ബാലുശ്ശേരിയിലെ നവജാത ശിശുവിന്റെ കൊലപാതകം; പദ്ധതി പാളിയത് അവസാന നിമിഷം.. ഞെട്ടിക്കുന്ന വിവരങ്ങൾ...
ബാലുശ്ശേരി: ബാലുശ്ശേരിയിൽ പ്രസവിച്ച ഉടൻ കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ബാലുശ്ശേരി നിർമലൂർ പാറമുക്ക് വലിയ മലമുക്ക് കോളനിയിൽ ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. റിൻഷി എന്ന യുവതിയാണ് അരുകൊല നടത്തിയത്.
പ്രസവിച്ചയുടൻ യുവതി ബ്ലേഡ് ഉപയോഗിച്ച് കുഞ്ഞിന്റെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. യുവതി ഗർഭിണിയായിരുന്ന വിവരം നാട്ടുകാർക്ക് പോലും അറിയില്ലായിരുന്നു. മാനഹാനി ഭയന്നാണ് കൊലപതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

മാനഹാനി ഭയന്ന്
ഭർത്താവുമായി ഏറെ നാളായി അകൽച്ചയിലായിരുന്നു യുവതി. കുടുംബ കലഹത്തെ തുടർന്ന് ഭർത്താവിനെ ഉപേക്ഷിച്ച വന്ന യുവതി അമ്മയോടൊപ്പമായിരുന്നു താമസം. ഭർത്താവ് ഒപ്പമില്ലാത്തപ്പോൾ കുഞ്ഞു ജനിച്ച വിവരം പുറത്തറിഞ്ഞാൽ ഉണ്ടാകുന്ന മാനഹാനി ഭയന്നാണ് യുവതി അരുകെല നടത്തിയത്.

അടുപ്പമില്ല
നാട്ടുകാരുമായി യുവതിയും കുടുംബവും അടുത്തിടപഴകിയിരുന്നില്ല. അതുകൊണ്ട് തന്നെ യുവതി ഗർഭിണിയായിരുന്ന വിവരം അയൽവാസികൾ പോലും അറിഞ്ഞിരുന്നില്ല. വീട്ടിൽ തന്നെയായിരുന്നു യുവതിയുടെ പ്രസവം. അമ്മ മാത്രമാണ് പ്രസവസമയത്ത് യുവതിയുടെ ഒപ്പമുണ്ടായിരുന്നത്.

പ്രസവവേദന
പ്രസവവേദനയെടുത്ത് യുവതി നിലവിളിക്കാൻ ആരംഭിച്ചതോടെ നാട്ടുകാർ കാര്യം അന്വേഷിച്ച് യുവതിയുടെ വീട്ടിൽ എത്തി. എന്നാൽ വാതിൽ തുറക്കാൻ വീട്ടുകാർ തയാറായില്ല. പുലർച്ചെയായിരുന്നു സംഭവം ഉണ്ടായത്.

കുഞ്ഞിന്റെ കരച്ചിൽ
പ്രസവ ശേഷം യുവതിയുടെ നിലവിളി നിന്നപ്പോഴാണ് ജനിച്ചു വീണ കുഞ്ഞ് കരഞ്ഞത്. ഇതോടെ നാട്ടുകാർക്ക് സംശയം ബലപ്പെട്ടു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസെത്തി പരിശോധന നടത്തിയപ്പോഴാണ് അരുകൊലയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകം അറിയുന്നത്.

ബാഗിൽ പൊതിഞ്ഞ്
പോലീസെത്തി പരിശോധന നടത്തിയപ്പോൾ ബാഗിൽ കെട്ടിയ നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ചോര വാർന്നാണ് കുഞ്ഞിന് മരണം സംഭവിച്ചത്. രക്തത്തിൽ കുളിച്ച അവശയായ നിലയിലായിരുന്നു റിൻഷയും കിടന്നിരുന്നത്. പ്രസവം നടന്ന് ഒരു മണിക്കൂറിന് ശേഷമാണ് പോലീസ് എത്തിയത്.

പാളിയ പദ്ധതി
പ്രസവിച്ചയുടനെ കുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം മറവ് ചെയ്യാനായിരുന്നു റിൻഷ പദ്ധതിയിട്ടിരുന്നത്. എന്നാൽ വീട്ടിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ നാട്ടുകാർ കേട്ടതോടെയാണ് പദ്ധതി പാളിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം പഴയപോലെ തന്നെ ജീവിതം തുടരാനായിരുന്നു യുവതിയുടെ തീരുമാനം. ഇതാണ് ഗർഭിണിയായിരുന്ന വിവരം പോലും യുവതി മറച്ചുവെച്ചത്.

ചോദ്യം ചെയ്തില്ല
അവശനിലയിലായിരുന്ന റിൻഷയെ പോലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ റിൻഷയെ കൂടുതൽ ചോദ്യം ചെയ്യാൻ സാധിക്കുന്നില്ല. ചികിത്സയിൽ കഴിയുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി മജിസ്ട്രേറ്റ് യുവതിയെ റിമാന്റ് ചെയ്തു. യുവതിയുടെ അമ്മയേയും പോലീസ് ചോദ്യം ചെയ്യും.












Click it and Unblock the Notifications