കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയരാജനെ ജയിലില്‍ സന്ദര്‍ശിച്ച പിള്ളയും മകനും ഇടതുപക്ഷത്തേക്കോ?

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: ജയിലില്‍ കഴിയുന്ന സിപിഎം സംസ്ഥാന സമിതി അംഗം എം.വി ജയരാജനെ കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയും മകന്‍ കെ.ബി ഗണേശ് കുമാറും ജയിലില്‍ സന്ദര്‍ശിച്ചത് എല്‍ഡിഎഫിനുള്ളിലെ പുതിയ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

കെഎം മാണിക്കെതിരെ 20 കോടിയിലധികം രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ച ബാലകൃഷ്ണ പിള്ള ഇപ്പോള്‍ യുഡിഎഫിനകത്താണോ പുറത്താണോ എന്ന് വ്യക്തമല്ലാത്ത സാഹചര്യത്തിലാണ് ജയരാജനെ സന്ദര്‍ശിച്ചതെന്നത് ശ്രദ്ധേയമാണ്. പൂജപ്പുര ജയിലില്‍ നാലാഴ്ചത്തെ തടവില്‍ കഴിയുന്ന ജയരാജനെ ബുധനാഴ്ചയാണ് പിള്ളയും മകനും സന്ദര്‍ശിച്ചത്. ജഡ്ജിമാര്‍ക്കെതിരായ ശുംഭന്‍ പ്രയോഗത്തെ തുടര്‍ന്ന് കോടതി അലക്ഷ്യത്തിനാണ് ജയരാജനെ ശിക്ഷിച്ചത്.

mv-jayarajan

ജയരാജനെ സന്ദര്‍ശിച്ചതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നാണ് ബാലകൃഷ്ണ പിള്ളയും ഗണേഷും അറിയിച്ചത്. സൗഹൃദത്തിന്റെ പേരില്‍ മാത്രമാണ് സന്ദര്‍ശനം. ഇടതുപക്ഷവുമായി യാതൊരു അകല്‍ച്ചയുമില്ലെന്നും ഇരുവരും പറഞ്ഞു. എന്നാല്‍, സിപിഎം നേതാക്കളെ ജയിലില്‍ സന്ദര്‍ശിക്കുന്ന പതിവ് യുഡിഎഫ് നേതാക്കള്‍ക്ക് ഇല്ലാത്തതുകൊണ്ടുതന്നെ ബാലകൃഷ്ണപിള്ളയുടെ സന്ദര്‍ശനം യുഡിഎഫിനുള്ളില്‍ ചര്‍ച്ചയ്ക്കു വഴിതെളിച്ചിട്ടുണ്ട്.
balakrishna-pillai

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ബാലകൃഷ്ണ പിള്ളയെ എല്‍ഡിഎഫില്‍ എത്തിക്കാനുള്ള നീക്കം നടക്കുന്നതായാണ് തിരുവനന്തപുരത്തുനിന്നുള്ള റിപ്പോര്‍ട്ടുകള്‍. അതേസമയം, യുഡിഎഫില്‍ നിന്നും പുറത്താക്കുകയാണെങ്കില്‍ എല്‍ഡിഎഫില്‍ ചേരാമെന്ന നിലപാടിലാണ് പിള്ള. രണ്ടുമാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അറിയിക്കാമെന്ന് കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിനെ അനൗദ്യോഗികമായി അറിയിച്ചിട്ടുമുണ്ട്.


English summary
Balakrishna Pillai and Ganesh Kumar visits M V Jayarajan in jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X