'ബാല ഇപ്പോൾ എലിസബത്തിനെതിരെ കേസ് കൊടുത്തതിന് കാരണം അറിയാം, കോകില ട്രാപ്പിലായി'; യുട്യൂബർ അജു അലക്സ്
കൊച്ചി: തനിക്കെതിരായ ആരോപണത്തിൽ മുൻ ഭാര്യ എലിസബത്തിനെതിരെ പരാതി നൽകിയിരിക്കുകയാണ് ബാല. എലിസബത്ത് സമൂഹ മാധ്യമങ്ങൾ വഴി തന്നെ തുടർച്ചയായി അപമാനിക്കുന്നുവെന്ന് കാണിച്ചാണ് പരാതി. എലിസബത്തിനെ കൂടാതെ കോണ്ടെന്‍റ് ക്രിയേറ്റര്‍ അജു അലക്സ്, മുൻഭാര്യ അമൃത സുരേഷ് എന്നിവർക്കെതിരേയും പരാതി നൽകിയിട്ടുണ്ട്. ഇപ്പോഴിതാ തനിക്കെതിരായ പരാതിയിൽ പ്രതികരിക്കുകയാണ് അജു അലക്സ്. ചിലർ തനിക്കെതിരെ വെബ് സീരീസുപോലെ വീഡിയോ ചെയ്യുന്നുവെന്നുള്ള ബാലയുടെ ആരോപണങ്ങൾക്കടക്കം അജു അലക്സ് മറുപടി നൽകി.
അജുവിന്റെ വാക്കുകളിലേക്ക് -' ബാല-എലിസബത്ത് വിവാദത്തിൽ മൂന്ന് വീഡിയോ ആണ് ഞാൻ ഇട്ടത്. അതിൽ തന്നെ എന്റെ വീട്ടിൽ തോക്കുമായി വന്നത് സംബന്ധിച്ച കേസിൽ ഒരു സാക്ഷിയെ കിട്ടുമ്പോൾ എനിക്ക് പറയാതിരിക്കേണ്ട കാര്യമില്ല. കോകില എലിസബത്തിനെതിരെ സംസാരിച്ചപ്പോഴും വീഡിയോ ഇട്ടു. ബാലയെ പറ്റി ആരും ചുമ്മാ വന്ന് പറഞ്ഞ് കേട്ടിട്ടില്ല. എനിക്കെതിരെ പറഞ്ഞപ്പോൾ ഞാൻ കേസ് കൊടുത്തിട്ടുണ്ട്, അമൃത, എലിസബത്ത് എന്നിവർക്കെല്ലാം പ്രശ്നുണ്ട്. കരൾ രോഗം വെച്ച് കൊണ്ട് ബാല സിമ്പതി പിടിക്കുകയാണ്. ഈ അസുഖം ഉള്ള സമയത്താണ് ഇയാൾ എലിസബത്തിനെ പീഡിപ്പിച്ചത്.

എലിസബത്തിനെ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചുവെന്നത് നൂറ് ശതമാനം ശരിയാണ്. ശാരീരികമായും മാനസികമായും തന്നെ ബാല പീഡിപ്പിച്ചെന്ന് അവർ പറഞ്ഞിട്ടുണ്ട്, സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതായി വീഡിയോയിൽ പറയുന്നുണ്ട്. കോകിലയും ബാലയും എന്തിനാണ് എലിസബത്തിന്റെ പഴയ വിവാഹത്തെ കുറിച്ച് പറയുന്നത്. അവരുടെ ആദ്യ വിവാഹം ഡിവോഴ്സ്ഡ് ആണ്. നിയമപരമായി വേർപിരിഞ്ഞതാണ്. അതിനെ വളച്ചൊടിച്ച് അവന്റെ കൂടെ പോയി താമസിക്കൂവെന്നൊക്കെ പറഞ്ഞാണ് കോകില വീഡിയോ ഇട്ടിരിക്കുന്നത്. നിനക്ക് ഭർത്താവ് ഇല്ലേ അവന്റെ കൂടെ പോയി ജീവിക്കൂവന്നാണ് പറയുന്നത്. വിവാഹമോചനത്തിന് എന്തോ താമസം വന്നപ്പോൾ ബാലയാണ് അയാളുടെ ഇൻഫ്ലുവെൻസ് ഉപയോഗിച്ച് ഇടപെട്ട് എലിസബത്തിനെ കൂട്ടിക്കൊണ്ടുപോകുന്നത്. എന്നിട്ടാണ് ഇവൻ ഈ കള്ളം പറയുന്നത്. പുതിയ വീഡിയോയിൽ ബാല പറയുന്നത് ഒരു ഡിവോഴ്സ് നടന്നാൽ എന്താകും അവസ്ഥ, മറ്റേ ഡോക്ടറുടെ അവസ്ഥ എന്താണ് എന്നൊക്കെ, അയാൾ ഇപ്പോൾ സുഖമായി ജീവിക്കുന്നു.
