Get Updates
Get notified of breaking news, exclusive insights, and must-see stories!

'നീയൊക്കെ കൂടെയല്ലേടാ ഞങ്ങളെ കെട്ടിച്ചുവിട്ടത്'; വിങ്ങലായി ബാലഭാസ്‌കറിന്റെ വിവാഹ വാര്‍ഷിക വീഡിയോ

ബാലഭാസ്‌കറിനോളം മലയാളികളുടെ ഹൃദയങ്ങളെ ഇത്രമേല്‍ മുറിവേല്‍പ്പിച്ച മറ്റൊരു വിയോഗവും സമീപകാലത്ത് ഉണ്ടായിട്ടില്ല. വാഹനപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ആദ്യം രണ്ടുവയസ്സുകാരിയായ മകള്‍ മരണത്തിന് കീഴടങ്ങിയെങ്കിലും ബാലഭാസ്‌കര്‍ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന തന്നെയായിരുന്നു എല്ലാവരുടേയും പ്രതീക്ഷ.

എന്നാല്‍ സകല പ്രതീക്ഷകളും വിഫലമാക്കിക്കൊണ്ട് ബാലഭാസ്‌കറും മകളുടെ അടുത്തേക്ക് യാത്രയാവുകയായിരുന്നു. കലാലോകത്തിനും ആരാധകര്‍ക്കും ബാലഭാസ്‌കറിന്റെ വിയോഗം ആരാധകര്‍ക്കും അദ്ദേഹത്തിന്റെ വേണ്ടപ്പെട്ടവര്‍ക്കും ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. ഇപ്പോള്‍ ആരിലും നോവുണര്‍ത്തുന്ന ബാലഭാസ്‌കറിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചിച്ചിരിക്കുകയാണ് ഗായകനും സംഗീത സംവിധായകനായ ഇഷാന്‍.

വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച്

വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച്

കഴിഞ്ഞ വര്‍ഷം തന്റേയും ലക്ഷ്മിയുടേയും വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് ബാലഭാസ്‌കര്‍ പങ്കുവെച്ച് ഫേസ്ബുക്ക് ലൈവാണ് ഇഷാന്‍ പങ്കുവെച്ചത്. ബാലുവിന്റെ വിയോഗം തീര്‍ത്ത നഷ്ടം ഓര്‍മ്മപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പോടെയാണ് ഷാന്‍ വിഡിയോ പങ്കുവെച്ചത്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ

പറയാതെ കൂടെ ഓടി

പറയാതെ കൂടെ ഓടി

കൂടെ നില്ക്കാന്‍ പറഞ്ഞു ജീവന്‍ തന്നു കൂടെ നിന്നു, അടി വച്ചപ്പോ പിണങ്ങിയപ്പോ പിറകവന്നു വീണ്ടും വീണ്ടും, കൂടെ ഉള്ള എന്റെ സുഹൃത്തുക്കളെ കാവലാക്കി ഞാനില്ലാത്തപ്പോ, എനിക്ക് കിട്ടാത്തപ്പോ പരാതി പറയാതെ കൂടെ ഓടി

പറഞ്ഞു പറ്റിച്ചു

പറഞ്ഞു പറ്റിച്ചു

അവസാനം വരെ കൂടെ ഉണ്ടാകുമെന്നു പറഞ്ഞു പറ്റിച്ചു ഞങ്ങളെ വിട്ടു പോക്കളഞ്ഞതെന്താ അണ്ണാ .കരയാനും കരയിക്കാനും അണ്ണന്‍ തന്നാ പണ്ടും മിടുക്കന്‍. മിസ് യു ബാലുഅണ്ണാ.. എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

പതിനഞ്ചാം വാര്‍ഷിക ദിനത്തില്‍

പതിനഞ്ചാം വാര്‍ഷിക ദിനത്തില്‍

വിവാഹത്തിന്റെ പതിനഞ്ചാം വാര്‍ഷിക ദിനത്തില്‍ നവംബര്‍ 18 ന് ബാലഭാസ്‌കര്‍ പങ്കുവെച്ച് വീഡിയോ ആണ് ഇപ്പോള്‍ ഇഷാന്‍ വീണ്ടും ഫേസ്ബുക്കിലിട്ടത്. തങ്ങളെകെട്ടിക്കാന്‍ കൂടെന നിന്ന സുഹൃത്തുക്കള്‍ക്കുള്ളതാണ് ഈ വീഡിയോ എന്ന് പറഞ്ഞുകൊണ്ടാണ് ബാലഭാസ്‌കര്‍ ഈ വീഡിയോ പങ്കുവെക്കുന്നത്.

