സഖാക്കളുടെ വെല്ലുവിളി മറികടന്ന് ബല്‍റാം കൊണ്ടോട്ടിയിലെത്തി പ്രസംഗിച്ചു, സംഘപരിവാറും സിപിഎമ്മും ഒരു നാണയത്തിന്റെ ഒരേവശമെന്നും ബല്‍റാം
മലപ്പുറം: കൊണ്ടോട്ടി സഖാക്കളുടെ വെല്ലുവളി മറികടന്ന് വിടി ബല്‍റാം എംഎല്‍എ കൊണ്ടോട്ടിയിലെത്തി പ്രസംഗിച്ചു. വന്‍ സ്വീകരണമാണ് ബല്‍റാമിന് കൊണ്ടോട്ടിയിലെ കോണ്‍ഗ്രസുകാര്‍ നല്‍കിയത്. സംഘപരിവാറും സിപിഎമ്മും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളല്ല ഒരേ വശങ്ങളാണെന്ന് വി.ടി.ബല്‍റാം എംഎല്‍എ പറഞ്ഞു.
കൊണ്ടോട്ടിയില്‍ മുന്‍സിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച രാഷ്്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൗതിക, മാധ്യമ, സാംസ്കാരിക രംഗത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭൗതിക മസ്തിഷ്ക പ്രക്ഷാളനമാണ് നടക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഒളിവ് ജീവിതത്തിന്റെ വീര ഇതിഹാസങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഒരു പ്രത്യേക സാഹചര്യത്തിലാണ് അന്ന് എനിക്ക് അഭിപ്രായം പറയേണ്ടി വന്നത്. വിവാദവുമായി മുന്നോട്ട് പോകാന്‍ എനിക്ക് താല്‍പ്പര്യമില്ല എന്ന് പറഞ്ഞിട്ടും നൂറ് പേര് പോലും കാണാത്ത കമന്റ് സ്ക്രീന്‍ ഷോട്ട് എടുത്തു പ്രചരിപ്പിച്ച് സിപിഎമ്മാണ്. അവര്‍ക്ക് കോണ്‍ഗ്രസിന്റെ ഏത് നേതാക്കളെക്കുറിച്ചും അസഭ്യം പറയാം. അവരെ മുഴുവന്‍ പ്രത്യേക തരക്കാരായി ചിത്രീകരിച്ച് ജനങ്ങളുടെ ഇടയില്‍ സംശയത്തിന്റെ പുകമറയില്‍ നിര്‍ത്താം. സിപിഎമ്മിന് എന്തുമാവാം എന്ന നിലപടാണ്.

കൊണ്ടോട്ടിയില്‍ മുന്‍സിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച രാഷ്്ട്രീയ വിശദീകരണ യോഗത്തില്‍ വി.ടി ബല്‍റാം എം.എല്‍.എ പ്രസംഗിക്കുന്നു.
ആ നിലയിലുളള സമീപനത്തിന്റെ നാളുകള്‍ കേരളത്തില്‍ കഴിഞ്ഞുവെന്നത് അവര്‍ ഓര്‍ത്താല്‍ നന്നാവും. ചില കാര്യങ്ങള്‍ നിങ്ങള്‍ക്ക് മനസിലാകുന്നത് ഈ ഭാഷയിലാണെങ്കില്‍, ആവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ ഒരു വി.ടി.ബല്‍റാമില്‍ നിന്നല്ല ഒരായിരം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കണഠങ്ങളില് ഇനിയും ശബ്ദം ഉയരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബല്‍റാമിനെ കൊണ്ടോട്ടിയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നും കൊണ്ടോട്ടിയിലെത്തിയാല്‍ കാലുവെട്ടുമെന്നടക്കമുള്ള പ്രചരണവുമായി കൊണ്ടോട്ടി സഖാക്കള്‍ എന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പ്വഴിയും മറ്റും വന്‍ വെല്ലുവിളികളാണ് കൊണ്ടോട്ടിയിലെ സഖാക്കള്‍ നടത്തിയിരുന്നത്. ഇതിനെ മറികടന്നാണു ബല്‍റാം കൊണ്ടോട്ടിയിലെത്തിയത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications