കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാളകം കേസ്; ഗണേഷിനെയും ബാലകൃഷ്ണ പിള്ളയെയും നുണപരിശോധനയ്ക്ക് വിധേയരാക്കും

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ വിവാദമുണ്ടാക്കിയ വാളകം കേസില്‍ കേരള കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ബാലകൃഷ്ണ പിള്ളയെയും മകന്‍ ഗണേഷ് കുമാറിനെയും നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ തീരുമാനം. നുണ പരിശോധനയ്ക്കു ഹാജരാകണമെന്ന് കാണിച്ച് സിബിഐ രണ്ടുപേര്‍ക്കും കത്തുനല്‍കുമെന്നാണ് വിവരം.

കേസില്‍ ബാലകൃഷ്ണ പിള്ളയെയും ഗണേഷ് കുമാറിനെയും സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ ഇരുവരും കളവുപറയുന്നതായി സിബിഐയ്ക്ക് സംശയം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, ഇരുവരും ഇതിന് സന്നദ്ധരാകുമോ എന്ന കാര്യം വ്യക്തമല്ല.

കേസുമായി ബന്ധപ്പെട്ട് ബാലകൃഷ്ണപിള്ളയുടെ ബന്ധുവും കേരളകോണ്‍ഗ്രസ് (ബി) സെക്രട്ടറിയുമായ ശരണ്യ മനോജ്, ഗണേഷ്‌കുമാറിന്റെ അഡീഷനല്‍ പി.എ പ്രദീപ് എന്നിവരടക്കം എട്ടുപേരെ നേരത്തെ സിബിഐ നുണപരിശോനക്ക് വിധേയമാക്കിയിരുന്നു. കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് മനോജ് പിന്നീട് മാധ്യമങ്ങളെ അറിയിച്ചിരുന്നത്.

ganesh-kumar-balakrishna-pillai

2011 സെപ്റ്റംബര്‍ 27ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. വാളകം രാമവിലാസം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന കൃഷ്ണകുമാറിനെ ഗുരുതരമായ പരിക്കുകളോടെ റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കൃഷ്ണകുമാറിനെ കാറിടിച്ചതെന്നായിരുന്നു ലോക്കല്‍ പോലീസ് പറഞ്ഞിരുന്നതെങ്കിലും അദ്ധ്യാപകനെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയശേഷം റോഡില്‍ തള്ളുകയായിരുന്നെന്നാണ് കരുതപ്പെടുന്നത്.

ബാലകൃഷ്ണ പിള്ളയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിലെ അദ്ധ്യാപകനായ കൃഷ്ണകുമാറും ബാലകൃഷ്ണ പിള്ളയും നേരത്തെ പല കാര്യങ്ങളിലും കൊമ്പുകോര്‍ത്തിരുന്നു. ഇതാണ് അക്രമത്തിന് കാരണമായതെന്നാണ് അദ്ധ്യാപകനും കുടുംബവും ആരോപിക്കുന്നത്. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയല്ലെന്ന് കാട്ടി ഇരുവരും പരാതി നല്‍കിയതോടെ കേസ് സിബിഐക്കു വിടുകയായിരുന്നു.

English summary
Valakom case Balakrishna Pillai, Ganesh to undergo lie-detector test
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X