വഴിയെ കണ്ടോളാം

വഴിയെ കണ്ടോളാം

ദുഷ്ടന്‍മാരെ നിങ്ങല്‍ വല്ലതും അറിയുന്നുണ്ടോ? ഞങ്ങള്‍ ഇത് ഒരിക്കലും ക്ഷമിക്കില്ല എന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി തമാശ രൂപേണ ചോദിക്കുന്നതും നീയൊക്കെ കൂടെയല്ലടാ ഞങ്ങലെ കെട്ടിച്ചു വിട്ടതെന്നും സൂത്രധാരനായ ഇഷാനെ വഴിയെ കണ്ടോളാം എന്നും ബാലു പറയുന്നതും വീഡിയോയില്‍ ഉണ്ട്.

വീഡിയോ

ഇഷാന്‍ ദേവ്

ബാലഭാസ്‌കറിന്റെ ജീവിതത്തിലേക്ക്

ബാലഭാസ്‌കറിന്റെ ജീവിതത്തിലേക്ക്

ഡിഗ്രിക്ക് യൂണിവേഴ്സിറ്റി കോളേജില്‍ എത്തിയതായിരുന്നു ബാലുവിന്റെ വ്യക്തിജീവിതത്തിലും സംഗീത ജീവിതത്തിലും നിര്‍ണ്ണായകമായത്. അവിടെ വെച്ചാണ് ലക്ഷ്മി ബാലഭാസ്‌കറിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്.

ലക്ഷ്മിയെ വിവാഹം കഴിക്കുന്നത്

ലക്ഷ്മിയെ വിവാഹം കഴിക്കുന്നത്

ജീവിതസഖി ലക്ഷ്മിയെ കണ്ടെത്തിയ നിമിഷങ്ങളെക്കുറിച്ചും തന്റെ പ്രണയത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുമായിരുന്നു ബാലഭാസകര്‍. എംഎ സംസ്‌കൃതം അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെയാണ് ബാലഭാസ്‌കര്‍ ലക്ഷ്മിയെ വിവാഹം കഴിക്കുന്നത്. അതേ കോളേജില്‍ തന്നെ എംഎ ഹിന്ദി വിദ്യാര്‍ത്ഥിയായിരുന്നു ലക്ഷ്മി.

വീട്ടുകാരുടെ എതിര്‍പ്പ്

വീട്ടുകാരുടെ എതിര്‍പ്പ്

ഒന്നരവര്‍ഷം നീണ്ടു നിന്ന പ്രണയത്തിന് ശേഷമാണ് ബാലഭാസ്‌കര്‍ ലക്ഷ്മിയെ ജീവിതസഖിയാക്കുന്നത്. വീട്ടുകാരുടെ സകലഎതിര്‍പ്പും മറികടന്ന് ചെറുപ്രായത്തില്‍ തന്നെ വിവാഹത്തിലേക്ക് കടക്കുമ്പോള്‍ സംഗീതം ചതിക്കില്ല എന്ന ഉത്തമവിശ്വാസം ബാലഭാസ്‌കറിനുണ്ടായിരുന്നു.

കാണാന്‍ തിടുക്കം

കാണാന്‍ തിടുക്കം

അവളുടെ പേരും ആളുടെ സ്വഭാവത്തെക്കുറിച്ചുമെല്ലാം കേട്ടപ്പോള്‍ കാണാന്‍ തിടുക്കമായെന്നും സംഗീതപ്പൊമുള്ളതുകൊണ്ട് ആളുകളെ പരിചയപ്പെടാനോ ഇടപഴകാനോ ചമ്മലൊന്നുമില്ലായിരുന്നെന്നും അങ്ങനെ പരിചയപ്പെട്ടപ്പോള്‍ ലക്ഷ്മി തനിക്കിണങ്ങുന്ന പെണ്‍കുട്ടിയാണെന്ന് തേന്നിയെന്നും ബാലഭാസ്‌കര്‍ നേരത്തെ പറഞ്ഞിരുന്നു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+