കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൃഷ്ടി പ്രദേശത്ത് കനത്ത മഴ; ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി | Oneindia Malayala

കൽപ്പറ്റ: വയനാട് ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. 90 സെന്റീമീറ്ററിൽ നിന്നും 120 സെന്റീ മീറ്ററിലേക്കാണ് ഷട്ടറുകൾ ഉയർത്തിയത്. ഘട്ടം ഘട്ടമായി 150 സെന്റീമീറ്ററിലേക്ക് ഉയർത്താനാണ് തീരുമാനമെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന അതോരിറ്റി അറിയിച്ചു.

അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ബാണാസുര സാഗർ അണക്കെട്ടിന്റെ നാലു ഷട്ടറുകളാണ് നിലവിൽ തുറന്നിരിക്കുന്നത്. 77 ക്യൂമെക്സ് വെള്ളമാണ് പുറത്തേക്ക് പോകുന്നത്.

banasura sagara

അണക്കെട്ടിന്റെ പരിസരപ്രദേശത്ത് താമസിക്കുന്ന ജനങ്ങളോട് ജാഗ്രത പാലിക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നേരത്തെ മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്നത് വൻ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. വിഷയത്തിൽ കളക്ടർ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിട്ടുണ്ട്.

കൊട്ടിയത്ത് ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം; 8 പേരുടെ നില ഗുരുതരംകൊട്ടിയത്ത് ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം; 8 പേരുടെ നില ഗുരുതരം

അതേസമയം ഇടമലയാർ അണക്കെട്ടിന്റെ നാലു ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. ഒരു മീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയിരിക്കുന്നത്. ഇതോടെ പെരിയാറിലെ ജലനിരപ്പ് വീണ്ടും ഉയരുന്നുണ്ട്. അതേസമയം ചൊവ്വാഴ്ച വരെ ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറന്ന് വയ്ക്കുമെന്നാണ് സൂചന. മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകളും 9 സെന്റീ മീറ്റർ വീതം വീണ്ടും ഉയർത്തുമെന്നും അറിയിച്ചിട്ടുണ്ട്.

ആശങ്കയൊഴിയുന്നില്ല; സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത, ഇടുക്കിയിൽ ജലനിരപ്പ് കുറയുന്നു....ആശങ്കയൊഴിയുന്നില്ല; സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത, ഇടുക്കിയിൽ ജലനിരപ്പ് കുറയുന്നു....

English summary
banasurasagar dam dam shutters opened
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X