ബാലചന്ദ്രന് ചുള്ളിക്കാട് നടത്തിയ നിരീക്ഷണം കാലിക പ്രസക്തം: പങ്കുവെച്ച് ടിപി രാമകൃഷ്ണന്
തിരുവനന്തപുരം: തൊഴില്‍ ശ്രേഷ്ഠ പുരസ്കാരം സംബന്ധിച്ച് ബാലചന്ദ്രന് ചുള്ളിക്കാട് നടത്തിയ നിരീക്ഷണം കാലിക പ്രസ്കതം കൂടിയതാണെന്ന് മന്ത്രി ടിപി രാമകൃഷ്ണന്. പുരസ്കാരത്തെ കുറിച്ച് ബാലചന്ദ്രന് ചുള്ളിക്കാട് നടത്തിയ നിരീക്ഷണം മന്ത്രി തന്റെ ഫേസ്ബുക്കില്‍ പങ്ക് വെക്കുകയും ചെയ്തു. പുരസ്കാരങ്ങളെ അന്ധമായി ആദരിക്കുന്ന ആളല്ല ഞാന്‍. എങ്കിലും ഈയിടെ സര്‍ക്കാര്‍ നടത്തിയ തൊഴിലാളി പുരസ്കാരപ്രഖ്യാപനം ഈ ഇടതുപക്ഷഭരണകാലത്തെ ഏറ്റവും അഭിമാനകരമായ നിമിഷമായി എനിക്കു തോന്നിയെന്നാണ് ബാലചന്ദ്രന് ചുള്ളിക്കാട് പറയുന്നത്. മന്ത്രി ടിപി രാമകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ തൊഴിലാളി ശ്രേഷ്ഠ പുരസ്കാരത്തെ അഭിനന്ദിച്ച് കവിയും അഭിനയതേവുമായ ശ്രീ ബാലചന്ദ്രന് ചുള്ളിക്കാട് നടത്തിയ നിരീക്ഷണം കാലിക പ്രസ്കതം കൂടിയാണ്. തൊഴില്‍ ശ്രേഷ്ഠ പുരസ്കാരത്തെക്കുറിച്ച് അദ്ദേഹം കുറിച്ച വരികള്‍ പങ്കുവെയ്ക്കുന്നു.

''പുരസ്കാരങ്ങളെ അന്ധമായി ആദരിക്കുന്ന ആളല്ല ഞാന്‍. എങ്കിലും ഈയിടെ സര്‍ക്കാര്‍ നടത്തിയ തൊഴിലാളി പുരസ്കാരപ്രഖ്യാപനം ഈ ഇടതുപക്ഷഭരണകാലത്തെ ഏറ്റവും അഭിമാനകരമായ നിമിഷമായി എനിക്കു തോന്നി. അധ്വാനിക്കുന്നവരെ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും താഴ്ന്ന ജാതിക്കാരുമായി മുദ്രകുത്തി അവഹേളിക്കുന്ന സംസ്കാരമാണ് ഭാരതീയ സംസ്കാരം. ഭാരതീയ ജാതിവ്യവസ്ഥയുടെയും ജാതിനിന്ദയുടെയും അടിസ്ഥാനംതന്നെ തൊഴിലാണ്. ഏറ്റവും നികൃഷ്ടമായ തൊഴിലായി ഭാരതീയ സമൂഹം കരുതിപ്പോരുന്നത് മനുഷ്യമലം നീക്കം ചെയ്യുന്ന തൊഴിലാണ്. മഹാത്മാഗാന്ധി ഓര്‍മിപ്പിച്ചു.''തോട്ടിയില്‍നിന്ന് വമിക്കുന്ന ദുര്‍ഗന്ധം അവന്റെ മലത്തിന്റേതല്ല, നിങ്ങളുടെ മലത്തിന്റേതാണ്. ഇന്ത്യയില്‍ ആദ്യമായി തോട്ടിത്തൊഴിലാളി യൂണിയന് സംഘടിപ്പിച്ചത് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയാണ്.
