കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി വഞ്ചിച്ചെന്ന് പിള്ള, ഭീഷണി

  • By Soorya Chandran
Google Oneindia Malayalam News

പത്തനാപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ പറഞ്ഞ് പറ്റിച്ചുവെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബലകൃഷ്ണ പിള്ളയുടെ ആരോപണം. ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കാമെന്ന് പറഞ്ഞുറപ്പിച്ച മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്നാണ് ബാലകൃഷ്ണ പിള്ള പറയുന്നത്.

ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കാമെന്ന് പത്താനപുരത്ത് വച്ച് നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിതായിരുന്നത്രെ. പക്ഷേ ഉമ്മന്‍ ചാണ്ടി ആ വാക്ക് പാലിച്ചില്ല.

Balakrishna Pillai

കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തില്‍ ഗണേഷിന്റെ മന്ത്രിക്കാര്യം ബാലകൃഷ്ണ പിള്ള ഉന്നയിച്ചിരുന്നതായാണ് വിവരം. ഗണേഷിനെ തിരിച്ചെടുത്തില്ലെങ്കില്‍ സരിത എസ് നായരുടെ വിവാദ മൊഴി പുറത്തുവിടുമെന്നായിരുന്നത്രെ പിള്ളയുടെ ഭീഷണി. അത് പുറത്ത് വന്നാല്‍ മന്ത്രിസഭ പോലും താഴെവീഴുമെന്ന് ബാലകൃഷ്ണ പിള്ള ഭീഷണിപ്പെടുത്തിയതായും വാര്‍ത്തകളുണ്ട്.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കൊല്ലം, മാവേലിക്കര സീറ്റുകള്‍ യുഡിഎഫിന് ലഭിക്കാന്‍ കാരണം കേല കോണ്‍ഗ്രസ് ബിയുടെ പിന്തുണയാണെന്ന അവകാശവാദവും ബാലകൃഷ്ണപിള്ള ഉന്നയിക്കുന്നുണ്ട്.

സരിതയുടെ മൊഴിയില്‍ ഇപ്പോള്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ടയാളും ചില മന്ത്രിമാരും ഉണ്ടെന്ന് ബാലകൃഷ്ണ പിള്ള പറഞ്ഞു. സരിതയുടെ വിവാദ മൊഴിയുടെ പകര്‍പ്പ് ബാലകൃഷ്ണപിള്ളയുടെ കൈവശം ഉണ്ടെന്നാണ് അവകാശവാദം .

English summary
Balalrishna Pillai alleges that Oommen Chandy Cheated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X