കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎസ്സി ഓഫീസ് കെട്ടിടത്തിനായി ബാലഭവന്‍ ക്യാമ്പസ് വെട്ടിമുറിയ്ക്കാനുള്ള നീക്കം താല്‍ക്കാലികമായി ഉപേക്ഷിച്ചു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പിഎസ്സി ഓഫീസ് കെട്ടിടത്തിനായി ബാലഭവന്‍ ക്യാമ്പസ് വെട്ടിമുറിയ്ക്കാനുള്ള നീക്കം താല്‍ക്കാലികമായി ഉപേക്ഷിച്ചു. ബാലഭവന്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം ലീസിന് നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയതായി അധികൃതര്‍. പി.എസ്.സി കെട്ടിടം നിര്‍മിക്കുന്നതിനായി കലക്ടറും പി.എസ്.സി അധികൃതരും ബാലഭവനില്‍ സ്ഥലം പരിശോധിക്കാനെത്തിയത് നേരത്തെ വിവാദമായിരുന്നു.

റവന്യൂ പുറമ്പോക്കായ 60 സെന്റ് സ്ഥലത്ത് 1991 മുതലാണ് ബാലഭവന്‍ പ്രവര്‍ത്തനമാരംഭിച്ചത്. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ അവധിക്കാല ക്യാമ്പിനെത്തുന്ന ബാലഭവനില്‍ കുട്ടികള്‍ക്കായി ക്യാമ്പ് ഒരുക്കുന്നതിനും കളിയുപകരണങ്ങള്‍ വിന്യസിക്കുന്നതിനും സ്ഥലപരിമിതി നേരിട്ടുകൊണ്ടിരിക്കുകയാണ്. കുട്ടികള്‍ക്കായി സുകുമാര കലകളിലൂടെ തുടര്‍പരിശീലനവും ഇവിടെ നടന്നുവരുന്നുണ്ട്. ഈ ക്യാമ്പസില്‍നിന്ന് രണ്ട് സെന്റ് സ്ഥലം പി.എസ്.സി കെട്ടിടത്തിനായി വിട്ടുനല്‍കണമെന്നാണ് ആവശ്യമുയര്‍ന്നത്. ബാലഭവന്റെ രക്ഷാധികാരി കൂടിയായ കലക്ടര്‍ ഇടപെട്ട് പി.എസ്.സി. അധികൃതര്‍ സ്ഥലപരിശോധനയ്‌ക്കെത്തിയത് ഭരണസമിതിയുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. എന്നാല്‍ കലക്ടറെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതോടെ പി.എസ്.സി. കെട്ടിടത്തിനായി മറ്റ് സ്ഥലങ്ങള്‍ പരിഗണിക്കാമെന്ന നിലപാടിലെത്തിയതായി ബാലഭവന്‍ ഡയറക്ടര്‍ പി.കൃഷ്ണന്‍കുട്ടി പറഞ്ഞു. ബാലഭവന്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം ഇനിയും ബാലഭവന് സ്വന്തമല്ല. റവന്യൂ പുറമ്പോക്കില്‍ പെടുന്ന ഭൂമി പതിച്ചുനല്‍കുകയോ ലീസിനു നല്‍കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയെന്ന് കോര്‍പറേഷന്‍ കൗണ്‍സിലര്‍ കൂടിയായ പി.കൃഷ്ണന്‍കുട്ടി പറഞ്ഞു.

news

സി.എന്‍. ജയദേവന്‍ എം.പി 10 ലക്ഷം ബാലഭവന്റെ വികസനത്തിനായി അനുവദിച്ചിട്ടുണ്ട്. ഈ ഫണ്ട് ഉപയോഗിച്ച് കുട്ടികള്‍ക്ക് സിനിമാപ്രദര്‍ശനത്തിനായി തിയേറ്റര്‍ സംവിധാനവും നാടകാവതരണത്തിനായുള്ള വേദിയും സജ്ജമാക്കും. നഗരത്തിലെ കണ്ണായ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ബാലഭവന്റെ കളിമുറ്റം വെട്ടിമുറിക്കണമെന്ന ആവശ്യവുമായി ഇനിയാരും വരാതിരിക്കാന്‍ ഈ സ്ഥലം ശാശ്വതമായി ബാലഭവന് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

English summary
balabhavan campus will not be partitioned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X