• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ചാണകകുഴിയിൽ കിടന്ന് കണ്ടതും കേട്ടതും വിളിച്ച് പറഞ്ഞാൽ,ആളുകൾ ചിരിയോട് ചിരിയായിരിക്കും'

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ കേരള നിയമസഭയുടെ നടപടിക്കെതിരെ ചലച്ചിത്ര പ്രവര്‍ത്തകന്‍ ബാലചന്ദ്രമേനോന്‍. ഭരണഘടന അനുസരിച്ചു ഭരിക്കേണ്ട നമ്മൾ ഇങ്ങനെ വിയോജിപ്പ് പ്രകടിപ്പിക്കുന്നത് എത്രത്തോളം അംഗീകരിക്കാനാവും എന്നൊരു സംശയം തോന്നിയാൽ ആരെങ്കിലും ഒരു മറുപടി തരുമോ എന്നാണ് ബാലചന്ദ്ര മേനോന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നത്.

നിയമസഭയുടെ നിർബന്ധത്തിനു വഴങ്ങി പാർലിമെന്റ് പാസ്സാക്കിയ നിയമം അസാധുവാക്കിയാൽ പാര്‍ലമെന്‍റിന്‍റേയും രാഷ്ട്രപതിയുടേയും പ്രസക്തി എന്തെന്നും ബാലചന്ദ്രമേനോന്‍ ചോദിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

തുറന്നു പറയട്ടെ

തുറന്നു പറയട്ടെ

ഈ പോസ്റ്റ് കാണുമ്പോൾ നിങ്ങൾക്ക് തോന്നാം എനിക്കെന്തിന്റെ കൊഴപ്പമാണെന്നു . ആ തോന്നൽ ശരിയുമാണ് . തുറന്നു പറയട്ടെ , ഞാൻ ഒരു എഴുത്തു തൊഴിലാളി അല്ല . വേണമെങ്കിൽ എഴുത്തിന്റെ കാര്യത്തിൽ ഞാൻ ഒരു മൃഗതുല്യനാണെന്നു പറയാം .എന്തെന്നാൽ, നന്നായി വിശക്കുമ്പോൾ മാത്രമേ മൃഗങ്ങൾ ഇരകളെ കൊല്ലാറുള്ളു.

എഴുതാനുള്ള വെപ്രാളം

എഴുതാനുള്ള വെപ്രാളം

ഏതു നട്ടപ്പാതിരാക്ക്‌ വിളിച്ചുണർത്തി കോഴിബിരിയാണി വേണോന്നു ചോദിച്ചാലും ഒരു 'താങ്ക്സ്' പോലും പറയാതെ തൽക്ഷണം വാരിത്തിന്നുന്ന സ്വഭാവം മനുഷ്യന് മാത്രംസ്വന്തം. .മൃഗങ്ങൾക്കു ഭക്ഷണം പോലെയാണ് എനിക്ക് എഴുതാനുള്ള വെപ്രാളം. അത് എപ്പോൾ എവിടെ വെച്ച് സംഭവിക്കുന്നു എന്ന് പറയുക വയ്യ.

കാരണഭൂതർ

കാരണഭൂതർ

അങ്ങിനെ ഒരു തോന്നൽ വന്നാൽ പിന്നെ എഴുതുകയല്ലാതെ വേറെ മാർഗ്ഗമില്ല . ഇത്തവണ ഈ കുറിപ്പിനു കാരണഭൂതർ രമേശ് ചെന്നിത്തലയും ശ്രീരാമകൃഷ്ണനുമാണെന്നു പറഞ്ഞുകൊള്ളട്ടേ. അവരൊട്ടു ഇക്കാര്യം അറിയുന്നില്ല താനും. കൊച്ചിയിൽ നിന്നും തിരുവന്തപുരത്തേക്കുള്ള വിമാന യാത്രയാണ് രംഗം .

കണ്ണ് തള്ളിയിട്ടില്ല

കണ്ണ് തള്ളിയിട്ടില്ല

കൊച്ചിയിൽ വസിക്കുന്ന ഞാൻ കൂടെകൂടെ അനന്തപുരിക്ക് വന്നു പൊയ്ക്കൊണ്ടിരുന്നത് സ്വയം കാറോടിച്ചു കൊണ്ടാണ് .(' കൊച്ചീന്ന് ഇവിടം വരെ നിങ്ങൾ തന്നെ ഓടിച്ചോ ' എന്ന് ചില അണ്ണന്മാർ കണ്ണും തള്ളി ചോദിക്കുന്നതു കൊണ്ടൊന്നും എന്റെ കണ്ണ് തള്ളിയിട്ടില്ല . കണ്ണ് തള്ളിയത് റോഡിലെ മരണക്കുഴികളും ഇരുചക്ര സവാവരിക്കാരുടെ അഭ്യാസം കണ്ടപ്പോഴാണ്.

വിമാനയാത്രയിൽ

വിമാനയാത്രയിൽ

റോഡ് സഞ്ചാരായോഗ്യമാകുന്നതുവരെ അങ്ങിനെ ഗഗനചാരിയാകാൻ ഞാൻ തീരുമാനിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ ..ഇക്കുറി വിമാനയാത്രയിൽ സഹയാത്രികരായി കേരളത്തിന്റെ പ്രതിപക്ഷ നേതാവും സ്പീക്കറും ഉണ്ടായത് ഈ കുറിപ്പിന് പ്രേരണയാകാൻ മാത്രമാണെന്ന് ഞാൻ കരുതുന്നു.

 തോളോടുതോൾ

തോളോടുതോൾ

നമ്മുടെ മനസ്സ് എന്ന് പറയുന്നത് ഒരു വികൃതി തന്നെയാണ് .എന്തൊക്കെ വേണ്ടാത്ത ചിന്തകളാണ് മറ്റാരും അറിയാതെ അതിലൂടെ കടന്നു പോകുന്നത് ? എന്റെ കയ്യിലിരുന്ന പത്രത്തിൽ പൗരത്വത്തെ കുറിച്ചുള്ള ഇപ്പോഴത്തെ ചിന്താവിഷയം എന്റെ കണ്ണിൽ പെട്ടതും എന്റെ മനസ്സ് ഒരു കാരണവുമില്ലാതെ വേണ്ടാത്ത വഴികളിലൂടെ സഞ്ചാരം തുടങ്ങി ഭരണപക്ഷവും പ്രതിപക്ഷവും തോളോടുതോൾ ചേർന്ന് എതിർക്കുന്ന ബിൽ എന്ന നിലയിൽ ഇപ്പോഴത്തെ സാഹചര്യത്തിന് ഒരു പ്രത്യേകത ഉണ്ട്.

ലോക്സഭയിൽ അവതരിപ്പിച്ചു

ലോക്സഭയിൽ അവതരിപ്പിച്ചു

അവർ ഒരുമിച്ചു ഈ ബില്ലിനെ എതിർക്കുമ്പോൾ എന്റെ മനസ്സിൽ കൂടി കടന്നു പോയ ഒരു ചിന്താധാര നമുക്കൊന്ന് പങ്കിടാം .പാർലമെൻററി ജനാധിപത്യത്തിൽ അധിഷ്ഠിതമായ ഒരു ഭരണസംവിധാനമാണല്ലോ നമ്മുടേത് .അപ്പോൾ ഭൂരിപകഷം കിട്ടുന്നവർ നാട് ഭരിക്കും .ഇന്ത്യയിലെ ഭരണകക്ഷി അവർ ആസ്വദിക്കുന്ന ഭൂരിപക്ഷത്തിന്റെ ബലത്തിൽ പൗരത്വത്തെ സംബന്ധിച്ച ഒരു ബില്ല് ഭരണഘടന അനുശാസിക്കുന്നതുപോലെ ലോക്സഭയിൽ അവതരിപ്പിച്ചു. പാസ്സായി.

വിയോജനക്കുറിപ്പുകൾ

വിയോജനക്കുറിപ്പുകൾ

നിയമം അനുശാസിക്കുന്നതുപോലെ അടുത്തതായി രാജ്യസഭയിൽ അവതരിപ്പിച്ചു . പാസ്സായി .രണ്ടു സഭകളും പാസ്സാക്കിയ ചുറ്റുപാടിൽ നിയമം അനുശാസിക്കുന്നതുപോലെ രാഷ്ട്രപതിയുടെ കയ്യൊപ്പിനായി അയച്ചു .രാഷ്ട്രപതിയും അംഗീകരിച്ച സ്ഥിതിക്ക് അത് സ്വാഭാവികമായും നിയമമായി .ഇപ്പോൾ ആ തീരുമാനത്തെ പറ്റി വിയോജനക്കുറിപ്പുകൾ വരുന്നു.

നിയമസഭകളിൽ

നിയമസഭകളിൽ

നിയമസഭകളിൽ അതിനെതിരായി ശബ്ദമുയരുന്നു. ഭരണഘടന അനുസരിച്ചു ഭരിക്കേണ്ട നമ്മൾ ഇങ്ങനെ വിയോജിപ്പ് പ്രകടിപ്പിക്കുന്നത് എത്രത്തോളം അംഗീകരിക്കാനാവും എന്നൊരു സംശയം തോന്നിയാൽ ആരെങ്കിലും ഒരു മറുപടി തരുമോ ?

പ്രസക്തി എന്ത്

പ്രസക്തി എന്ത്

അഥവാ ,ഇനി നിയമസഭയുടെ നിർബന്ധത്തിനു വഴങ്ങി പാർലിമെന്റ് പാസ്സാക്കിയ നിയമം അസാധുവാക്കിയാൽ ലോക്‌സഭയുടെ പ്രസക്തി എന്ത് ?രാജ്യസഭയുടെ പ്രസക്തി എന്ത് ?രാഷ്ട്രപതിയുടെഒപ്പിന്റെ പ്രസക്തി എന്ത് ?പാർലമെൻററി ജനാധിപത്യത്തിന്റെ പ്രസക്തി എന്ത് ?പ്രതിപക്ഷ നേതാവ് അറിയാതെ നിയമസഭാ സ്പീക്കർ അറിയാതെ എന്റെ മനസ്സിൽ തോന്നിയ ഈ നിസ്സാര സംശയത്തിന് ഒരു മറുപടി ആരേലും തന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു .....that's ALL your honour!- ബാലചന്ദ്രമേനോന്‍ തന്‍റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നു.

മറുപടി

മറുപടി

അതേസമയം ബാലചന്ദ്രമേനോന് മറുപടിയുമായി സംവിധായകന്‍ എംഎ നിഷാദ് രംഗത്ത് എത്തിയിട്ടുണ്ട്. പട്ടും വളയും നേടിയെടുക്കാൻ ,വെറും ഒറ്റ് കാരന്റ്റെ റോൾ എടുക്കല്ലേ മേനോനെ ആ വേഷം നിങ്ങൾക്ക് ഒട്ടും ചേരില്ലെന്നാണ് എംഎ നിഷാദ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നത്. എംഎ നിഷാദിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ദേ ഇങ്ങോട്ട് നോക്കിയേ

ദേ ഇങ്ങോട്ട് നോക്കിയേ

ദേ ഇങ്ങോട്ട് നോക്കിയേ... കാര്യം നിസ്സാരമാ.. പക്ഷെ പ്രശ്നം ഗുരുതരമാണല്ലോ മേനോനേ... മേനോൻ തന്റ്റെ മണിച്ചെപ്പ് തുറന്ന്,നയം വ്യക്തമാക്കിയിട്ടുണ്ട്... സ്വന്തമായിട്ട് കുഴപ്പമുണ്ടോ എന്ന് നാട്ടുകാരോട് ചോദിച്ചാൽ,ഇങ്ങനെ ചാണകകുഴിയിൽ കിടന്ന് കണ്ടതും കേട്ടതും വിളിച്ച് പറഞ്ഞാൽ, ആളുകൾ ചിരിയോട് ചിരിയായിരിക്കും...

പൈങ്കിളി കഥയിൽ മിടുക്കന്‍

പൈങ്കിളി കഥയിൽ മിടുക്കന്‍

അവർ ചിലപ്പോൾ വിചാരണയും ചെയ്യും.. മേനോൻ പണ്ടേ പൈങ്കിളി കഥയിൽ മിടുക്കനായത് കൊണ്ട്,കേരളത്തിൽ ഈ വക ജല്പനങ്ങളൊക്കെ കേൾക്കാത്ത ശബ്ദങ്ങളുമായിരിക്കും... പൗരത്വ ഭേദഗതി നിയമം എന്താണെന്ന് വാചക കസർത്ത് നടത്തുന്ന മേനൻ ഒന്നു വിശദീകരിക്കാമോ...ഒരു ജനതയുടെ അതി ജീവനത്തിന്റ്റെ പ്രശ്നമാണിത് മേനോനേ.. ഒറ്റ ചോദ്യത്തിന് മാത്രം മറുപടി പറഞ്ഞാൽ മതി,ഭരണഘടനക്ക് വിരുദ്ധമായി,ഒരു മതത്തേ മാത്രം ഒഴിവാക്കി കൊണ്ടുളള നിയമത്തേ നിങ്ങൾ അനുകൂലിക്കുന്നുണ്ടോ ? അതിന് മാത്രം ഉത്തരം തന്നാൽ മതി..

ദാറ്റ്സ് ആൾ യുവർ ഓണർ !!

പട്ടും വളയും

പട്ടും വളയും

NB

പട്ടും വളയും നേടിയെടുക്കാൻ ,വെറും ഒറ്റ് കാരന്റ്റെ റോൾ എടുക്കല്ലേ മേനോനെ ആ വേഷം നിങ്ങൾക്ക് ഒട്ടും ചേരില്ല. ഇവിടെ ജനം ഒറ്റക്കെട്ടാണ്,ജാതിക്കും മതത്തിനും അതീതമായി,അതിന്റ്റെ ഇടക്ക് കോലിട്ട് ഇളക്കരുതേ...ജനം താരാട്ട് പാടി ഉറക്കും,ജന്മാന്തരങ്ങളോളം...

ബാലചന്ദ്ര മേനോന്‍

ഫേസ്ബുക്ക് പോസ്റ്റ്

എംഎ നിഷാദ്

ഫേസ്ബുക്ക് പോസ്റ്റ്

പശുക്കളെ തിന്നുന്ന കടുവകളും ശിക്ഷിക്കപ്പെടണമെന്ന് എന്‍സിപി എംഎല്‍എ: ആവശ്യം ഗോവ നിയമസഭയില്‍!!

English summary
Balachandra Menon vs MA Nishad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more