കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബാലുവും മോളുമെവിടെ'.. ഓർമ്മ വരുമ്പോഴൊക്കെ ലക്ഷ്മി ചോദിക്കുന്നു! തീരാവേദനയോടെ ഉറ്റവർ

Google Oneindia Malayalam News

Recommended Video

cmsvideo
ഓർമ്മ വരുമ്പോഴൊക്കെ ലക്ഷ്മി ചോദിക്കുന്നു 'ബാലുവും മോളുമെവിടെ' | Balabhaskar

തിരുവനന്തപുരം: ബാലുവിന്റെയും ജാനിയുടേയും വേര്‍പാടിന്റെ ആഘാതത്തില്‍ നിന്നും ഇതുവരെ മുക്തരായിട്ടില്ല ബാലഭാസ്‌കറിന്റെയും ലക്ഷ്മിയുടേയും കുടുംബങ്ങള്‍. ഈ ജീവിതകാലത്തൊരിക്കലും മറക്കാനാവാത്ത ദുരന്തത്തില്‍ മുങ്ങിത്താഴുമ്പോള്‍ ഉറ്റവരുടെ മുന്നിലൊരു ചോദ്യചിഹ്നമായി നില്‍ക്കുകയാണ് ലക്ഷ്മി.

ലക്ഷ്മി ജീവിതത്തിലേക്ക് തിരിച്ച് വന്നുകൊണ്ടിരിക്കുന്നു. വെന്റിലേറ്ററില്‍ നിന്നും ലക്ഷ്മിയെ മാറ്റിയിട്ടുണ്ട്. ബാലുവിനേയും മകളേയും ലക്ഷ്മി അന്വേഷിച്ച് കൊണ്ടിരിക്കുന്നു. ലക്ഷ്മിയുടെ ചോദ്യത്തിന് മുന്നില്‍ പകച്ച് നില്‍ക്കുകയാണ് അച്ഛനമ്മമാര്‍.

ലക്ഷ്മി തിരികെ വരുന്നു

ലക്ഷ്മി തിരികെ വരുന്നു

ലക്ഷ്മിയുടെ ആരോഗ്യ നിലയെക്കുറിച്ചുള്ള വിവരങ്ങള്‍ ബാലുവിന്റെ അടുത്ത സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫന്‍ ദേവസ്സി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ പങ്കുവെച്ചിരുന്നു. ലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍ ഒരാളായ ഡോ. സുരേഷിനോട് സംസാരിച്ചതിന് ശേഷമായിരുന്നു സ്റ്റീഫന്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. ലക്ഷ്മിക്ക് കഴിഞ്ഞ ദിവസം ബോധം തെളിഞ്ഞതായും കണ്ണ് തുറന്നതായും സ്റ്റീഫന്‍ പറഞ്ഞിരുന്നു.

ലക്ഷ്മിക്ക് സംസാരിക്കാനാവുന്നില്ല

ലക്ഷ്മിക്ക് സംസാരിക്കാനാവുന്നില്ല

ലക്ഷ്മിക്ക് എല്ലാം കാണാനും കേള്‍ക്കാനും തിരിച്ചറിയാനും സാധിക്കുന്നുണ്ട്. ലക്ഷ്മി പ്രതികരിക്കുന്നുമുണ്ട്. എന്നാലിപ്പോള്‍ സംസാരിക്കാന്‍ സാധിക്കുന്ന ഒരു അവസ്ഥയില്‍ അല്ലെന്നും സ്റ്റീഫന്‍ പറഞ്ഞിരുന്നു. ബാലുവിനും കുഞ്ഞിനും സംഭവിച്ച ദുരന്തത്തെ കുറിച്ച് എങ്ങനെ ലക്ഷ്മിയോട് പറയും എന്ന് ആര്‍ക്കും അറിയില്ലെന്നും സ്റ്റീഫന്‍ പറയുകയുണ്ടായി.

അവൾ അതിജീവിക്കട്ടെ

അവൾ അതിജീവിക്കട്ടെ

ബാലുവിനേയും ജാനിയേയും കുറിച്ച് ഈ ദിവസങ്ങളില്‍ ലക്ഷ്മിയെ അറിയിക്കുമെന്ന് സ്റ്റീഫന്‍ ദേവസ്സി ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കി. ആ ഞെട്ടിക്കുന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ തളര്‍ന്ന് പോകാതെ അതിനെ അതിജീവിക്കാന്‍ ലക്ഷ്മിക്ക് സാധിക്കട്ടെ എന്നും പൂര്‍ണ ആരോഗ്യത്തോടെ തിരിച്ച് വരട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നതായും സ്റ്റീഫന്‍ പറഞ്ഞു.

