കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിരിയാണിയിൽ രക്തം കലർന്ന ബാൻഡേജ്, നേരത്തെ ചിക്കൻ ടിക്കയിൽ പുഴു, രംഗോലി വീണ്ടും അടപ്പിച്ചു!

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ റെസ്റ്റോറന്റ് അധികൃതര്‍ അടപ്പിച്ചു. ഭക്ഷണത്തില്‍ രക്തം കലര്‍ന്ന ബാന്‍ഡേജ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ടെക്‌നോപാര്‍ട്ടിലെ രംഗോലി എന്ന റെസ്‌റ്റോറന്റ് അടപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് ഇവിടെ നിന്നും വാങ്ങിയ ബിരിയാണിയില്‍ നിന്ന് ജീവനക്കാരന് ഉപയോഗിച്ച ബാന്‍ഡേജ് ലഭിച്ചത്. നേരത്തെയും ഈ റെസ്‌റ്റോറന്റ് വൃത്തിയില്ലാത്ത ഭക്ഷണത്തിന്റെ പേരില്‍ വിവാദത്തിലായിരുന്നു.

രാഹുൽ ഗാന്ധിക്ക് പകരക്കാരനായി ഈ നേതാവ്? കേരളത്തിന്റെ ചുമതലയുളള പ്രമുഖൻ, പ്രഖ്യാപനം ഉടനെന്ന് സൂചനരാഹുൽ ഗാന്ധിക്ക് പകരക്കാരനായി ഈ നേതാവ്? കേരളത്തിന്റെ ചുമതലയുളള പ്രമുഖൻ, പ്രഖ്യാപനം ഉടനെന്ന് സൂചന

കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ഈ ഹോട്ടലില്‍ നിന്നുളള ഭക്ഷണത്തിന് എതിരെ പരാതിയുയര്‍ന്നിരുന്നു. ഇവിടെ നിന്നും വാങ്ങിയ ചിക്കന്‍ ടിക്കയില്‍ നിന്ന് ഒരാള്‍ക്ക് പുഴുവിനെ ലഭിച്ചു. ഇതേക്കുറിച്ച് പരാതി നല്‍കിയപ്പോള്‍ സാധാരണ സംഭവം എന്ന പോലെയാണ് ഹോട്ടല്‍ ഉടമ പ്രതികരിച്ചത്.

food

ജനുവരി പകുതിയോടെ ടെക്‌നോപാര്‍ക്കിലെ ജീവനക്കാര്‍ക്ക് വ്യാപകമായി വയറിളക്കവും ഛര്‍ദ്ദിലും അനുഭവപ്പെട്ടതായി പരാതിയുണ്ട്. ഇതിനുളള കാരണം അന്വേഷിക്കുന്നതിനിടെയാണ് രംഗോലിയില്‍ നിന്നും പുതിയ പരാതി ഉയര്‍ന്നത്. നേരത്തെ ഈ ഹോട്ടലിനെതിരെ നിരന്തരം പരാതികള്‍ ഉയര്‍ന്നതോടെ അധികൃതര്‍ ഇടപെട്ട് രംഗോലി താല്‍ക്കാലികമായി അടപ്പിച്ചിരുന്നു.

അമിത് ഷാ നൽകിയ വാക്ക് മറന്ന് ബിജെപി! അന്നുണ്ടാക്കിയ രഹസ്യ ധാരണ, ബിജെപിയും ശിവസേനയും ഇടയുന്നു!അമിത് ഷാ നൽകിയ വാക്ക് മറന്ന് ബിജെപി! അന്നുണ്ടാക്കിയ രഹസ്യ ധാരണ, ബിജെപിയും ശിവസേനയും ഇടയുന്നു!

പിന്നീട് വീണ്ടും തുറന്ന ശേഷമാണ് ഐടി ജീവനക്കാരന് ബിരിയാണിയില്‍ നിന്ന് ബാന്‍ഡേജ് ലഭിച്ചിരിക്കുന്നത്. ഇതോടെ ഇന്നലെ വീണ്ടും അധികൃതര്‍ ഇടപെട്ട് രംഗോലി അടപ്പിച്ചു. ഭക്ഷണത്തില്‍ നിന്നും ബാന്‍ഡേജ് ലഭിച്ച വിവരം ഫേസ്ബുക്കിലൂടെയാണ് ഐടി ജീവനക്കാരിയായ യുവതി പങ്കുവെച്ചത്. ജീവനക്കാര്‍ ഹോട്ടലിന് എതിരെ പരാതി നല്‍കിയിരിക്കുകയാണ്.

English summary
Bandage found in biriyani served by restaurant in Techno Park
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X