കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളുടെ അവകാശ സംരക്ഷണങ്ങള്‍ പ്രചരിപ്പിക്കാന്‍ മലപ്പുറം ജില്ലയില്‍ 'ബാലാവകാശ വാരാഘോഷം'

  • By Desk
Google Oneindia Malayalam News

മലപ്പുറം: ദേശീയ ശിശു ദിനമായ നവംബര്‍ 14 മുതല്‍ അന്തര്‍ദേശീയ ശിശു ദിനമായ നവംബര്‍ 20 വരെ കുട്ടികളുടെ അവകാശ സംരക്ഷണങ്ങള്‍ പൊതു ജനങ്ങളിലേക്കും കുട്ടികളിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ബാലാവകാശ വാരാഘോഷം സംഘടിപ്പിക്കുന്നു.

സോളാര്‍ ബോംബ് പൊട്ടില്ല! ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗിക പീഡന കേസ് നിലനില്‍ക്കില്ല
കുട്ടികള്‍ക്കെതിരെ വിവിധ രീതിയിലുള്ള അതിക്രമങ്ങളില്‍ നിന്നും ബാല്യ വിവാഹം ഉള്‍പ്പെടെയുള്ള ചൂഷണങ്ങളില്‍ നിന്നും സമൂഹത്തിന്റെ സമ്പത്തായ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സാമൂഹ്യ നീതി വകുപ്പ് മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും ബാലവകാശ വാരാചരണം സംഘടിപ്പിക്കുന്നത്. കുട്ടികളിലും ജനങ്ങളിലും നേരിട്ട് എത്തിക്കുന്നതിനാണ് കുട്ടികളുടെ അവകാശ വാരാചരണം ശിശുദിനമായ നവംബര്‍ 14 മുതല്‍ ഒരാഴ്ച സംഘടിപ്പിക്കുന്നത്.

child

മലപ്പുറം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ കാര്യാലയം

കുട്ടികള്‍ ബന്ധപ്പെട്ട് കൊണ്ടിരിക്കുന്ന സ്‌കൂളുകള്‍, പൊതു സ്ഥലങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍, ചൈല്‍ഡ്‌ലൈന്‍, ഒപ്പം കുട്ടികള്‍ക്കൊപ്പം ബാലസംരക്ഷണ വളണ്ടിയര്‍ ഗ്രൂപ്പ്,പോലീസ്, ലീഗല്‍ സര്‍വീസ് അതോറിറ്റി, ഓ.ആര്‍.സി സ്‌കൂള്‍ വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ എന്നിവരുടെ പങ്കാളിത്തത്തോടെ വിവിധ പരിപാടികള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തും.

sjd

കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വിവിധ സംവിധാനങ്ങളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക, കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നും ഇത് ലംഘിക്കുന്നത് കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമമാണെന്നും അതിനാല്‍ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് മുതിര്‍ന്ന ഓരോരുത്തരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും ബോധ്യപ്പെടുത്തുകയാണ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്.ജില്ലയിലെ വ്യത്യസ്ത സ്‌കൂളുകളില്‍ 'വിദ്യാര്‍ത്ഥികളെ ഞങ്ങളുണ്ട് കൂടെലൈവ് ക്വിസ്സ് പ്രോഗ്രാം', ജില്ലയുടെ തീരദേശ മേഘലയില്‍ വിവിധ സ്‌റ്റേക്ക് ഹോള്‍ഡേഴ്‌സിന് ഏകദിന സെമിനാര്‍, ലൈംഗിക അതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്ന നിയമം (പോക്‌സോ) ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ ജില്ലയിലെ വിവിധ ഭാഗങ്ങളായ ചെമ്മാട്പരപ്പനങ്ങാടിതാനൂര്‍തിരൂര്‍കൂട്ടായിതിരുനാവായപുത്തനത്താണിഎടരിക്കോട്‌വണ്ടൂര്‍കാളികാവ്‌ചോക്കാട് – പൂക്കോട്ടുംപാടംകരുളായിനിലമ്പുര്‍മമ്പാട്എടവണ്ണ എന്നിവിടങ്ങളില്‍ നടത്തുന്ന ദ്വിദിന പബ്ലിക് അവെയര്‍നെസ്സ് പ്രോഗ്രാം, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നിര്‍മ്മിച്ച 'സ്പര്‍ശം' ഡോക്യുമെന്ററി ഉദ്ഘാടനവും ഫിലിം ഫെസ്റ്റിവലും, കോട്ടക്കുന്ന് വിനോദ സഞ്ചാര കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് പ്രത്യേക ഗാനമേള, ഒപ്പം കുട്ടികള്‍ക്കൊപ്പം ബാല സംരക്ഷണ വോളണ്ടിയേഴ്‌സ് ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കൂട്ടയോട്ടം എന്നിങ്ങനെ വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

English summary
'balavakasha varagosham' conducted in malappuram district to spread the rights of children
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X