ഭക്ഷണം കഴിക്കുന്നു

ഭക്ഷണം കഴിക്കുന്നു

ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം ലക്ഷ്മിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയിട്ടുണ്ട്. ബോധം തെളിഞ്ഞതിന് ശേഷം ലക്ഷ്മി ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നതായി ആശുപത്രി മേധാവിയായ ഡോ. മാര്‍ത്താണ്ഡം പിള്ള പറഞ്ഞു. എന്നാല്‍ ലക്ഷ്മി കുറച്ച് ദിവസങ്ങള്‍ കൂടി ഐസിയുവില്‍ തന്നെ തുടരാനാണ് സാധ്യത.

പരിക്കുകൾ ഭേദമാകുന്നു

പരിക്കുകൾ ഭേദമാകുന്നു

ലക്ഷ്മിയുടെ ആന്തരിക അവയവങ്ങള്‍ക്കാണ് അപകടകരമാം വിധം പരിക്കേറ്റിരുന്നത്. ശരീരത്തിന്റെ പല ഭാഗത്തും മുറിവുകളുമുണ്ട്. ഈ പരിക്കുകളെല്ലാം ഭേദപ്പെട്ട് വരികയാണ്. ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതി കാണുകയാണ് എങ്കില്‍ ഈ ആഴ്ച അവസാനത്തോടെ തന്നെ വാര്‍ഡിലേക്ക് മാറ്റും.

ബാലുവും മോളുമെവിടെ

ബാലുവും മോളുമെവിടെ

ഓര്‍മ്മ വരുമ്പോഴൊക്കെ ലക്ഷ്മി ബാലുവിനേയും മകള്‍ തേജസ്വിനിയേയും തിരക്കുന്നുണ്ട്. എന്നാല്‍ ബാലുവും മകളും ചികിത്സയിലാണ് എന്നാണ് ഇതുവരെ ലക്ഷ്മിയോട് ബന്ധുക്കള്‍ പറഞ്ഞിരിക്കുന്നത്. ലക്ഷ്മി പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുന്നത് വരെ ബാലുവിന്റെയും മകളുടേയും മരണം അറിയിക്കേണ്ടതില്ല എന്നാണ് ബന്ധുക്കള്‍ തീരുമാനിച്ചിരിക്കുന്നത്.

ലക്ഷ്മിയെ അറിയിച്ചില്ല

ലക്ഷ്മിയെ അറിയിച്ചില്ല

ആ ദുരന്തക്കുറിച്ച് ഈ സമയത്ത് അറിയിക്കുന്നത് ലക്ഷ്മിയുടെ മാനസികാരോഗ്യത്തേയും ചികിത്സയേയും ദോഷകരമായി ബാധിക്കും എന്ന് ഡോക്ടമാര്‍ പറഞ്ഞിരുന്നു. ഇത് പ്രകാരമാണ് ലക്ഷ്മി പൂര്‍ണ ആരോഗ്യവതിയാകുന്നത് വരെ മരണം മറച്ച് പിടിക്കാന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്. എന്നാല്‍ അന്ന് ലക്ഷ്മി ചോദിക്കുമ്പോള്‍ എങ്ങനെ ആ ദുരന്തത്തെക്കുറിച്ച് അവളെ അറിയിക്കുമെന്ന ആശങ്കയിലാണ് കുടുംബം.

എന്നും ലക്ഷ്മിക്കൊപ്പം

എന്നും ലക്ഷ്മിക്കൊപ്പം

ലക്ഷ്മിയുടെ ലോകമാണ് ബാലുവും ജാനിയും. ബാലുവിനും അങ്ങിനെ തന്നെ. ലോകത്തെവിടെ, ഏത് സംഗീതപരിപാടിയുടെ തിരക്കില്‍ ആണെങ്കിലും ബാലു എന്നും ഓടിയെത്താന്‍ ആഗ്രഹിച്ചിരുന്നത് ലക്ഷ്മിയുടെ അടുക്കലേക്കാണ്. അവള്‍ക്കൊപ്പം ഇരിക്കുമ്പോള്‍ കിട്ടുന്ന സമാധാനം ലോകത്ത് വേറെ എവിടെ നിന്നും കിട്ടില്ലെന്ന് ബാലു ഇടയ്ക്ക് സുഹൃത്തുക്കളോട് പറയാറുണ്ട്.