ബാല വിവാഹം കഴിച്ച് ഡിവോഴ്സ് ചെയ്തത് പോലെയല്ല എലിസബത്ത് ആദ്യ ബന്ധം പിരിഞ്ഞത്. എലിസബത്തിന്റെ മുൻ ഭർത്താവിനോ ഇവർക്കോ പ്രശ്നമില്ല, രണ്ട് പേരും ക്ലീനാണ്. അതിനെ കുറിച്ചും കള്ളം പറഞ്ഞോണ്ടിരിക്കുകയാണ് ബാല. എലിസബത്ത് മുൻ ഭർത്താവിനെ കുറിച്ച് എന്തെങ്കിലും വിമർശനം പറയുന്നുണ്ടോ?
എലിസബത്ത് 15 വർഷമായി മരുന്ന് കഴിക്കുകയാണെന്നൊക്കെ പറയുകയാണ്. എന്ത് മരുന്നാണ് കഴിക്കുന്നത്? വ്യക്തത വേണ്ടേ പറയുമ്പോൾ. ഇത്തരത്തിൽ പറയുമ്പോൾ ആളുകൾ റിയാക്ട് ചെയ്യും, ചിലപ്പോൾ പരിഹസിക്കുകയും ചെയ്യും. എന്തുകൊണ്ടാണ് എലിസബത്തിന്റെ വീഡിയോയിൽ യാതൊരു പരാതിയും സംവിധാനങ്ങൾ എടുക്കാത്തത്.
ബാല ഇനി എവിടേയും തോക്കുമായി പോകില്ല, കാരണം ഇനിയും പോയാൽ ബാലയുടെ സാധ്യതകളൊക്കെ തീരും.. ഇവന് ഇതൊക്കെ കൃത്യമായി അറിയാം. അവന് വക്കീലൻമാർ കൃത്യമായി പറഞ്ഞുകൊടുക്കുന്നുണ്ട്. അതുകൊണ്ടാണ് അവൻ കേസുമായി പോയത് തന്നെ. അവൻ എന്തുകൊണ്ടാണ് കേസ് കൊടുത്തത് എന്ന് എനിക്ക് കൃത്യമായി അറിയാം, ഇവൻ രാവിലെ കേസുമായി പോകുമെന്ന് ഞാൻ കഴിഞ്ഞ ദിവസം വീഡിയോയിൽ പറഞ്ഞതേയുള്ളൂ.
ബാല നേരിട്ട് ഇനിയൊന്നും ചെയ്യില്ല, മറ്റുള്ളവരെ വിട്ട് ചെയ്യിച്ചാലെ ഉള്ളൂ. ബാലയുമായി യാതൊരു കോംപ്രമൈസിനും ഞാൻ തയ്യാറായിട്ടില്ല, തയ്യാറാകുകയുമില്ല. ബാല എന്തായാലും സമൂഹത്തിന് മുൻപിൽ നാണംകെട്ടു. ഇയാളുടെ കളികൾ മനസിലാകാത്ത കുറച്ചുപേരുണ്ട്, അവരെ പറ്റിക്കാനുള്ള പരിപാടിയാണ് ഇപ്പോൾ നോക്കിക്കോണ്ടിരിക്കുന്നത്.