പണ്ട് തിരുവനന്തപുരത്തെ ഒരു സാംസ്കാരികയോഗത്തില്‍ മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും വാക്കുകള്‍ ധാരാളം ഉദ്ധരിച്ചുകൊണ്ട് ഒരു യുവ പ്രൊഫസര്‍ - സഖാവ് ഇ എം എസിനെ റിവിഷനിസ്റ്റ് എന്നു വിമര്‍ശിച്ചു. ഒട്ടും പ്രകോപിതനാകാതെ ഇ എം എസ് നല്കിയ മറുപടി ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു: ''മാര്‍ക്സും ഏംഗല്‍സും ധാരാളം എഴുതിയിട്ടുണ്ട്. അതു മുഴുവന്‍ വായിച്ചുനോക്കാന്‍ രാഷ്ട്രീയ -പ്രവര്‍ത്തനത്തിനിടയില്‍ എനിക്ക് സമയം ലഭിച്ചിട്ടില്ല. എങ്കിലും അവര്‍ എഴുതിയതിന്റെ സാരാംശം ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. സമ്പത്തും അധികാരവും സംസ്കാരവും അടക്കം മാനവരാശിയുടെ എല്ലാ നേട്ടത്തിന്റെയും അടിസ്ഥാനം മനുഷ്യന്റെ അധ്വാനമാണെന്നും, അതിനാല്‍ മനുഷ്യരാശിയുടെ നേട്ടങ്ങളുടെയെല്ലാം യഥാര്‍ഥ അവകാശി അധ്വാനിക്കുന്ന വര്‍ഗമാണെന്നും ആണ് മാര്‍ക്സിസത്തിന്റെ സാരാംശം. അധ്വാനിക്കുന്ന വര്‍ഗത്തിന് അവരുടെ അവകാശങ്ങള്‍ നേടിക്കൊടുക്കാനുള്ള - പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുന്ന എന്നെപ്പോലുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് എല്ലാ പുസ്തകവും വായിക്കാന്‍ നേരം കിട്ടാറില്ല. പ്രൊഫസര്‍മാര്‍ക്ക് സമയമുണ്ട്. അവര്‍ വായിക്കട്ടെ. പഠിക്കട്ടെ.''
Recommended Video
സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ
പതിനഞ്ച് തൊഴില്‍ വിഭാഗത്തില്‍നിന്ന് പതിനഞ്ചു തൊഴിലാളികളെ കൃത്യമായ മാനദണ്ഡങ്ങളോടെ തെരഞ്ഞെടുത്ത് തൊഴിലാളിശ്രേഷ്ഠ പുരസ്കാരം പ്രഖ്യാപിച്ച - ഇടതുപക്ഷ സര്‍ക്കാര്‍, തൊഴിലിന്റെ പേരില്‍ അവഹേളനവും ജാതിനിന്ദയും മുഖമുദ്രയാക്കിയ -- നമ്മുടെ സമൂഹത്തിന്റെ ഫ്യൂഡല്‍ ബോധത്തെ തിരുത്തുകയാണ്. മനുസ്മൃതിയുടെയും - ചാതുര്‍വര്‍ണ്യത്തിന്റെയും അടിസ്ഥാനത്തിലുള്ള ഹിന്ദുരാഷ്ട്രമാക്കി ഇന്ത്യയെ മാറ്റാന്‍ - പ്രതിജ്ഞാബദ്ധമായ ഒരു ഫാസിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യ ഭരിക്കുമ്പോള്‍, തൊഴിലിന്റെ മഹത്വം ഉദ്ഘോഷിക്കുകയും തൊഴിലാളിക്ക് സാമൂഹ്യ ആദരം നല്‍കുകയും ചെയ്യുന്ന - ഇടതുപക്ഷ സര്‍ക്കാരിന്റെ ''തൊഴിലാളി ശ്രേഷ്ഠ'' പുരസ്കാര പ്രഖ്യാപനത്തിന് ചരിത്രപരമായ - പ്രസക്തിയും പ്രാധാന്യവും ഉണ്ട്. ഭാവിയില്‍ എല്ലാ തൊഴില്‍ മേഖലയും ഈ പുരസ്കാരത്തിന്റെ പരിധിയില്‍ വരട്ടെ എന്നാശംസിക്കുന്നു. പുരസ്കാരം നേടിയ - ബഹുമാനപ്പെട്ട തൊഴിലാളികള്‍ക്ക് എല്ലാ തദ്ദേശ ഭരണസ്ഥാപനവും സ്വീകരണം - നല്‍കണമെന്നും ഈ പുരസ്കാരത്തിനു പിന്നിലുള്ള മഹത്തായ സങ്കല്‍പ്പം സമൂഹത്തിനു മുന്നില്‍ വിശദീകരിക്കണമെന്നും അപേക്ഷിക്കുന്നു''.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications