പിഎസ്സി ഓഫീസ് കെട്ടിടത്തിനായി ബാലഭവന് ക്യാമ്പസ് വെട്ടിമുറിയ്ക്കാനുള്ള നീക്കം താല്‍ക്കാലികമായി ഉപേക്ഷിച്ചു
തൃശൂര്‍: പിഎസ്സി ഓഫീസ് കെട്ടിടത്തിനായി ബാലഭവന് ക്യാമ്പസ് വെട്ടിമുറിയ്ക്കാനുള്ള നീക്കം താല്‍ക്കാലികമായി ഉപേക്ഷിച്ചു. ബാലഭവന് പ്രവര്‍ത്തിക്കുന്ന സ്ഥലം ലീസിന് നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയതായി അധികൃതര്‍. പി.എസ്.സി കെട്ടിടം നിര്‍മിക്കുന്നതിനായി കലക്ടറും പി.എസ്.സി അധികൃതരും ബാലഭവനില്‍ സ്ഥലം പരിശോധിക്കാനെത്തിയത് നേരത്തെ വിവാദമായിരുന്നു.
റവന്യൂ പുറമ്പോക്കായ 60 സെന്റ് സ്ഥലത്ത് 1991 മുതലാണ് ബാലഭവന് പ്രവര്‍ത്തനമാരംഭിച്ചത്. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ അവധിക്കാല ക്യാമ്പിനെത്തുന്ന ബാലഭവനില്‍ കുട്ടികള്‍ക്കായി ക്യാമ്പ് ഒരുക്കുന്നതിനും കളിയുപകരണങ്ങള്‍ വിന്യസിക്കുന്നതിനും സ്ഥലപരിമിതി നേരിട്ടുകൊണ്ടിരിക്കുകയാണ്. കുട്ടികള്‍ക്കായി സുകുമാര കലകളിലൂടെ തുടര്‍പരിശീലനവും ഇവിടെ നടന്നുവരുന്നുണ്ട്. ഈ ക്യാമ്പസില്‍നിന്ന് രണ്ട് സെന്റ് സ്ഥലം പി.എസ്.സി കെട്ടിടത്തിനായി വിട്ടുനല്‍കണമെന്നാണ് ആവശ്യമുയര്‍ന്നത്. ബാലഭവന്റെ രക്ഷാധികാരി കൂടിയായ കലക്ടര്‍ ഇടപെട്ട് പി.എസ്.സി. അധികൃതര്‍ സ്ഥലപരിശോധനയ്ക്കെത്തിയത് ഭരണസമിതിയുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. എന്നാല്‍ കലക്ടറെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതോടെ പി.എസ്.സി. കെട്ടിടത്തിനായി മറ്റ് സ്ഥലങ്ങള്‍ പരിഗണിക്കാമെന്ന നിലപാടിലെത്തിയതായി ബാലഭവന് ഡയറക്ടര്‍ പി.കൃഷ്ണന്‍കുട്ടി പറഞ്ഞു. ബാലഭവന് പ്രവര്‍ത്തിക്കുന്ന സ്ഥലം ഇനിയും ബാലഭവന് സ്വന്തമല്ല. റവന്യൂ പുറമ്പോക്കില്‍ പെടുന്ന ഭൂമി പതിച്ചുനല്കുകയോ ലീസിനു നല്‍കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയെന്ന് കോര്പറേഷന് കൗണ്‍സിലര്‍ കൂടിയായ പി.കൃഷ്ണന്‍കുട്ടി പറഞ്ഞു.

സി.എന്‍. ജയദേവന് എം.പി 10 ലക്ഷം ബാലഭവന്റെ വികസനത്തിനായി അനുവദിച്ചിട്ടുണ്ട്. ഈ ഫണ്ട് ഉപയോഗിച്ച് കുട്ടികള്‍ക്ക് സിനിമാപ്രദര്‍ശനത്തിനായി തിയേറ്റര്‍ സംവിധാനവും നാടകാവതരണത്തിനായുള്ള വേദിയും സജ്ജമാക്കും. നഗരത്തിലെ കണ്ണായ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ബാലഭവന്റെ കളിമുറ്റം വെട്ടിമുറിക്കണമെന്ന ആവശ്യവുമായി ഇനിയാരും വരാതിരിക്കാന്‍ ഈ സ്ഥലം ശാശ്വതമായി ബാലഭവന് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications