കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോറി തട്ടി ബാലരാമപുരം റെയിൽവേ ഗേറ്റ് തകർന്നു; വാഹന നിയന്ത്രണം

  • By Desk
Google Oneindia Malayalam News

ബാലരാമപുരം: ബാലരാമപുരം റെയിൽ വേ ഗേറ്റ് ലോറി തട്ടി തകര്ന്നു. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ബാലരാമപുരം റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ഇന്റെർലോക്ക് സംവിധാനത്തിലുള്ള ഗേറ്റിലാണ് ടിപ്പ‌ർ ലോറി വന്നിടിച്ചത്. ട്രെയിൻ വരുന്നതിന് തൊട്ട് മുമ്പാണ് സംഭവം. ഗേറ്റ് അടക്കുന്നതിന് മുമ്പായി വേഗത്തിൽ പോകാൻ ശ്രമിക്കവെയാണ് ഗേറ്റ് തകർത്തത്. ട്രെയിൻ കടന്നുപോയതിനു പിന്നാലെ ഗേറ്റ് തുറക്കാൻ ശ്രമിച്ചെങ്കിലും ഒരു ഭാഗത്തെ ഗേറ്റ് ഉയർത്താൻ സാധിച്ചില്ല. തുടർന്ന് ഗേറ്റ് കീപ്പർ റെയിൽ വേ ഡിവിഷൻ അധികൃതരെ വിവരമറിയിച്ചു.

railwaygatebalaramapuram-

ബാലരാമപുരം പൊലീസും സ്ഥലത്തെത്തിയിരുന്നു. ഗേറ്റിന്റെ കേടുപാടുകൾ തീർത്ത് തരാമെന്ന് ലോറി ഉടമ റെയിൽവേ ഡിവിഷൻ അധികൃതർക്ക് ഉറപ്പ് നൽകിയതായി പൊലീസ് പറഞ്ഞു. ഇന്റെർലോക്ക് സംവിധാനം തകരാറിലായതിനെ തുടർന്ന് ‌ചങ്ങല വച്ചാണ് ഇന്നലെ ഗേറ്റിന്റെ കവാടം അടച്ചത്.സംഭവത്തിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് കേസ്സെടുത്തു. റെയിൽവേ ഗേറ്റ് അടിയന്തിരമായി നവീകരിച്ച് നൽകാൻ ലോറി ഉടമ തയ്യാറായില്ലെങ്കിൽ അറസ്റ്റ് ചെയ്യാനും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന് അധികാരമുണ്ട്. ഗേറ്റ് തകര്ന്നതോടെ ബാലരാമപുരം മുതൽ തേമ്പാമുട്ടം വരെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ഗതാഗതക്കുരുക്ക് മാറിയത്. ഇന്റെർലോക്ക് സംവിധാനം തകരാറിലായതിനാൽ വാഹനനിയന്ത്രണവുമേ‌ർപ്പെടുത്തിയിട്ടുണ്ട്.

English summary
balaramapuram railway gate destroyed by hitting lorry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X