കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഴിയേ പോകുന്നവനെല്ലാം ചൊറിയാമോ?; ഓണ്‍ലൈന്‍ നിരൂപണത്തിനെതിരെ ബാലചന്ദ്രമേനോന്‍

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: തന്റെ പുതിയ ചിത്രമായ ഞാന്‍ സംവിധാനം ചെയ്യും എന്ന ചിത്രത്തിനെതിരെ ഓണ്‍ലൈനില്‍ ഉയര്‍ന്നു വരുന്ന വിമര്‍ശനത്തിന് സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്‍ രംഗത്തെത്തി. വഴിയെ പോകുന്നവനെല്ലാം ചുമരില്‍ കയറി ചൊറിയുന്നതുപോലെയാണ് ഓണ്‍ലൈനിലെ സിനിമാ നിരൂപണമെന്ന് അദ്ദേഹം പരിഹസിച്ചു. പ്രസ് ക്ലബിലെ മീറ്റ് ദ് പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

സിനിമയ്ക്കു പിന്നിലുള്ള അധ്വാനം നിരൂപകര്‍ മനസിലാക്കുന്നില്ല. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പുറത്തുവരുന്ന നിരൂപണങ്ങള്‍ സിനിമാ വ്യവസായത്തെ തകര്‍ക്കുകയാണ് ചെയ്യുന്നത്. കുറഞ്ഞത് ഒരാഴ്ചയെങ്കിലും പ്രേക്ഷകന് സിനിമ കാണാന്‍ അവസരം നല്‍കിയശേഷം മാത്രം ഇത്തരം നിരൂപണങ്ങള്‍ എഴുതുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു.

balachandra-menon

സിനിമ കാണാതെയാണ് മിക്കവരും നിരൂപണം എഴുതുന്നതെന്ന് ഉറപ്പാണ്. തന്റെ സിനിമയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശനവും അത്തരത്തിലുള്ളതാണ്. നല്ല സിനിമകളെ തകര്‍ക്കാന്‍ കഴിയില്ല. 'ഞാന്‍ സംവിധാനം ചെയ്യും' എന്ന സിനിമ ഏപ്രില്‍ 18നു ശേഷം ടിവിയില്‍ എറ്റവും കൂടുതല്‍ പേര്‍ കാണുന്ന ചിത്രമായി മാറും എന്നുറപ്പുണ്ട്.

സിനിമയുടെ റേറ്റിങ് തീരുമാനിക്കാന്‍ ആരാണ് ഈ നിരൂപകരെന്ന് അദ്ദേഹം ചോദിക്കുന്നു. സ്റ്റാര്‍ നോക്കിയിട്ടാണോ ജനങ്ങള്‍ സിനിമയ്ക്ക് കയറേണ്ടത്? തന്റെ സിനിമയുടെ ഓണ്‍ലൈന്‍ പ്രമോഷന്‍ നല്‍കാത്തതിനെ തുടര്‍ന്ന് ഒരാള്‍ സിനിമയ്‌ക്കെതിരെ തോന്നുന്നതെല്ലാം എഴുതുകയാണ്. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന എഴുത്താണ് ഇപ്പോള്‍ നടക്കുന്നതെന്നും ബാലചന്ദ്രമേനോന്‍ മുന്നറിയിപ്പു നല്‍കി.

English summary
Balachandra menon against online movie review
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X