'ബാലചന്ദ്രമേനോനെതിരെ 3 ലൈംഗികാരോപണം കമ്മിങ്ങ് സൂൺ',അഭിഭാഷകന്റെ ഭീഷണി; നടിക്കെതിരെ സംവിധായകന്റെ പരാതി
ലൈംഗിക ആരോപണം ഉന്നയിച്ച ആലുവ സ്വദേശിയായ നടിക്കെതിരെ പോലീസിനെ സമീപിച്ച് സംവിധായകൻ ബാലചന്ദ്ര മോനോൻ. നടിയും അഭിഭാഷകനും തന്നെ ബ്ലാക്ക്മെയിൽ ചെയ്തുവെന്ന് ആരോപിച്ച് ഡിജിപിക്കാണ് പരാതി നൽകിയിരിക്കുന്നത്. നടിയുടെ അഭിഭാഷകൻ തന്നെ ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് ഇദ്ദേഹം പരാതിയിൽ പറയുന്നത്.
ജയസൂര്യ, മുകേഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു എന്നിവർക്കെതിരെ പരാതി നൽകിയ നടിയ്ക്കെതിരെയാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടി ബാലചന്ദ്രമേനോനെതിരെ രംഗത്തെത്തിയിരുന്നു. സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളാണ് ചില യുട്യൂബ് ചാനലുകളിലൂടെ ഇവർ ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് സംവിധായകൻ പരാതി നൽകിയത്.

സപ്റ്റംബർ 13 ന് നടിയുടെ അഭിഭാഷകൻ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് ബാലചന്ദ്രൻ മേനോൻ പറയുന്നത്. ഭാര്യയുടെ നമ്പറിലേക്കാണ് വിളിച്ചത്. അഡ്വക്കേറ്റ് സംഗീത് എന്ന് പരിചയപ്പെടുത്തിയാണ് വിളിച്ചത്. തനിക്കെതിരെ മൂന്ന് ലൈംഗികാരോപണങ്ങൾ വരാൻ ഇരിക്കുന്നുണ്ടെന്നായിരുന്നു ഭീഷണി. എന്നാൽ പ്രതികരിക്കാൻ താൻ കൂട്ടാക്കിയില്ല. ഇതോടെ കഴിഞ്ഞ ദിവസം തനിക്കെതിരെ സമൂഹമാധ്യമത്തിലൂടെ പോസ്റ്റിട്ടു. തന്റെ ചിത്രങ്ങൾ പങ്കുവെച്ച് കമ്മിങ് സൂൺ എന്ന വരികളോടെയായിരുന്നു പോസ്റ്റ്. യുട്യൂബ് ചാനലുകളിലൂടെ രംഗത്തെത്തിയെന്നും പരാതിയിൽ ഉണ്ട്.
തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയാണ് അവരുടെ ലക്ഷ്യം. വക്രബുദ്ധികളായ ധനമോഹികളുടെ ഗൂഢനീക്കമാണ് നടക്കുന്നത്. താൻ അവരുടെ ഇരയാണ്. പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെതിരെ ശക്തമായ അന്വേഷണം വേണം എന്നാണ് ബാലചന്ദ്രകുമാർ ആവശ്യപ്പെട്ടത്.വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ബാലചന്ദ്രകുമാർ പരാതി നൽകിയിട്ടുണ്ട്.
ദേ ഇങ്ങോട്ട് നോക്ക് എന്ന ബാലചന്ദ്ര മേനോൻ സിനിമയുടെ ലൊക്കേഷനൽ വെച്ച് ജയസൂര്യ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു നേരത്തേ ഈ നടി പരാതി നൽകിയത്. സെക്രട്ടറിയേറ്റിൽ ചിത്രീകരണം നടക്കുമ്പോഴായിരുന്നു ജയസൂര്യ ലൈംഗികാതിക്രമം നടത്തിയത് എന്നായിരുന്നു നടി ആരോപിച്ചത്. പരാതിയിൽ നേരത്തേ ബാലചന്ദ്രകുമാറിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു. അതേസമയം പരാതിയിൽ ജയസൂര്യയ്ക്കെതിരെ ഐപിസി 354, 354 എ, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കേസെടുത്തത്.
കേസിൽ ജയസൂര്യയ്ക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം നൽകിയിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെന്ന് പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.












Click it and Unblock the Notifications