത്രക്ക് തയ്യാറെടുത്തതിന്‍റെ കാരണം അന്വേഷിക്കണം. വാഹനം ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനാണെന്ന് വ്യക്തമായിരിന്നിട്ടും എന്തിനു പോലീസ് കള്ളം പറഞ്ഞുവെന്നും പിതാവ് ചോദിക്കുന്നു.

സാമ്പത്തിക ഇടപാട്

സാമ്പത്തിക ഇടപാട്

ലക്ഷ്മിയുടെ കൂടി നിർദ്ദേശപ്രകാരമായിരുന്നു ബാലഭാസ്കറിന്‍റെ പിതാവ് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരിക്കുന്നത്. കാറോടിച്ച അര്‍ജുന്‍ എന്തിനാണ് ആദ്യം നുണ പറഞ്ഞതെന്ന് അന്വേഷിക്കണം. സാമ്പത്തിക ഇടപാടിന് ഇതില്‍ പങ്കുണ്ടോ എന്നും കുടംബം സംശയിക്കുന്നുണ്ട്.

English summary
balabhaskar's wife lakshmi at home with her mother
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X