മുന്നണിക്ക് പുറത്തായാല്‍ കൂടുതല്‍ ശക്തനാകുമെന്ന് ബാലകൃഷ്ണപിള്ള
തിരുവനന്തപുരം: യുഡിഎഫില്‍ നിന്ന് പുറത്താക്കിയാല്‍ സന്തോഷമേയുള്ളൂവെന്ന് കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ള. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയതിന് പുറത്താക്കിയാല്‍ സന്തോഷം. എന്നാല്‍ മുന്നണി വിട്ട് പുറത്തുപോയാല്‍ കൂടുതല്‍ ശക്തനാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
ഉമ്മന്‍ചാണ്ടിയെ വെല്ലുവിളിച്ചാണ് ബാലകൃഷ്ണപിള്ള വീണ്ടും രംഗത്തു വന്നിരിക്കുന്നത്. ഉമ്മന്‍ചാണ്ടി തന്നെ അപമാനിച്ചുകൊണ്ടിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിയെ കണ്ടത് എന്തിനാണെന്ന് പിന്നീട് വെളിപ്പെടുത്താമെന്നും പിള്ള പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ടതില്‍ സംശയമുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ വീട്ടിലെ ക്യാമറ പരിശോധിച്ചാല്‍ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.

ചിലപ്പോള്‍ ആ ക്യാമറ സരിതയുടെ കാര്യത്തില്‍ ചെയ്തതുപോലെ നശിപ്പിച്ചുണ്ടാകുമെന്നും പിള്ള പരിഹസിച്ചു. സെപ്റ്റംബര്‍ 28നാണ് മുഖ്യമന്ത്രിയെ കണ്ടത്. ഇക്കാര്യം ഏത് പള്ളിയില്‍ ചെന്ന് സത്യമിടാനും ബാലകൃഷ്ണപിള്ള ഒരുക്കമാണ്.
മുന്നണിയില്‍ നിന്ന് പുറത്തുപോയാല്‍ ഒറ്റക്കായാലും കൂട്ടുകൂടിയായാലും അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്നും പിള്ള വ്യക്തമാക്കി. തന്റെ മാര്‍ഗം കണ്ടെത്താന്‍ തനിക്കറിയാം. യുഡിഎഫ് എന്തുവേണമെങ്കിലും ചെയ്യട്ടേയെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.












Click it and Unblock the Notifications