കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗര്‍ഭിണികള്‍ക്ക് നിയമന വിലക്ക്; സ്റ്റേറ്റ് ബാങ്കിന്റെ തീരുമാനം അംഗീകരിക്കില്ല; തുറന്നടിച്ച് ഡിവൈഎഫ്‌ഐ

ഗര്‍ഭിണികള്‍ക്ക് നിയമന വിലക്ക്; സ്റ്റേറ്റ് ബാങ്കിന്റെ തീരുമാനം അംഗീകരിക്കില്ല; തുറന്നടിച്ച് ഡിവൈഎഫ്‌ഐ

Google Oneindia Malayalam News

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്ത്. ഗര്‍ഭിണികള്‍ക്ക് നിയമന വിലക്ക് ഏര്‍പ്പെടുത്തിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനത്തിലാണ് ഡിവൈഎഫ്‌ഐ പ്രതികരിച്ചത്. ഈ നടപടി അപരിഷ്‌കൃതമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ചൂണ്ടികാട്ടി.

നിയമനത്തിന് പരിഗണിക്കപ്പെടുന്ന യുവതി ഗര്‍ഭിണി ആണെങ്കില്‍ അവരുടെ ഗര്‍ഭ കാലം മൂന്ന് മാസത്തില്‍ കൂടുതലാണെങ്കില്‍ അത് നിയമനത്തില്‍ താല്‍കാലിക അയോഗ്യതയാക്കി കണക്കാക്കും.

dyfi sbi

ഇതാണ് എസ്ബിഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. അതായത്, മൂന്ന് മാസമോ അതില്‍ കൂടുതലോ ആയ ഗര്‍ഭിണികളായ സ്ത്രീകളെ സേവനത്തിനായി നിയമിക്കരുത് എന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചത്. എന്നാൽ, ഈ തീരുമാനം വിവേചനപരമായ നിയമം ഏര്‍പ്പെടുത്താനുള്ള എസ് ബി ഐ തീരുമാനം ആണെന്നും ഈ തീരുമാനം അപലപനീയമാണെന്ന് ഡി വൈ എഫ്‌ ഐ പ്രതികരിച്ചു.

എല്ലാവര്‍ക്കും തുല്യ അവസരം ഉറപ്പാക്കുന്ന ഭരണ ഘടനാ വ്യവസ്ഥയുടെ ലംഘനം ആണിതെന്ന് ഡി വൈ എഫ്‌ ഐ പറഞ്ഞു. സ്ത്രീകളോടുള്ള ഈ വിവേചനം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചത് അല്ല. എല്ലാവര്‍ക്കും തുല്യ അവസരം ഉറപ്പാക്കുന്ന ഭരണ ഘടനാ വ്യവസ്ഥയുടെ തന്നെ ലംഘനം ആണിത്.

കോവിഡ് വൈറസിൽ നിന്നും ബെസ്റ്റ് പ്രതിരോധം; മൂക്കിലൂടെ ബൂസ്റ്റർ ഡോസ്; പരീക്ഷണത്തിന് അനുമതികോവിഡ് വൈറസിൽ നിന്നും ബെസ്റ്റ് പ്രതിരോധം; മൂക്കിലൂടെ ബൂസ്റ്റർ ഡോസ്; പരീക്ഷണത്തിന് അനുമതി

എന്നാൽ, എസ്ബിഐയില്‍ ഗര്‍ഭിണികള്‍ക്ക് നിയമനത്തിലും സ്ഥാന കയറ്റത്തിനും വിലക്കിനെക്കാൾ വലിയ കര്‍ശന നിയന്ത്രണങ്ങള്‍ നിലനിന്നിരുന്നു. ഏറെ നാളെത്തെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെ, 2009 ലാണ് ഇതിലൊരു മാറ്റം വന്നത്. എന്നാൽ, ഇതിന് എതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണം. ഈ നിയമന വിലക്ക് വീണ്ടും പുനഃസ്ഥാപിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും ഡി വൈ എഫ്‌ ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

Recommended Video

cmsvideo
No longer does everyone need quarantine says health minister veena George

English summary
Ban on hiring pregnant women: DYFI State Secretariat against State Bank of India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X