എന്റെ വീട്ടിൽ വന്നപ്പോൾ ഇവൻ പാന്റ് എടുത്ത് കൊണ്ടുപോയി. എന്തിനാണെന്നറിയോ ആ പാന്റിൽ കഞ്ചാവ് ഒളിപ്പിച്ച് അത് പോലീസ് സ്റ്റേഷനിൽ കൊടുത്ത് എന്നെ കഞ്ചാവ് കേസിൽ പ്രതിയാക്കാൻ വേണ്ടി. ഒന്നാലോചിച്ച് നോക്കിയേ? ഇവൻ വീഡിയോയിൽ പറഞ്ഞോണ്ടിരിക്കുന്നുണ്ട് ഞാൻ എംഡിഎംഎയാണെന്നൊക്കെ. ബാല ഇവിടെ വന്നപ്പോൾ അയാളുടെ കൈയ്യിൽ തോക്കുണ്ടായിരുന്നു, ആറാട്ടണ്ണൻ കണ്ടതാണ്, എലിസബത്തും കണ്ടതാണ്, അതിനാണ് അവർ സാക്ഷി. ആറാട്ടണ്ണന് വെളിവില്ലെന്നൊക്കെ പറയും, പക്ഷെ അയാൾക്കൊരു ഓർമക്കുറവും ഇല്ല. ഭയപ്പെടുത്തുമ്പോൾ തിരിച്ചും മറിച്ചും പറയുമെന്നല്ലാതെ.
ആറാട്ടണ്ണന് ബാലയെ പേടിയാണ്. മാറ്റി മറിച്ചും പറയുന്നത് കൊണ്ടാണ് ആറാട്ടണ്ണനെ അടുപ്പിക്കാത്തത്.
ബാലയ്ക്കെതിരെ കൃത്യമായ തെളിവുണ്ടായിട്ടും എലിസബത്ത് പറഞ്ഞതിൽ യാതൊരു നടപടിയും ഉണ്ടാകുന്നില്ല. ബാലയ്ക്കെതിരെ പരാതി പലയിടത്തും ആയിട്ടുണ്ട്, അതിൽ നടപടി ആയി കാണില്ല, ഈ വിവരം ബാലക്ക് ലഭിച്ചിരിക്കാം, അതിനാലായിരിക്കും ബാല ഇപ്പോൾ കേസുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.
എലിസബത്തിനെ നേരിട്ട് കണ്ടപ്പോൾ ഞാൻ പറഞ്ഞത് എവിടെയൊക്കെ എന്തൊക്കെ പരാതി കൊടുക്കാനുണ്ടോ അതൊക്കെ കൃത്യമായി കൊടുക്കണമെന്നാണ്. മനുഷ്യാവകാശ കമ്മീഷനും വനിത കമ്മീഷനിലുമൊക്കെ പരാതി കൊടുക്കാം എന്ന് പറഞ്ഞതാണ്. മാധ്യമങ്ങൾക്ക് മുൻപിലും വരണം, മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി കൊടുക്കണമെന്നും പറഞ്ഞു. എന്നാൽ അവർക്ക് അതിനുള്ള ശേഷിയില്ല, അതെനിക്ക് മനസിലാകുന്നുണ്ട്. അവരെ നിർബന്ധിക്കാൻ എനിക്ക് സാധിക്കില്ല.
കോകിലക്കെതിരെ എന്തായാലും കേസ് വരും. അവർക്ക് അറിയാത്ത കാര്യങ്ങളാണ് അവർ പറയുന്നത്. 15 വയസ് തൊട്ട് എലിസബത്ത് മരുന്ന് കഴിക്കുന്നുണ്ടെന്നാണ് കോകില പറയുന്നത്. കോകിലക്ക് അപ്പോൾ വെറും 9 വയസായിരിക്കും. ഇത്തരത്തിൽ അപവാദം പ്രചരിപ്പിക്കുകയാണ്. കോകില ട്രാപ്പിലായതാണ്. വലിയ കുറ്റമാണ് അവർ നടത്തിയത്. കോകിലയ്ക്ക് കാര്യങ്ങളൊക്കെ തിരിച്ചറിയാൻ സമയം എടുക്കും.
അമൃതയുടെ കേസിലായാലും എലിസബത്തിന്റെ കേസിലായാലും
ഫസ്റ്റ് ഹാഫ് ലവ് ആണ്, പിന്നെയാണ് അടി. കോകിലയുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചേക്കുക. ഇപ്പോൾ പടം തുടങ്ങിയിട്ടേ ഉള്ളൂ. ഇവന്റെ സ്വഭാവത്തിന് ഒരു പാറ്റേൺ ഉണ്ട്. ഇപ്പോൾ നാലാമത്തെ വിവാഹമല്ലേ ഇത്.












Click it and Unblock the Notifications