വഴിയേ പോകുന്നവനെല്ലാം ചൊറിയാമോ?; ഓണ്‍ലൈന്‍ നിരൂപണത്തിനെതിരെ ബാലചന്ദ്രമേനോന്
തിരുവനന്തപുരം: തന്റെ പുതിയ ചിത്രമായ ഞാന്‍ സംവിധാനം ചെയ്യും എന്ന ചിത്രത്തിനെതിരെ ഓണ്‍ലൈനില്‍ ഉയര്‍ന്നു വരുന്ന വിമര്‍ശനത്തിന് സംവിധായകനും നടനുമായ ബാലചന്ദ്രമേനോന് രംഗത്തെത്തി. വഴിയെ പോകുന്നവനെല്ലാം ചുമരില്‍ കയറി ചൊറിയുന്നതുപോലെയാണ് ഓണ്‍ലൈനിലെ സിനിമാ നിരൂപണമെന്ന് അദ്ദേഹം പരിഹസിച്ചു. പ്രസ് ക്ലബിലെ മീറ്റ് ദ് പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
സിനിമയ്ക്കു പിന്നിലുള്ള അധ്വാനം നിരൂപകര്‍ മനസിലാക്കുന്നില്ല. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പുറത്തുവരുന്ന നിരൂപണങ്ങള്‍ സിനിമാ വ്യവസായത്തെ തകര്‍ക്കുകയാണ് ചെയ്യുന്നത്. കുറഞ്ഞത് ഒരാഴ്ചയെങ്കിലും പ്രേക്ഷകന് സിനിമ കാണാന്‍ അവസരം നല്‍കിയശേഷം മാത്രം ഇത്തരം നിരൂപണങ്ങള്‍ എഴുതുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു.

സിനിമ കാണാതെയാണ് മിക്കവരും നിരൂപണം എഴുതുന്നതെന്ന് ഉറപ്പാണ്. തന്റെ സിനിമയ്ക്കെതിരെ ഉയര്‍ന്ന വിമര്‍ശനവും അത്തരത്തിലുള്ളതാണ്. നല്ല സിനിമകളെ തകര്‍ക്കാന്‍ കഴിയില്ല. 'ഞാന്‍ സംവിധാനം ചെയ്യും' എന്ന സിനിമ ഏപ്രില്‍ 18നു ശേഷം ടിവിയില്‍ എറ്റവും കൂടുതല്‍ പേര് കാണുന്ന ചിത്രമായി മാറും എന്നുറപ്പുണ്ട്.
സിനിമയുടെ റേറ്റിങ് തീരുമാനിക്കാന്‍ ആരാണ് ഈ നിരൂപകരെന്ന് അദ്ദേഹം ചോദിക്കുന്നു. സ്റ്റാര്‍ നോക്കിയിട്ടാണോ ജനങ്ങള്‍ സിനിമയ്ക്ക് കയറേണ്ടത്? തന്റെ സിനിമയുടെ ഓണ്‍ലൈന്‍ പ്രമോഷന് നല്‍കാത്തതിനെ തുടര്‍ന്ന് ഒരാള്‍ സിനിമയ്ക്കെതിരെ തോന്നുന്നതെല്ലാം എഴുതുകയാണ്. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന എഴുത്താണ് ഇപ്പോള്‍ നടക്കുന്നതെന്നും ബാലചന്ദ്രമേനോന് മുന്നറിയിപ്പു നല്കി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications