കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മയില്‍പ്പീലി വില്‍പ്പനയ്ക്ക് കര്‍ശന വിലക്ക്

  • By Meera Balan
Google Oneindia Malayalam News

തൊടുപുഴ: മയില്‍പ്പീലി കച്ചവടത്തിന് രാജ്യത്ത് കര്‍ശന നിരോധനം. ദേശീയ പക്ഷിയായ മയിലിനെ കൊല്ലുന്നതും മയില്‍പ്പിലിയെടുക്കുന്നതും കര്‍ശനമായി വിലക്കിക്കൊണ്ട് കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയം ഓഫീസാണ് മെമ്മോറാണ്ടം പുറത്തിറക്കിയിരിയ്ക്കുന്നത്. മതപരമായ ചടങ്ങുകള്‍ക്ക ഉപയോഗിയ്ക്കുന്നതിനാല്‍ മയില്‍പ്പീലി കച്ചവടത്തിനെതിരായ നിയമത്തില്‍ ചില ഇളവുകള്‍ നല്‍കിയിരുന്നു. എന്നാല്‍ പുതിയ മെമ്മോറാണ്ടത്തില്‍ മയില്‍പ്പീലി കച്ചവടത്തിന് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരിയ്ക്കുകയാണ്.

മുന്‍പ് നിയമത്തില്‍ ഇളവ് അനുവദിച്ചിരുന്ന സാഹചര്യത്തില്‍ മയിലുകളെ വ്യാപകമായി കൊല്ലുന്നുണ്ടെന്ന് തിരിച്ചറിഞ്ഞാണ് പുതിയ ഉത്തരവ്. മയില്‍പ്പീലി ശേഖരം കൈവശമുള്ളവര്‍ അതിന്റെ സ്രോതസ് കാണിയ്ക്കാന്‍ ബാധ്യസ്ഥരാണെന്ന് നിയമത്തില്‍ പറയുന്നുണ്ട്. അനധികൃതമായി മയില്‍പ്പീലി സൂക്ഷിയ്ക്കാന്‍ പാടില്ലെന്ന് നിയമത്തില്‍ പറയുന്നു.

Peacock Feather

മയില്‍പ്പീലി എടുക്കാനോ മാംസത്തിനുവേണ്ടിയോ മയിലിനെ കൊല്ലാന്‍ പാടില്ല. പക്ഷി പൊഴിച്ചിടുന്ന തൂവലുകളെന്ന വ്യാജേനയാണ് മയില്‍പ്പീലികള്‍ വിറ്റഴിയ്ക്കുന്നത്. എന്നാല്‍ മിക്കപ്പോഴും ഇവ പറിച്ചെടുക്കുന്ന മയില്‍പ്പീലികളാണെന്നതാണ് വാസ്തവം. മയില്‍പ്പീലിയുടെ തണ്ടില്‍ രക്തത്തതിന്റെ അംശം ഉണ്ടോയെന്ന് അറിയാന്‍ ഫോറന്‍സിക് പരിശോധന നടത്തണമെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്.

English summary
Ban on Peacock feather sale
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X