കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍കോട് ജില്ലയില്‍ മൂന്ന് ദിവസത്തേക്ക് പ്രകടനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും നിരോധനം

കേരള പോലീസ് ആക്ടിലെ സെക്ഷന്‍ 78, 79 എന്നിവ പ്രകാരമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൂന്ന് ദിവസത്തേക്ക് ജില്ലയില്‍ സമ്മേളനങ്ങളോ പ്രകടനങ്ങളോ നടത്താന്‍ പാടില്ലെന്നാണ് നിര്‍ദേശം.

  • By Gowthamy
Google Oneindia Malayalam News

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ മൂന്ന് ദിവസത്തേക്ക് പ്രകടനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും നിരോധനം. ജില്ലാ പോലീസ് മേധാവി തോമസ് ജോസാണ്് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ചവരെയാണ് നിരോധനം.

ജില്ലയില്‍ ബിജെപി - സിപിഎം സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ചെറുവത്തൂരില്‍ ബിജെപി- സിപിഎം സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് മുന്‍കരുതലിനായി നിരോധനം ഏര്‍പ്പെടുത്തിയത്.

Police

കേരള പോലീസ് ആക്ടിലെ സെക്ഷന്‍ 78, 79 എന്നിവ പ്രകാരമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൂന്ന് ദിവസത്തേക്ക് ജില്ലയില്‍ സമ്മേളനങ്ങളോ പ്രകടനങ്ങളോ നടത്താന്‍ പാടില്ലെന്നാണ് നിര്‍ദേശം. പൊതുജനങ്ങളുടെ സുരക്ഷയും സമാധാനവും നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് നടപടി.

മൂന്ന് ദിവസത്തിന് ശേഷം സ്ഥിതിഗതികള്‍ പരിശോധിച്ച് കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമോയെന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു. 15 ദിവസത്തേക്കു വരെ നിരോധനം ഏര്‍പ്പെടുത്താന്‍ കഴിയുമെന്നും അദ്ദേഹം പറയുന്നു.

തിങ്കളാഴ്ച ചെറുവത്തൂരില്‍ ബിജെപി നടത്തിയ ജനാധിപത്യ സംരക്ഷണ പദയാത്രയ്ക്കു നേരെ സിപിഎം ആക്രമണം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് തകാസര്‍കോട്ട് സ്ഥിതിഗതികള്‍ മോശമായത്. ഇതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ബിജെപി നടത്തിയ ഹര്‍ത്താല്‍ അക്രമാസക്തമായിരുന്നു.

കാസര്‍കോട്ടെ ബിജെപി അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് സിപിഎം പ്രതിഷേധയോഗവും പ്രകടനവും നടത്താന്‍ തീരുമാനിച്ചിരിക്കെയാണ് പോലീസ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് സിപിഎം പരിപാടി റദ്ദാക്കിയിട്ടുണ്ട്.

English summary
District police chief Thomson Jose has banned public assemblies and processions in the district from Wednesday to Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X