കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃത്താലയില്‍ എനിക്കെതിരെ മത്സരിക്കാനുണ്ടോ? ബല്‍റാം സുരേന്ദ്രനോട്

  • By Anwar Sadath
Google Oneindia Malayalam News

കോഴിക്കോട്: ഫേസ്ബുക്കില്‍ വിടി ബല്‍റാമും കെ സുരേന്ദ്രനും തമ്മിലുള്ള വാക്‌പോര് തുടരുന്നു. ഇത്തവണ കെ സുരേന്ദ്രനെ തൃത്താലയില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ചിരിക്കുകയാണ് ബല്‍റാം. അടുത്ത തെരഞ്ഞെടുപ്പില്‍ ബല്‍റാമിന്റെ അഹന്തയ്ക്കും പരിഹാസത്തിനും തൃത്താലക്കാര്‍ മറുപടി നല്‍കും എന്ന സുരേന്ദ്രന്റെ പരാമര്‍ശത്തിനാണ് ബല്‍റാമിന്റെ മറുപടി.

താന്‍ അടുത്ത തവണ തൃത്താലയില്‍ തോല്‍ക്കുമെന്ന അര്‍ഥത്തിലാണ് സുരേന്ദ്രന്‍ അങ്ങിനെ പറഞ്ഞതെന്ന് ബല്‍റാം നിരീക്ഷിക്കുന്നു. അങ്ങനെയെങ്കില്‍ കെ സുരേന്ദ്രനെ തന്നെ തനിക്കെതിരെ മത്സരിക്കാന്‍ ബല്‍റാം വെല്ലുവിളിക്കുകയാണ്. തൃത്താലയില്‍ നിന്ന് ജയിച്ച് കേരള നിയമസഭയില്‍ അക്കൗണ്ട് തുറക്കാനുള്ള ആ അവസരം ശ്രീ. സുരേന്ദ്രനു തന്നെ ഏറ്റെടുത്തുകൂടേ, തയ്യാറുണ്ടോ എന്ന് ബല്‍റാം ചോദിക്കുന്നു.

vtbalram-ksurendran

ഇനി സിപിഎം സ്ഥാനാര്‍ഥിയാണ് തൃത്താലയില്‍ അടുത്ത തവണ ജയിക്കുന്നതെങ്കില്‍ സുരേന്ദ്രന് അതില്‍ അഭിമാനിക്കാന്‍ ഒന്നുമില്ല. സുരേന്ദ്രന്റെ കഴിവുകൊണ്ടല്ലല്ലോ കേരളത്തില്‍ പലയിടത്തും കഴിഞ്ഞ ഇലക്ഷന്‍ വരെ തൃത്താലയിലും സി പി എം ജയിക്കാറുണ്ടായിരുന്നതെന്ന് ബല്‍റാം ഓര്‍മിപ്പിച്ചു.

എന്റെ നാട്ടിലെ ജനങ്ങള്‍ക്ക് ആവശ്യമായിരിക്കുന്ന സമയത്തോളം മാത്രമേ എനിക്കവരുടെ പ്രതിനിധി ആയിരിക്കാന്‍ കഴിയൂ. അടിസ്ഥാന നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്ത് എല്ലാക്കാലത്തും എം എല്‍ എ ആയിരിക്കണമെന്ന് ആഗ്രഹവുമില്ല, അങ്ങനെ ആര്‍ക്കും വാക്ക് കൊടുത്തിട്ടുമില്ല. അതുകൊണ്ട് ഇത്തരം ഭീഷണികള്‍ ഇവിടെ വിലപ്പോവില്ല എന്ന് വിനീതമായി ഓര്‍മ്മപ്പെടുത്തുന്നുവെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു

English summary
Balram versus Surendran, BJP, Congress spar on Facebook over 'Ache Din'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X