Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതിന് ശേഷം എന്റെ എഫ്ബി പ്രൊഫൈൽ ഉണ്ടാകുമോയെന്ന് അറിയില്ല; വീണ്ടും വെളിപ്പെടുത്തലുമായി എലിസബത്ത്

കൊച്ചി: ബാലയെ താൻ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്ന ആരോപണത്തിന് മറുപടിയുമായി ഡോ എലിസബത്ത്. കൂടെ പോയി താമസിച്ച് അയാളെ ബ്ലാക്ക് മെയിൽ ചെയ്യുന്നതിന് തുല്യമാണ് ഇത്, അയാളെ ജീവിക്കാൻ വിടുക. മനപൂർവ്വം നിങ്ങൾ അയാൾക്കെതിരെ തിരിയുന്നത് പോലെ തോന്നുന്നു. അയാൾ കരളിന് പണം കൊടുത്തെങ്കിൽ നിങ്ങൾക്ക് എന്താ എന്ന് ചോദിച്ച് നൈന വർ​ഗീസ് എന്ന വ്യക്തി ഇട്ട കമന്റിനാണ് എലിസബത്ത് മറുപടി നൽകിയിരിക്കുന്നത്.

ബ്ലാക്ക് മെയിലിം​ഗ് ആണെങ്കിൽ തനിക്കെതിരെ കേസ് കൊടുക്കണമെന്നും 10 വർഷമോ അതിൽ കൂടുതലോ ജയിലിൽ കിടക്കാൻ താൻ തയ്യാറാണെന്നും എലിസബത്ത് പറഞ്ഞു. ഇത്രയും വർഷമായി ഇത് എനിക്ക് സംഭവിച്ചതാണെന്ന് ഞാൻ പറയുന്നു. ഇപ്പോൾ എന്റെ ഭൂതകാലത്തെയും വിഷാദരോ​ഗത്തെയും കുറിച്ച് പറയുമെന്ന് അയാൾ ഭീഷണപ്പെടുത്തുന്നു.

bala

ഞാൻ അയാൾക്ക് തെറ്റായ മരുന്ന് നൽകിയെന്ന് പോലും പരോക്ഷമായി പറയുന്നു. അയാൾ ചെയ്യുന്നത് പോലെ ഞാൻ ആരുടെയും പേര് നേരിട്ട് പറഞ്ഞിട്ടില്ല. പക്ഷേ അത് തെറ്റാണെങ്കിൽ ഞാൻ ജയിലിൽ പോകാനും തയ്യാറാണ്, എലിസബത്ത് പറഞ്ഞു. എന്നെ ജയിലിൽ നിന്ന് പുറത്തിറക്കാൻ‌ പോലും ആരും വന്നില്ലെങ്കിലും പ്രശ്നമില്ല.

അയാൾ കരളിന് പണം നൽകിയെങ്കിൽ ഞാൻ എന്താണ് ചെയ്യേണ്ടത്. എനിക്ക് യുക്തി മനസ്സിലായില്ല, അവർ പറഞ്ഞു. പണം നൽകിയുള്ള അവയവം മാറ്റിവെയ്ക്കൽ ശിക്ഷാർഹമാണ്. അതിനാൽ എനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ല.

കൂടാതെ ഞാൻ കീപ്പാണെന്ന് പലതവണ പലരും കമന്റ് ചെയ്തു. വിലകുറഞ്ഞ കീപ്പാണെങ്കിൽ അയാൾ ആ സ്ത്രീയുടെ വീട്ടിലേക്ക് വരുമ്പോൾ അയാൾ എന്തിനാണ് പോലീസ് അകമ്പടിയിൽ വരുന്നത്. എന്തിനാണ് അവർ പോലീസ് സ്റ്റേഷനിൽ അവൾക്ക് ചായ കൊടുക്കുന്നത്, അവൾ ഒരു കീപ്പ് ആയിരുന്നെങ്കിൽ.

പിന്നെ അയാളുടെ നേരിട്ടുള്ള കുടുംബാ​ഗങ്ങളിൽ ആരും ലിവർ ട്രാൻസ്പ്ലാന്റിൽ ഒപ്പിട്ടില്ല. ഞാൻ ഒപ്പിടാൻ തയ്യാറായപ്പോൾ അവർ എന്നെ തടഞ്ഞു. അമ്മയുടെ സഹോദരിമാരെ അയച്ചു. സ്വന്തം മകനോ സഹോദരനോ അത്രയും മൂല്യമേ ഉള്ളൂ. ഇതിന് ശേഷം എന്റെ എഫ് ബി പ്രൊഫൈൽ ഉണ്ടാകുമോ എന്ന് എനിക്ക് അറിയില്ല. എന്തായാലും ഞാൻ എന്റെ അക്കൗണ്ട് ഡിലീറ്റ് ആക്കില്ല. അത് അയാളുടെ ഭാ​ഗത്ത് നിന്നോ സർക്കാരിന്റെ ഭാ​ഗത്ത് നിന്നോ ഇല്ലാതാകികയാൽ ആയി.

മുൻപ് എന്നെക്കുറിച്ച് മോശമായി പറഞ്ഞ സ്ത്രീയുടെ സ്ക്രീൻഷോട്ട് ഞാൻ ഇട്ടിട്ടുണ്ട്. ഞാൻ‌ അവരുടെ പ്രൊഫൈൽ നോക്കി അവർ ഒരു രാഷ്ട്രീയ പാർട്ടി അം​ഗമാണ്. അവർക്ക് എന്തോ സ്ഥാനമുണ്ട്. അവർ ഇത്തരത്തിൽ കമന്റ് ഇടുകയാണ്. അതുകൊണ്ട് മാർക്കോ ഫിലിം പോലെ എന്റെ അവസാനമാണോ ഇതെന്ന് എനിക്ക് അറിയില്ല, എലിസബത്ത് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+