18 വർഷത്തെ പ്രണയജീവിതം

18 വർഷത്തെ പ്രണയജീവിതം

18 വര്‍ഷം നീണ്ട് നിന്ന പ്രണയമാണ് ബാലഭാസ്‌കറിന്റെയും ലക്ഷ്മിയുടേയും. തിരുവനന്തപുരം യൂണിവേഴ്‌സിററി കോളേജില്‍ വെച്ച് തുടങ്ങിയ പ്രണയം. ലക്ഷ്മിയെ പരിചയപ്പെട്ടതിന്റെ മൂന്നാം നാള്‍ ബാലു പ്രണയം തുറന്ന് പറഞ്ഞു. വിവാഹത്തിന് ഇരുവീട്ടുകാരും എതിരായിരുന്നു. എന്നാല്‍ വീടുവിട്ടിറങ്ങിയ ഇരുവരും രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് വിവാഹിതരായി.

ആ കാഴ്ച മറക്കില്ല

ആ കാഴ്ച മറക്കില്ല

2000 നവംബര്‍ 18നായിരുന്നു 22കാരനായ ബാലു ലക്ഷ്്മിയെ ജീവിത സഖിയായിക്കിയത്. ഒരു കയ്യില്‍ വയലിനും മറുകയ്യില്‍ ലക്ഷിമിയേയും ചേര്‍ത്ത് പിടിച്ച് ബാലു കോളേജ് മുറ്റത്ത് കൂടെ നടന്ന് പോകുന്ന കാഴ്ച സുഹൃത്തുക്കള്‍ ഇന്നും മറന്നിട്ടില്ല. പിന്നീട് വീട്ടുകാര്‍ പിണക്കം മറന്ന് ഒന്നിച്ചു. പതിനാറ് വര്‍ഷം ഒരു കുഞ്ഞില്ല എന്ന വേദന തിന്നു ഇരുവരും.

ഇനി തീരാവേദന

ഇനി തീരാവേദന

ഒന്നരവര്‍ഷം മുന്‍പാണ് ആ സങ്കടത്തിന് അവസാനമായത്. ഏറെ നാളത്തെ പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ തേജസ്വിനി പിറന്നു. മകള്‍ വന്നതിന് ശേഷം അവള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളും വഴിപാടുകളുമായി ബാലുവും ലക്ഷ്മിയും അമ്പലങ്ങള്‍ കയറിയിറങ്ങി. അത്തരമൊരു യാത്രയ്ക്ക് ഒടുവിലാണ് ബാലുവിനേയും മകളേയും എന്നന്നേക്കുമായി ലക്ഷ്മിക്ക് നഷ്ടമായതും.

ഫേസ്ബുക്ക് ലൈവ്

സ്റ്റീഫൻ ദേവസ്സിയുടെ ഫേസ്ബുക്ക് ലൈവ്

'കുഞ്ഞുമോള്‍ എന്റെ നെഞ്ചത്ത് കിടന്ന് ഉറങ്ങുകയായിരുന്നു.. ഫോണെടുത്താൽ ഉണരും'.. പൊള്ളിക്കും ഈ ഓർമ്മകൾ'കുഞ്ഞുമോള്‍ എന്റെ നെഞ്ചത്ത് കിടന്ന് ഉറങ്ങുകയായിരുന്നു.. ഫോണെടുത്താൽ ഉണരും'.. പൊള്ളിക്കും ഈ ഓർമ്മകൾ

ശബരിമലയ്ക്ക് ആദരാഞ്ജലികളെന്ന് അർണബ്, കളി കാണാനിരിക്കുന്നതേ ഉള്ളൂവെന്ന് രാഹുൽ ഈശ്വർശബരിമലയ്ക്ക് ആദരാഞ്ജലികളെന്ന് അർണബ്, കളി കാണാനിരിക്കുന്നതേ ഉള്ളൂവെന്ന് രാഹുൽ ഈശ്വർ

English summary
Balabhaskar's wife Lakshmi coming back to life
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X