കോണ്‍ഗ്രസിന്റെ ചതി വിരേന്ദ്രകുമാര്‍ മനസ്സിലാക്കിയില്ലെന്ന് ബാലകൃഷ്ണപിള്ള
തിരുവനന്തപുരം: തന്റെ ഉപദേശം കേല്‍ക്കാതെ പോയതുകൊണ്ടാണ് എം.പി വിരേന്ദ്രകുമാര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരിച്ച് എട്ടു നിലയില്‍ പൊട്ടിയതെന്ന് കേരളാ കോണ്‍ഗ്രസ് ബി ചെയര്മാന് ആര്.ബാലകൃഷ്ണപ്പിള്ള. പാലക്കാട് മത്സരിക്കരുതെന്ന് താന്‍ വീരേന്ദ്രകുമാറിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കോണ്‍ഗ്രസിന്റെ ചതി മനസ്സിലാക്കാന്‍ വീരേന്ദ്രകുമാറിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
വീരേന്ദ്ര കുമാറിന്റെ തോല്‍വിയെ കുറിച്ച് പഠിക്കാന്‍ യുഡിഎഫ് നിയോഗിച്ച ഉപസമിതിയുടെ അദ്ധ്യക്ഷനാണ് ബാലകൃഷ്ണപ്പിള്ള. കോണ്‍ഗ്രസ് വിരേന്ദ്രകുമാറിനെ ചതിക്കുകയായിരുന്നു. ചതിച്ചവരുടെ പൂര്‍ണവിവരങ്ങള്‍ തന്റെ കൈയ്യിലുണ്ടെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി.

ചതിച്ചവരുടെ വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തി യുഡിഎഫിന് റിപ്പോര്‍ട്ട് നല്‍കും. കോണ്‍ഗ്രസ് എന്തെല്ലാം വാഗ്ദാനങ്ങള്‍ നല്കിയാലും തന്റെ മകനെ ഇനി ഉമ്മന്‍ചാണ്ടി സര്‍ക്കാരിലേക്ക് വിടില്ലെന്നും ബാലകൃഷ്മപിള്ള പറഞ്ഞു. താനും ഗണേഷും ബിജെപിയിലേക്കു പോകും എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. അതൊരിക്കലും ഉണ്ടാകില്ല, ബിജെപിയോട് ഒരു വിരോധവും ഉണ്ടായിട്ടല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് അഴിമതിയില്‍ മുങ്ങി കുളിച്ചിരിക്കുകയാണ്. ആരോപണങ്ങള്‍ എഴുതി നല്‍കിയിട്ടൊന്നും ഒരു കാര്യവും ഇല്ല. അഴിമതികള്‍ ഇനിയും കണ്ടാല്‍ ഉറക്കെ വിളിച്ചു പറയുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് രക്ഷപ്പെടണമെങ്കില്‍ രാഹുല്‍ ഗാന്ധി പുറത്തുപോകണമെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications