Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിതമായി ഉറക്കഗുളിക കഴിച്ചു, അവശനിലയിൽ കണ്ടെത്തിയത് സഹപ്രവർത്തകർ, എലിസബത്തിന് എന്താണ് സംഭവിച്ചത്?

ഇന്ന് രാവിലെ 7.30തിനാണ് നടന്‍ ബാലയുടെ മുന്‍ പങ്കാളി ഡോ. എലിസബത്ത് ഉദയന്‍ ആശുപത്രിക്കിടക്കയില്‍ നിന്നുളള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മൂക്കില്‍ ട്യൂബിട്ട് തീരെ അവശനിലയിലാണ് വീഡിയോയില്‍ എലിസബത്തിനെ കാണാന്‍ സാധിക്കുക. മരിക്കുന്നതിന് മുന്‍പ് എനിക്ക് നീതി ലഭിക്കുമോ എന്നാണ് എലിസബത്ത് വീഡിയോയ്ക്ക് ഒപ്പം കുറിച്ചിരിക്കുന്നത്.

മുന്‍ പങ്കാളി ബാലയ്ക്കും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളാണ് വീഡിയോയില്‍ എലിസബത്ത് ഉന്നയിച്ചിരിക്കുന്നത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് പൂര്‍ണ ഉത്തരവാദികള്‍ ബാലയും കുടുംബവും ആണെന്നും എലിസബത്ത് പറയുന്നു. എന്നാല്‍ എന്ത് സംഭവിച്ചാണ് താന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത് എന്ന് വീഡിയോയില്‍ എലിസബത്ത് പറഞ്ഞിരുന്നില്ല.

വീഡിയോയ്ക്ക് താഴെ പലരും ഇക്കാര്യം ചോദിച്ചിരുന്നുവെങ്കിലും എലിസബത്തിന് എന്ത് പറ്റി എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിരുന്നില്ല. എന്നാല്‍ എലിസബത്ത് ജീവനൊടുക്കാന്‍ ശ്രമം നടത്തിയതാണ് എന്നാണ് റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്തയില്‍ വ്യക്തമാക്കുന്നത്. നിലവില്‍ അഹമ്മദാബാദിലെ ആശുപത്രിയില്‍ പിജി വിദ്യാര്‍ത്ഥിനിയാണ് എലിസബത്ത് ഉദയന്‍. ആശുപത്രിയില്‍ വെച്ചാണ് എലിസബത്ത് ആത്മഹത്യാശ്രമം നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്.

Elizabeth Udayan

ഡോക്ടര്‍മാരുടെ മുറിയില്‍ വെച്ച് എലിസബത്ത് അമിതമായി ഉറക്ക ഗുളികകള്‍ കഴിക്കുകയായിരുന്നുവെന്നും സഹപ്രവര്‍ത്തകരായ ഡോക്ടര്‍മാര്‍ കണ്ടതോടെ ഉടനെ തന്നെ ആവശ്യമായ ചികിത്സ ലഭ്യമാക്കി എന്നും റിപ്പോര്‍ട്ടര്‍ ടിവിയുടെ വാര്‍ത്തയില്‍ പറയുന്നു. അഹമ്മദാബാദിലെ ബിജി ആശുപത്രിയിലാണ് എലിസബത്ത് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് എലിസബത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചത് എന്നും വാര്‍ത്തയില്‍ വ്യക്തമാക്കുന്നു.

കടുത്ത മാനസിക സമ്മര്‍ദ്ദമാണ് എലിസബത്തിനെ ഈ നീക്കത്തിലേക്ക് നയിച്ചത് എന്നും അവരോട് സംസാരിച്ച ശേഷം റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്തയില്‍ പറയുന്നു. ഏതാനും നാളുകളായി സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും ബാലയും എലിസബത്തും തമ്മില്‍ പോരാട്ടത്തിലാണ്. അതീവഗുരുതരമായ ആരോപണങ്ങള്‍ ബാലയ്ക്ക് എതിരെ നേരത്തെ എലിസബത്ത് ഉന്നയിച്ചിരുന്നു. പലപ്പോഴായി ഇവര്‍ ഫേസ്ബുക്കിലും യൂട്യൂബിലും ബാലയ്ക്ക് എതിരെ വീഡിയോകള്‍ പോസ്റ്റ് ചെയ്യാറുമുണ്ടായിരുന്നു.

താനുമായി കല്യാണം തന്നെ നടന്നിട്ടില്ല എന്നും എല്ലാം തന്റെ ഭാവന ആണെന്നുമാണ് ബാല പറയുന്നത് എന്ന് എലിസബത്ത് പുതിയ വീഡിയോയില്‍ പറയുന്നു. പിന്നെ എന്തിനാണ് ആളുകള്‍ക്ക് മുന്നില്‍ ഭാര്യയാണെന്ന് പറഞ്ഞതും അഭിമുഖങ്ങള്‍ നല്‍കിയതും എന്നും എലിസബത്ത് ചോദിക്കുന്നു. ബാലയുടെ പേരെടുത്ത് പറയാതെയാണ് എലിസബത്തിന്റെ വീഡിയോ.

പോലീസില്‍ പരാതി കൊടുത്തിട്ടും നടപടി ഉണ്ടാവാത്തത് കാരണം താന്‍ മുഖ്യമന്ത്രിക്ക് പരാതി കൊടുത്തു. ആ പരാതി താഴേക്ക് കുന്നംകുളം ഡിവൈഎസ്പി ഓഫീസില്‍ എത്തി. ഒരു തവണ വീട്ടില്‍ വന്ന് അന്വേഷിച്ചു. പിന്നെ എന്താണെന്ന് അറിയില്ല. കോടതിയില്‍ കേസ് നടക്കുന്നുണ്ട്. വക്കീലും ബാലയും പലതവണ ഹാജരായില്ല. അവര്‍ ഫയല്‍ ചെയ്ത കൗണ്ടറില്‍ തീരെ കാശില്ലാത്ത ആളാണ് എന്നൊക്കെയാണ് എഴുതി വെച്ചിരിക്കുന്നത്. 250 കോടിയുളള ആളാണ്. താനുമായി ഡോക്ടറും രോഗിയും തമ്മിലുളള ബന്ധം മാത്രമാണ് ഉളളതെന്നും പറയുന്നുവെന്നും എലിസബത്ത് വ്യക്തമാക്കുന്നു.

തന്നെ അയാള്‍ ചതിച്ചു, ശാരീരികമായി ഉപദ്രവിച്ചു, മീഡിയ വഴി അപമാനിച്ചു. അയാള്‍ മാത്രമല്ല അയാളുടെ കുടുംബവും. കാശ് ഉളളവരെ നോക്കിയാണ് നീതി കിട്ടുന്നത്. താന്‍ ജീവിച്ചിരിക്കുമോ എന്ന് അറിയില്ല. ഇതൊക്കെ പറയണം എന്ന് തോന്നി. കല്യാണത്തിന് കത്തും അടിച്ച് ഭാര്യ ഭാര്യ എന്നും പറഞ്ഞ് കൊണ്ട് നടന്നതാണ്. ബാലയുടെ അവസാന പോസ്റ്റില്‍ ബാക്കിയുളളവരുടെ കാര്യത്തില്‍ ഇടപെടരുത് എന്ന് പറയുന്നത് ഭീഷണി ആണോ എന്ന് അറിയില്ലെന്നും എലിസബത്ത് വീഡിയോയില്‍ പറയുന്നു. സംഭവത്തില്‍ ബാല ഇതുവരെ പ്രതികരിച്ചിട്ടില്ല.

അറിയിപ്പ്: ആത്മഹത്യ ഒരു പ്രശ്നത്തിനും ഉളള പരിഹാരമല്ല. മാനസിക- ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർ ദയവായി ഒറ്റയ്ക്ക് തീരുമാനമെടുക്കാതെ വിദഗ്ധ ഡോക്ടറെ സമീപിക്കുക. അടിയന്തര സഹായത്തിന് നിങ്ങളുടെ പ്രദേശത്തെ മാനസിക ആരോഗ്യ സേവനങ്ങൾ അല്ലെങ്കിൽ ഹെല്‍പ്‌ലൈനുമായി (0471-2552056 - കേരള മാനസികാരോഗ്യ ഹെല്‍പ്‌ലൈൻ) ബന്ധപ്പെടുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+