മഹാത്യാഗത്തിന്റെ ഓര്‍മ്മ പുതുക്കി ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം,പെരുന്നാള്‍ നിറവില്‍
തിരുവനന്തപുരം: മഹാത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റയും ഓര്‍മ്മ പുതുക്കലുമായി ബലിപ്പെരുന്നാള്‍ കേരളത്തില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സംസ്ഥാനത്തെ പള്ളികളിലും ഈദ് ഗാഹുകളിലും നടന്ന പെരുന്നാള്‍ നമസ്‌കാരത്തില്‍ പതിനായിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരം വേറിട്ട കാഴ്ച തന്നെയാണ് ഒരുക്കിയത്. സ്റ്റേഡിയത്തില്‍ നടന്ന ഈദ് ഗാഹിന് പാളയം ഇമാം മൗലവി വി.പി. സുഹൈബ് നേതൃത്വം നല്‍കി.

വിശ്വാസികളുടെ പെരുമഴ
പതിനായിരക്കണക്കിന് വിശ്വാസികള്‍ പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നിരന്നു.

നമസ്‌ക്കാരം
മഹാത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റയും ഓര്‍മ്മ പുതുക്കി കൊണ്ട് വിശ്വാസികള്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തു.

ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം
പാളയം ഇമാം മൗലവി വി.പി. സുഹൈബിന്റെ നേതൃത്വത്തിലാണ് ഇവിടെ ഈദ് നമസ്‌ക്കാരം നടന്നത്.

മഴ തടസ്സപ്പെടുത്തിയില്ല
തലസ്ഥാനത്ത് പെരുന്നാള്‍ നമസ്‌ക്കാരത്തെ മഴ തടസ്സപ്പെടുത്തിയില്ല.

ആശംസകള്‍ നേര്‍ന്നു
പ്രാര്‍ത്ഥനയ്ക്കുശേഷം വിശ്വാസികള്‍ പരസ്പരം ആശ്ലേഷിക്കുകയും ആശംസകള്‍ കൈമാറുകയും ചെയ്തു.

സ്‌നേചുംബനം
ബലിപെരുന്നാള്‍ ദിനത്തില്‍ സ്‌നേഹചുംബനങ്ങള്‍ നല്‍കി ആശംസ അറിയിക്കുന്ന കുട്ടികള്‍.

ഹജ്ജിന്റെ വിശുദ്ധിയില്‍
ഹജ്ജിന്റെ വിശുദ്ധിയില്‍ മഹാത്യാഗത്തിന്റെ ഓര്‍മ്മ പുതുക്കിയാണ് നാടെങ്ങും വലിയ പെരുന്നാള്‍ ആഘോഷിച്ചത്.












Click it and Unblock the Notifications