• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബാലചന്ദ്രന്‍ ചുള്ളിക്കാട് നടത്തിയ നിരീക്ഷണം കാലിക പ്രസക്തം: പങ്കുവെച്ച് ടിപി രാമകൃഷ്ണന്‍

തിരുവനന്തപുരം: തൊഴില്‍ ശ്രേഷ്ഠ പുരസ്‌കാരം സംബന്ധിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാട് നടത്തിയ നിരീക്ഷണം കാലിക പ്രസ്‌കതം കൂടിയതാണെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. പുരസ്കാരത്തെ കുറിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാട് നടത്തിയ നിരീക്ഷണം മന്ത്രി തന്‍റെ ഫേസ്ബുക്കില്‍ പങ്ക് വെക്കുകയും ചെയ്തു. പുരസ്‌കാരങ്ങളെ അന്ധമായി ആദരിക്കുന്ന ആളല്ല ഞാന്‍. എങ്കിലും ഈയിടെ സര്‍ക്കാര്‍ നടത്തിയ തൊഴിലാളി പുരസ്‌കാരപ്രഖ്യാപനം ഈ ഇടതുപക്ഷഭരണകാലത്തെ ഏറ്റവും അഭിമാനകരമായ നിമിഷമായി എനിക്കു തോന്നിയെന്നാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് പറയുന്നത്. മന്ത്രി ടിപി രാമകൃഷ്ണന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തെ അഭിനന്ദിച്ച് കവിയും അഭിനയതേവുമായ ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട് നടത്തിയ നിരീക്ഷണം കാലിക പ്രസ്‌കതം കൂടിയാണ്. തൊഴില്‍ ശ്രേഷ്ഠ പുരസ്‌കാരത്തെക്കുറിച്ച് അദ്ദേഹം കുറിച്ച വരികള്‍ പങ്കുവെയ്ക്കുന്നു.

''പുരസ്‌കാരങ്ങളെ അന്ധമായി ആദരിക്കുന്ന ആളല്ല ഞാന്‍. എങ്കിലും ഈയിടെ സര്‍ക്കാര്‍ നടത്തിയ തൊഴിലാളി പുരസ്‌കാരപ്രഖ്യാപനം ഈ ഇടതുപക്ഷഭരണകാലത്തെ ഏറ്റവും അഭിമാനകരമായ നിമിഷമായി എനിക്കു തോന്നി. അധ്വാനിക്കുന്നവരെ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും താഴ്ന്ന ജാതിക്കാരുമായി മുദ്രകുത്തി അവഹേളിക്കുന്ന സംസ്‌കാരമാണ് ഭാരതീയ സംസ്‌കാരം. ഭാരതീയ ജാതിവ്യവസ്ഥയുടെയും ജാതിനിന്ദയുടെയും അടിസ്ഥാനംതന്നെ തൊഴിലാണ്. ഏറ്റവും നികൃഷ്ടമായ തൊഴിലായി ഭാരതീയ സമൂഹം കരുതിപ്പോരുന്നത് മനുഷ്യമലം നീക്കം ചെയ്യുന്ന തൊഴിലാണ്. മഹാത്മാഗാന്ധി ഓര്‍മിപ്പിച്ചു.''തോട്ടിയില്‍നിന്ന് വമിക്കുന്ന ദുര്‍ഗന്ധം അവന്റെ മലത്തിന്റേതല്ല, നിങ്ങളുടെ മലത്തിന്റേതാണ്. ഇന്ത്യയില്‍ ആദ്യമായി തോട്ടിത്തൊഴിലാളി യൂണിയന്‍ സംഘടിപ്പിച്ചത് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയാണ്.

പണ്ട് തിരുവനന്തപുരത്തെ ഒരു സാംസ്‌കാരികയോഗത്തില്‍ മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും വാക്കുകള്‍ ധാരാളം ഉദ്ധരിച്ചുകൊണ്ട് ഒരു യുവ പ്രൊഫസര്‍ - സഖാവ് ഇ എം എസിനെ റിവിഷനിസ്റ്റ് എന്നു വിമര്‍ശിച്ചു. ഒട്ടും പ്രകോപിതനാകാതെ ഇ എം എസ് നല്‍കിയ മറുപടി ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു: ''മാര്‍ക്‌സും ഏംഗല്‍സും ധാരാളം എഴുതിയിട്ടുണ്ട്. അതു മുഴുവന്‍ വായിച്ചുനോക്കാന്‍ രാഷ്ട്രീയ -പ്രവര്‍ത്തനത്തിനിടയില്‍ എനിക്ക് സമയം ലഭിച്ചിട്ടില്ല. എങ്കിലും അവര്‍ എഴുതിയതിന്റെ സാരാംശം ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. സമ്പത്തും അധികാരവും സംസ്‌കാരവും അടക്കം മാനവരാശിയുടെ എല്ലാ നേട്ടത്തിന്റെയും അടിസ്ഥാനം മനുഷ്യന്റെ അധ്വാനമാണെന്നും, അതിനാല്‍ മനുഷ്യരാശിയുടെ നേട്ടങ്ങളുടെയെല്ലാം യഥാര്‍ഥ അവകാശി അധ്വാനിക്കുന്ന വര്‍ഗമാണെന്നും ആണ് മാര്‍ക്‌സിസത്തിന്റെ സാരാംശം. അധ്വാനിക്കുന്ന വര്‍ഗത്തിന് അവരുടെ അവകാശങ്ങള്‍ നേടിക്കൊടുക്കാനുള്ള - പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുന്ന എന്നെപ്പോലുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് എല്ലാ പുസ്തകവും വായിക്കാന്‍ നേരം കിട്ടാറില്ല. പ്രൊഫസര്‍മാര്‍ക്ക് സമയമുണ്ട്. അവര്‍ വായിക്കട്ടെ. പഠിക്കട്ടെ.''

cmsvideo
  Narendra Modi criticize farmers protest

  സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ

  പതിനഞ്ച് തൊഴില്‍ വിഭാഗത്തില്‍നിന്ന് പതിനഞ്ചു തൊഴിലാളികളെ കൃത്യമായ മാനദണ്ഡങ്ങളോടെ തെരഞ്ഞെടുത്ത് തൊഴിലാളിശ്രേഷ്ഠ പുരസ്‌കാരം പ്രഖ്യാപിച്ച - ഇടതുപക്ഷ സര്‍ക്കാര്‍, തൊഴിലിന്റെ പേരില്‍ അവഹേളനവും ജാതിനിന്ദയും മുഖമുദ്രയാക്കിയ -- നമ്മുടെ സമൂഹത്തിന്റെ ഫ്യൂഡല്‍ ബോധത്തെ തിരുത്തുകയാണ്. മനുസ്മൃതിയുടെയും - ചാതുര്‍വര്‍ണ്യത്തിന്റെയും അടിസ്ഥാനത്തിലുള്ള ഹിന്ദുരാഷ്ട്രമാക്കി ഇന്ത്യയെ മാറ്റാന്‍ - പ്രതിജ്ഞാബദ്ധമായ ഒരു ഫാസിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യ ഭരിക്കുമ്പോള്‍, തൊഴിലിന്റെ മഹത്വം ഉദ്‌ഘോഷിക്കുകയും തൊഴിലാളിക്ക് സാമൂഹ്യ ആദരം നല്‍കുകയും ചെയ്യുന്ന - ഇടതുപക്ഷ സര്‍ക്കാരിന്റെ ''തൊഴിലാളി ശ്രേഷ്ഠ'' പുരസ്‌കാര പ്രഖ്യാപനത്തിന് ചരിത്രപരമായ - പ്രസക്തിയും പ്രാധാന്യവും ഉണ്ട്. ഭാവിയില്‍ എല്ലാ തൊഴില്‍ മേഖലയും ഈ പുരസ്‌കാരത്തിന്റെ പരിധിയില്‍ വരട്ടെ എന്നാശംസിക്കുന്നു. പുരസ്‌കാരം നേടിയ - ബഹുമാനപ്പെട്ട തൊഴിലാളികള്‍ക്ക് എല്ലാ തദ്ദേശ ഭരണസ്ഥാപനവും സ്വീകരണം - നല്‍കണമെന്നും ഈ പുരസ്‌കാരത്തിനു പിന്നിലുള്ള മഹത്തായ സങ്കല്‍പ്പം സമൂഹത്തിനു മുന്നില്‍ വിശദീകരിക്കണമെന്നും അപേക്ഷിക്കുന്നു''.

  English summary
  Balachandran Chullikad's observation is relevent: tp ramakrishnan shares
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X