കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അമ്മ'യ്ക്ക് തല്ല് 'മകന്' തലോടല്‍!!! ഇതാണ് ബാലകൃഷ്ണ പിള്ള, ജനാധിപത്യ ബോധമുള്ള അച്ഛന്‍!!!

മകനെ പിന്തുണച്ചും അമ്മയെ കുറ്റപ്പെടുത്തിയും ആര്‍ ബാലകൃഷ്ണപിള്ള.

  • By Karthi
Google Oneindia Malayalam News

തിരുവനന്തപുരം: ഇടക്കാലത്ത് ആര്‍ ബാലകൃഷ്ണ പിള്ളയും മകനും എംഎല്‍എയുമായ ഗണേഷ് കുമാറും തമ്മില്‍ പരസ്യമായ ഏറ്റമുട്ടലിലായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് വരെ മകനെ ബാലകൃഷ്ണപിള്ള പുറത്താക്കി. എന്നാല്‍ പിന്നീട് മകനെ കൂടെ ചേര്‍ത്ത് നിറുത്തിയ അദ്ദേഹം മകന് മന്ത്രി സ്ഥാനം നല്‍കാത്തതിന്റേ പേരില്‍ യുഡിഎഫ് വിട്ടു. മകന് വേണ്ടിയുള്ള ഈ പിതാവിന്റെ കരുതലിന് ഇപ്പോഴും കുറവൊന്നും സംഭവിച്ചിട്ടില്ല.

Balakrishna Pilla

നടി ആക്രമിക്കപ്പെട്ട കേസ് ശക്തമായി വാര്‍ത്താ മാധ്യമങ്ങളില്‍ ചര്‍ച്ചയായി കൊണ്ടിരുന്നപ്പോഴായിരുന്നു മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനായ അമ്മയുടെ ജനറല്‍ ബോഡി യോഗവും അതേ തുടര്‍ന്ന് പത്രസമ്മേളനവും കൊച്ചില്‍ നടന്നത്. പത്രസമ്മേളനത്തിലെ അമ്മ ഭാരവാഹികളുടെ പ്രതികരണം വീണ്ടും ചര്‍ച്ചയായി. ഏറെ ചര്‍ച്ചയായത് ജനപ്രതിനിധികളായ മുകേഷിന്റേയും ഗണേഷ് കുമാറിന്റേയും പ്രതികരണങ്ങളായിരുന്നു. ഇക്കാര്യത്തില്‍ സിനിമ രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ പ്രതികരണങ്ങളുമായി എത്തി. ആര്‍ ബാലകൃഷ്ണ പിള്ളയും പ്രസ്തുത വിഷയത്തിലുള്ള തന്റെ പ്രതികരണം വ്യക്തമാക്കി.

 balakrishna pilla, kb ganesh kumar

അമ്മയുടെ യോഗത്തില്‍ നടന്നത് ജനാധിപത്യ വരുദ്ധ പ്രവര്‍ത്തിയാണെന്ന കാര്യത്തില്‍ ബാലകൃഷ്ണ പിള്ളയ്ക്കും സംശയമില്ല. മാധ്യമങ്ങളെ കൂകി വിളിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രസ്തുത യോഗത്തില്‍ കെബി ഗണേഷ് കുമാര്‍ അപമര്യാദയായ പെരുമാറിയിട്ടില്ലെന്നാണ് ബാലകൃഷ്ണ പിള്ളയുടെ നിലപാട്. വാര്‍ത്താ സമ്മേളനത്തില്‍ സംഘടനയിലെ പ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും തമ്മിലിമ്മുണ്ടായ വാക് പോരില്‍ ഏറ്റവും അധികം വിമര്‍ശനമുയര്‍ന്നത് മുകേഷിന്റേയും ഗണേഷ് കുമാറിന്റേയും പ്രതികരണത്തിലായിരുന്നു എന്നിരിക്കെയായിരുന്നു മകനെ പിന്തുണച്ചും അമ്മയെ വിമര്‍ശിച്ചുമുള്ള ബാലകൃഷ്ണ പിള്ളയുടെ പ്രതികരണം.

English summary
Things happens at AMMA meeting is not democratic says R Balakrishna Pilla. KB Ganeshkumar didn't misbehave at the meeting, he added.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X