കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല വിഷയത്തിൽ പ്രതികരണവുമായി ബാലക‍ൃഷ്ണ പിള്ള; സർക്കാരിനെ കുറ്റപ്പെടുത്തരുത്, പക്ഷേ..

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പ്രതികരണവുമായി കേരള കോൺഗ്രസ് ബി നേതാവും മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനുമായ ആർ ബാലകൃഷ്ണ പിള്ള. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണം. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശ്വാസങ്ങളും ആചാരങ്ങളും പരിരക്ഷിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ചുംബന സമരം നടത്താന്‍ സ്വാതന്ത്ര്യം വേണമെന്ന് പറയുന്നതുപോലെ ശബരിമലയില്‍ കയറാന്‍ അനുമതി വേണമെന്ന് പറയുന്നത് വിഡ്ഡിത്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

<strong>ആചാരലംഘനമുണ്ടായെങ്കില്‍ തില്ലങ്കേരിയെ 41 ദിവസം ഭജനമിരുത്താം.... മറുപടിയുമായി സുരേന്ദ്രന്‍</strong>ആചാരലംഘനമുണ്ടായെങ്കില്‍ തില്ലങ്കേരിയെ 41 ദിവസം ഭജനമിരുത്താം.... മറുപടിയുമായി സുരേന്ദ്രന്‍

അതേസമയം ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച വിധി പുറപ്പെടുവിച്ചത് കോടതിയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന വ്യാപകമായി എന്‍എസ്എസ് കരയോഗ മന്ദിരങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായതിന് പിന്നില്‍ ആര്‍ എസ്എസ് ക്രിമിനലുകളാണെന്ന് മന്ത്രി ഇപി ജയരാജന്‍ ആരോപിച്ചിരുന്നു. ഈ ആരോപണം മന്ത്രിക്ക് ലഭിച്ച ഔദ്യോഗികമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

മതവികാരം ഇളക്കിവിട്ടു

മതവികാരം ഇളക്കിവിട്ടു


അതേസമയം കോഴിക്കോട് യുവമോര്‍ച്ചാ വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ പിഎസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കസബ പോലീസ് കേസെടുത്തു. ശബരിമലയില്‍ ആചാരലംഘനമുണ്ടായാല്‍ നട അടച്ചിടുമെന്ന് പ്രഖ്യാപിക്കും മുന്‍പ് തന്ത്രി തന്നെ ബന്ധപ്പെട്ടിരുന്നതായി പറഞ്ഞ ശ്രീധരന്‍ പിള്ള തന്ത്രിയെയും പ്രവര്‍ത്തകരെയും കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചുവെന്നും പിള്ളയ്‌ക്കെതിരായ പരാതിയില്‍ പറയുന്നുണ്ട്.

ബിജെപിക്ക് സുവർണ്ണാവസരം

ബിജെപിക്ക് സുവർണ്ണാവസരം


നന്മണ്ട സ്വദേശിയായ ഷൈബിനാണ് കോഴിക്കോട് കസബ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മതവികാരം ഇളയ്ക്കി വിടുന്നതിനെതിരെ പിള്ളയ്‌ക്കെതിരെ കേസെടുക്കണമെന്ന് കൊച്ചിയിലും കോഴിക്കോടും പിള്ളയ്‌ക്കെതിരെ കേസെടുത്തിരുന്നു. യുവമോര്‍ച്ച സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പിള്ള വിവാദ പ്രസംഗം നടത്തിയിരുന്നത്. ശബരിമല ബിജെപിക്ക് ഒരു സുവര്‍ണാവസരമാണെന്നും നമ്മള്‍ വെച്ച കെണിയില്‍ ഓരോരുത്തരായി വീണെന്നും ശ്രീധരന്‍പിള്ള പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

വിശ്വാസികൾ 200 പേർ മാത്രം

വിശ്വാസികൾ 200 പേർ മാത്രം


ചിത്തിര ആട്ടവിശേഷ പൂജകള്‍ക്കായി ശബരിമലയില്‍ എത്തിയവരില്‍ 200 പേര്‍ മാത്രമാണ് യഥാര്‍ത്ഥ ഭക്തരെന്ന് പോലീസ് വിലയിരുത്തല്‍. 7300 പേരാണ് ഈ സമയത്ത് ശബരിമലയിലെത്തിയത്. 7100 പേര്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും വിവിധ ഹിന്ദു ഗ്രൂപ്പുകളുടെയും പ്രവര്‍ത്തകരോ, അവരുടെ പ്രേരണയില്‍ എത്തിയവരോ ആണെന്നാണ് പോലീസ് വിലയിരുത്തലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു.

പ്രതിഷേധിച്ചത് ഡിവൈഎഫ്ഐ നേതാവ്

പ്രതിഷേധിച്ചത് ഡിവൈഎഫ്ഐ നേതാവ്

അതേസമയം സന്നിധാനത്ത് 52കാരിക്കെതിരെ ആദ്യം പ്രതിഷേധിച്ചത് ഡിവൈഎഫ്‌ഐക്കാരനെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. എങ്ങനെയും കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. തൃശൂരില്‍ നിന്നുവന്ന സ്ത്രീയും കുടുംബവുമാണ് ചോറൂണിന് വന്നത്. ആ സ്ത്രീ ആരാണെന്ന് മനസ്സിലാക്കിയ ഒരാളാണ് അവിടെയാദ്യം പ്രകോപനമുണ്ടാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിന് പിന്നിൽ സർക്കാരാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

English summary
R Balakrishna Pillai on Sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X