മന്ത്രിമാര്‍ക്കെതിരായ രഹസ്യകത്ത് പുറത്തുവിടുമെന്ന് ബാലകൃഷ്പിള്ള
കൊട്ടാരക്കര: സംസ്ഥാന സര്‍ക്കാരിലെ മന്ത്രിമാര്‍ക്കെതിരായ രഹസ്യകത്ത് പുറത്തുവിടുമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള. ബാര്‍കോഴ ആരോപണത്തില്‍ വിജിലന്‍സിന് മൊഴി നല്‍കിയശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജിലന്‍സിന് നല്‍കിയ മൊഴിയെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല.
എന്നാല്‍, സംസ്ഥാന മന്ത്രിമാരുടെ അഴിമതി സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തും താന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തും ഉടന്‍ പുറത്തുവിടുമെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടുത്തരവാദിത്വം ഇല്ലാത്ത മുന്നണിയായി യുഡിഎഫ് മാറിക്കഴിഞ്ഞു. മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍കോഴയ്ക്ക് പിന്നിലെ കിംഗ് പിന്നിനെ അറിയാമെന്ന് കഴിഞ്ഞ ദിവസം മാണി പറഞ്ഞിരുന്നു. എങ്കില്‍ ആ സൂത്രധാരന്‍ ആരാണെന്ന് മാണി വെളിപ്പെടുത്തണമെന്ന് ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു. നിലവില്‍ മന്ത്രി കെ ബാബുവിനെതിരെയും കേസെടുക്കേണ്ട സാഹചര്യമുണ്ട്. രണ്ടുപേര്‍ക്ക് രണ്ട് നീതി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
മാണി കുറ്റക്കാരനാണെന്ന് തനിക്ക് ഉറച്ച ബോധ്യമുണ്ട്. എന്നാല്‍ മാണി മാത്രമല്ല, മാണിയേക്കാള്‍ വലിയ അയോഗ്യന്മാര്‍ സംസ്ഥാന മന്ത്രിസഭയിലുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അഴിമതി നിറഞ്ഞതായിരിക്കുന്നു. ഉപഭോക്തൃ കോടതികളില്‍ ജഡ്ജിമാരെ നിയമിച്ചതിലും അഴിമതി നടന്നിട്ടുണ്ട്. ഇതിന്റെ തെളിവുകളും തന്റെ കൈയ്യിലുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.












Click it and Unblock the Notifications